റൂംമേറ്റിന്റെ മൃതദേഹത്തോടൊപ്പം ഒരാൾ കഴിഞ്ഞത് നാല് വർഷം, കാരണം ഞെട്ടിക്കുന്നത്...

By Web TeamFirst Published Sep 29, 2022, 3:58 PM IST
Highlights

2018 -ന്റെ അവസാനത്തിൽ ഒസ്ലോൺ മരിച്ചിരിക്കാം എന്നാണ് കരുതുന്നത്. സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലും കണ്ടെത്തിയ മൃതദേഹം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് പൊലീസ് ഈ നി​ഗമനത്തിൽ എത്തിയത്.

മരിച്ച ഒരാൾക്കൊപ്പം വർഷങ്ങൾ കഴിയാൻ ആർക്കെങ്കിലും സാധിക്കുമോ? ഇല്ല എന്ന് തോന്നുമെങ്കിലും പണം തട്ടിയെടുക്കുന്നതിന് വേണ്ടി മരിച്ച റൂംമേറ്റിനൊപ്പം ഒരാൾ കഴിഞ്ഞത് നാല് വർഷമാണ്. ഇയാൾക്കെതിരെ മോഷണത്തിനും കള്ളരേഖകൾ ഉണ്ടാക്കിയതിനും കേസെടുത്തു കഴിഞ്ഞു. 2018 ഒക്ടോബർ തൊട്ട് വീട്ടുകാർക്ക് കെവിൻ ഒസ്ലോൺ എന്ന 64 -കാരനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. 

അങ്ങനെ ബന്ധുക്കൾ യുഎസ്സിലെ കാലിഫോർണിയയിലെ ചിക്കോയിലുള്ള അയാളുടെ വീട്ടിൽ അന്വേഷിക്കാനും എന്തെങ്കിലും തുമ്പ് കണ്ടെത്താനുമായി പൊലീസിനെ വിവരം അറിയിച്ചു. ഓഫീസർമാരാണ് ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. നാല് വർഷം മുമ്പ് ഒസ്ലോൺ മരിച്ചപ്പോൾ മുതൽ അയാളുടെ റൂംമേറ്റായിരുന്ന 57 -കാരൻ ഡേവിഡ് പർട്ടിൽ ആ മൃതദേഹത്തിനൊപ്പം കഴിയുകയാണ്. 

ബട്ട് കൗണ്ടി ജില്ലാ അറ്റോർണി ഓഫീസ് പറയുന്നത് പ്രകാരം ഒസ്ലോണിന്റെ ഐഡന്റിറ്റിയും പണവും ഡേവിഡ് മോഷ്ടിച്ചുവെന്ന് സംശയിക്കുന്നു. കള്ളത്തരം നടത്തിയതിന് നിരവധി കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചാർത്തിയിരിക്കുന്നത്. അതിൽ സുഹൃത്തിന്റെ ചെക്ക് ബുക്ക് ഉപയോ​ഗിച്ച് ബാങ്കിൽ നിന്നും പണം പിൻവലിച്ചതടക്കം പെടുന്നു. 

ഡിറ്റക്ടീവ് പറയുന്നത് റെക്കോർഡുകൾ കാണിക്കുന്നത് ഒസ്ലോണിന്റെ പേരിൽ 50 പേയ്‍മെന്റുകളാണ് ഡേവിഡ് എഴുതിയെടുത്തിരിക്കുന്നത് എന്നാണ്. ചെക്കിലെയും മറ്റും ഒപ്പ് പരിശോധിച്ച സമയത്ത് അതൊന്നും തന്നെ ഒസ്ലോൺ ഇട്ടതല്ല എന്നും അന്വേഷണ ഉദ്യോ​ഗസ്ഥർ കണ്ടെത്തി. 

2018 -ന്റെ അവസാനത്തിൽ ഒസ്ലോൺ മരിച്ചിരിക്കാം എന്നാണ് കരുതുന്നത്. സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലും കണ്ടെത്തിയ മൃതദേഹം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് പൊലീസ് ഈ നി​ഗമനത്തിൽ എത്തിയത്. മരണകാരണം കണ്ടെത്തുന്നതിനുള്ള ഓട്ടോപ്സി അടുത്ത് തന്നെ നടക്കും എന്നും ഓഫീസർമാർ പറയുന്നു. 

click me!