'ഒന്നു ശ്വാസം കഴിക്കണമെങ്കിൽ വേണം 7.5 ലക്ഷം രൂപ', സ്വന്തമായി മൂന്നുകോടിയുടെ വീടുള്ള യുവാവിന്റെ ആകുലതകൾ; വൈറൽ പോസ്റ്റ്

Published : Jun 15, 2025, 12:35 PM IST
house

Synopsis

വൈഭവ് ജെ എന്ന യുവാവ് തന്റെ പോസ്റ്റിൽ പറയുന്നത് ​ഗുഡ്​‍​ഗാവിൽ തനിക്ക് ഒരു വീട് സ്വന്തമായി ഉണ്ട് എന്നാണ്. അതിന്റെ അർത്ഥം ഒരുമാസം ജസ്റ്റ് ജീവിച്ച് പോകാൻ തന്നെ 7.5 ലക്ഷം രൂപ വേണം എന്നാണ് എന്നും യുവാവിന്റെ പോസ്റ്റിൽ പറയുന്നു.

ആഡംബരപൂർണമായ ഒരു ജീവിതം നയിച്ചു പോകാൻ എത്രമാത്രം പ്രയാസമാണ് എന്ന ഒരു യുവാവിന്റെ സത്യസന്ധമായ പോസ്റ്റ് കണ്ട് അന്ധാളിച്ച് നിൽക്കുകയാണ് സോഷ്യൽ മീഡിയയിൽ പലരും. ​ഗുഡ്ഗാവിൽ നിന്നുള്ള യുവാവാണ് ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.

വൈഭവ് ജെ എന്ന യുവാവ് തന്റെ പോസ്റ്റിൽ പറയുന്നത് ​ഗുഡ്​‍​ഗാവിൽ തനിക്ക് ഒരു വീട് സ്വന്തമായി ഉണ്ട് എന്നാണ്. അതിന്റെ അർത്ഥം ഒരുമാസം ജസ്റ്റ് ജീവിച്ച് പോകാൻ തന്നെ 7.5 ലക്ഷം രൂപ വേണം എന്നാണ് എന്നും യുവാവിന്റെ പോസ്റ്റിൽ പറയുന്നു. ഒപ്പം തന്നെ വരിവരിയായി തന്റെ ഒരു മാസത്തെ ചിലവ് എങ്ങനെയാണ് എന്നും യുവാവ് പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്.

3 കോടി രൂപയുടെ വീടിന് 2.08 ലക്ഷം ഇഎംഐ, ഫൗണ്ടെയ്ന് വേണ്ടി മാസം 12,000 രൂപ, കാർ ഇഎംഐ 60,000 രൂപ. കുട്ടികൾക്കുള്ള ഐബി സ്കൂളിന് വേണ്ടത് മാസം 65,000 രൂപ, 'ഫോറിൻ ട്രിപ് പ്രൂഫ് ഓഫ് ലൈഫ്' മാസം 30,000 രൂപ, കുക്ക്, വീട്ടുജോലിക്കാരി, ഡ്രൈവർ തുടങ്ങി വീട്ടിലെ ജോലിക്കാർക്ക് മാസം 30,000 രൂപ, നിങ്ങൾക്ക് ഇഷ്ടപ്പെടാത്തതാണ് എങ്കിലും ക്ലബ് നൈറ്റുകൾക്കും ഡിന്നറിനുമായി 20,000 രൂപ, വസ്ത്രധാരണവുമായി ബന്ധപ്പെട്ട് മാസം 12,000 രൂപ, എന്തെങ്കിലും ഒക്കെ വാങ്ങുന്നതിനായി മാസം 10,000 രൂപയിൽ കൂടുതൽ, ജന്മദിന സമ്മാനങ്ങൾക്കും വിവാഹത്തിന് നൽകുന്നതിനും ഒക്കെയായി 15,000 രൂപ.

ഇതിന്റെ കൂടെ 30 ശതമാനം ഇൻകം ടാക്സ് കൂടി ചേർക്കാനും യുവാവ് പറയുന്നു. മാസം അഞ്ച് ലക്ഷം ചെലവഴിക്കണമെങ്കിൽ 7.5 ലക്ഷമെങ്കിലും സമ്പാദിക്കേണ്ടതുണ്ട് എന്നും തനിക്ക് സേവിം​ഗ്സോ ഇൻഷുറൻസോ ഇല്ല എന്നും യുവാവ് പറയുന്നു.

യുവാവിനെ കളിയാക്കിക്കൊണ്ടും അല്ലാതെയും അനേകങ്ങൾ പോസ്റ്റിന് കമന്റുകൾ നൽകിയിട്ടുണ്ട്. 'മൂന്ന് കോടി രൂപയുടെ ഫ്ലാറ്റ് നിങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിൽ നിങ്ങൾ സാമ്പത്തികമായി സ്ഥിരതയുള്ള ഒരാളാണ്, ഈ മെലോഡ്രാമയുടെ ആവശ്യമില്ല' എന്നായിരുന്നു ഒരാളുടെ കമന്റ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കഠിനാധ്വാനം ചെയ്തിട്ടോ, കമ്പനിയോടു വിശ്വസ്തത പുലർത്തിയിട്ടോ കാര്യമില്ല, പെട്ടെന്നൊരു ദിവസം പെരുവഴിയിൽ; അനുഭവം
വർക്ക് ഫ്രം ഹോം അടക്കം കടുത്ത നിയന്ത്രണങ്ങൾ, പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ ആർ.പി.ജി ഗ്രൂപ്പ് നടപടി