ഒരേ മണ്ഡപത്തിൽ ഒരേസമയം രണ്ടു സ്ത്രീകൾക്ക് താലി ചാർത്തി യുവാവ്

Published : Mar 11, 2023, 05:11 PM IST
ഒരേ മണ്ഡപത്തിൽ ഒരേസമയം രണ്ടു സ്ത്രീകൾക്ക് താലി ചാർത്തി യുവാവ്

Synopsis

ഇരു യുവതികളുടെയും മാതാപിതാക്കൾ സതിബാബുവിനോട് തങ്ങളുടെ മക്കളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ആരെയും ഉപേക്ഷിക്കാൻ തയ്യാറല്ലാതിരുന്ന ഇയാൾ രണ്ട് യുവതികളെയും ഒരേ സമയം തന്റെ ഭാര്യമാരാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു.

അതിവിചിത്രമായ ഒരു വിവാഹത്തിന് കഴി‍ഞ്ഞ ദിവസം തെലങ്കാന സാക്ഷ്യം വഹിച്ചു. ഒരേ സമയം ഒരേ മണ്ഡപത്തിൽ വെച്ചു തന്നെ രണ്ടു യുവതികളെ വിവാഹം കഴിച്ചിരിക്കുകയാണ് തെലങ്കാന സ്വദേശിയായ യുവാവ്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഭദ്രാദ്രി കോതഗുഡെം സ്വദേശിയായ മാദിവി സതിബാബു എന്നയാളാണ് ഇത്തരത്തിൽ രണ്ടു സ്ത്രീകളെ ഒരേ സമയം ഭാര്യമാരായി സ്വീകരിച്ചിരിക്കുന്നത്. 

സുനിത, സ്വപ്ന എന്നീ രണ്ടു യുവതികളെയാണ് ഇയാൾ ഇരുവരുടെയും മാതാപിതാക്കളുടെ സമ്മതത്തോടെ താലി ചാർത്തിയത്. വിവാഹത്തിൽ രണ്ടു യുവതികളുടെയും മാതാപിതാക്കളും ബന്ധുക്കളും പങ്കെടുത്തു. വിവാഹ ക്ഷണക്കത്തിലും രണ്ടു യുവതികളുടെയും അവരുടെ മാതാപിതാക്കളുടെയും പേരുകൾ ചേർത്തിരുന്നു. വിദ്യാർത്ഥികളായായിരിക്കുമ്പോൾ തന്നെ സതിബാബുവും സ്വപ്നയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടയിൽ ഇരുവർക്കും ഒരു കുഞ്ഞു പിറന്നതോടെ ലിവ് ഇൻ റിലേഷൻഷിപ്പിൽ തുടരാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. 

എന്നാൽ, അതേ സമയം തന്നെ സതിബാബു കർണേപള്ളി ഗ്രാമവാസിയായ സുനിത എന്ന പെൺകുട്ടിയുമായും പ്രണയത്തിലായിരുന്നു. ഇത് സ്വപ്നയ്ക്ക് അറിയില്ലായിരുന്നു. പക്ഷെ, അധികം വൈകാതെ സതിബാബുവിന് സുനിതയിലും കുഞ്ഞു പിറന്നതോടെ കാര്യങ്ങൾ എല്ലാം പരസ്യമാകുകയായിരുന്നു. ഇതോടെ ഇരു യുവതികളുടെയും മാതാപിതാക്കൾ സതിബാബുവിനോട് തങ്ങളുടെ മക്കളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ആരെയും ഉപേക്ഷിക്കാൻ തയ്യാറല്ലാതിരുന്ന ഇയാൾ രണ്ട് യുവതികളെയും ഒരേ സമയം തന്റെ ഭാര്യമാരാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു.

എന്നാൽ, ഇയാളുടെ ആദ്യ കാമുകിയായ സ്വപ്ന അതിനെ എതിർത്തു. എന്നാൽ, ഗ്രാമ മുഖ്യനും യുവതികളുടെ മാതാപിതാക്കളും ഇയാളുടെ ആഗ്രഹത്തിന് എതിർപ്പ് പ്രകടിപ്പിക്കാതെ വന്നതോടെ മൂവരുടെയും വിവാഹം ഒരേ മണ്ഡപത്തിൽ വെച്ച് ഒരേ ദിവസം നടത്തുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!