എല്ലാ ദിവസവും ഭാര്യയ്‍ക്കൊപ്പം മുൻഭാര്യയുടെ കല്ലറയിലെത്തും, മൂത്രമൊഴിച്ച് തിരികെ പോകും...

By Web TeamFirst Published Sep 25, 2022, 3:21 PM IST
Highlights

അങ്ങനെ ഒരു ദിവസം മുർഫിയും സഹോദരിയും രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് സെമിത്തേരിയിലേക്ക് പോയി. മുർഫി തന്റെ മൊബൈൽ ക്യാമറ അടുത്തുള്ള ഒരു കല്ലറയിൽ വച്ചു. അതിലൂടെ ഒരു കാര്യം അവർക്ക് മനസിലായി.

മരിച്ചാലും നമുക്ക് ഒരാളോട് പക തോന്നുമോ? അഥവാ ശത്രു മരിച്ചു പോയാൽ നാം അവരോട് എന്ത് ചെയ്യും പിന്നെ? എന്നാൽ, ഇവിടെ ഒരാൾ എല്ലാ ദിവസവും രാവിലെ തന്നെ തന്റെ മുൻഭാര്യയുടെ കല്ലറയിലെത്തും എന്നിട്ട് അതിന് മുകളിൽ മൂത്രം ഒഴിച്ച ശേഷം തിരികെ പോകും. ഈ ക്രൂരമായ സംഭവം നടന്നത് ന്യൂയോർക്കിലെ ഓറഞ്ച്ടൗണിലാണ്. 

2017 -ലാണ് കാൻസറിനെ തുടർന്ന് 66 -കാരിയായ ടോറെല്ലോ മരിക്കുന്നത്. അവരെ അടുത്തുള്ള സെമിത്തേരിയിൽ അടക്കുകയും ചെയ്തു. ടോറെല്ലോയുടെ മക്കളായ മുർഫിയും സഹോദരിയും ഒരു ദിവസം അമ്മയുടെ കല്ലറ സന്ദർശിക്കാൻ പോയപ്പോഴാണ് അവിടെ ഒരു പ്ലാസ്റ്റിക് ബാ​ഗിൽ വിസർജ്ജനം കിടക്കുന്നത് കണ്ടത്. ആരെങ്കിലും നായയെ നടത്താൻ കൊണ്ടുപോയപ്പോൾ അത് അബദ്ധത്തിൽ സംഭവിച്ചതായിരിക്കും എന്നാണ് ഇരുവരും കരുതിയത്. എന്നാൽ, വീണ്ടും അത് തന്നെ സംഭവിച്ചു. 

അവർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സെമിത്തേരി മാനേജരുടെ അനുവാദം വാങ്ങി കുറച്ചപ്പുറത്തുള്ള മരത്തിൽ ക്യാമറ ഘടിപ്പിച്ചു. ക്യാമറ പരിശോധിച്ചപ്പോഴാണ് ആളെ കണ്ടെത്തിയത്. 1970 -ൽ ടോറെല്ലോയെ വിവാഹം കഴിച്ച അവളുടെ ആദ്യത്തെ ഭർത്താവായിരുന്നു അത്. എന്നാൽ, അയാൾക്കെതിരെ നടപടിയെടുക്കാനും മാത്രം വ്യക്തത ആ വീഡിയോയ്ക്ക് ഇല്ലായിരുന്നു. 

അങ്ങനെ ഒരു ദിവസം മുർഫിയും സഹോദരിയും രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് സെമിത്തേരിയിലേക്ക് പോയി. മുർഫി തന്റെ മൊബൈൽ ക്യാമറ അടുത്തുള്ള ഒരു കല്ലറയിൽ വച്ചു. അതിലൂടെ ഒരു കാര്യം അവർക്ക് മനസിലായി. എല്ലാ ദിവസവും രാവിലെ 6.14 നും 6.18 നും ഇടയിൽ അയാൾ തന്റെ ഇപ്പോഴത്തെ ഭാര്യയുമായി അവിടെ എത്തും. പിന്നീട് ടോറെല്ലോയുടെ കല്ലറയ്ക്ക് മുകളിൽ മൂത്രമൊഴിക്കും. അഞ്ച് വർഷമായി അയാൾ അത് തുടരുകയാണത്രെ. 

ടോറെല്ലോയെ വിവാഹം കഴിച്ച് ​ഗർഭിണിയായപ്പോൾ ഉപേക്ഷിച്ച് പോയ ആളാണ് ഈ മുൻഭർത്താവ്. പിന്നീട്, അതിലുണ്ടായ മകളോടും ടോറെല്ലോയോടും പകയോടെ മാത്രമേ അയാൾ പെരുമാറിയിട്ടുള്ളൂ എന്നും പറയുന്നു. ഏതായാലും മരിച്ചിട്ട് പോലും ഇത്രയും പക എന്തുകൊണ്ടാണ് അയാൾക്ക് ടോറെല്ലോയോട് എന്ന് അറിയില്ല. മുർഫിയും സഹോദരിയും പൊലീസിൽ പരാതി നൽകി അയാൾക്ക് എതിരെ നടപടി എടുക്കുന്നതിനായി കാത്തിരിക്കുകയാണ്.

click me!