ഫ്ലൈറ്റ് അറ്റൻഡന്റുമാർ കൊണ്ടുനടക്കാറുള്ള ആ പെട്ടിയിലെന്താണ്? സൂസൻ പറയുന്നു

By Web TeamFirst Published Sep 25, 2022, 1:59 PM IST
Highlights

ഒരു വലിയ പെട്ടിയുണ്ടാകും. അത് പ്രധാനമായും കൊണ്ടുപോകുന്നത് ഇടവേളകൾ ഉണ്ടാകുമ്പോഴാണ്. അതിൽ, വസ്ത്രങ്ങൾ, ഷൂ ഒക്കെ ആണ് ഉണ്ടാവുക. ഉദാഹരണത്തിന് തണുപ്പുള്ള സ്ഥലത്തേക്കാണ് പോകുന്നതെങ്കിൽ ധരിക്കാനുള്ള ജാക്കറ്റ് ഒക്കെ അതിൽ കാണും.

ഫ്ലൈറ്റ് അറ്റൻഡന്റുമാരുടെ ജീവിതം വല്ലാത്തൊരു ജീവിതമാണ്. ആകാശത്തൂടെയുള്ള യാത്രകളും മറ്റൊരു രാജ്യത്ത് പോയി ഇറങ്ങലുകളും ഒക്കെയായി. അതിനിടയിലാണ് എങ്കിൽ ഒത്തിരി ല​ഗേജ് ഒന്നും കൊണ്ടുനടക്കാനൊന്നും പറ്റില്ല. എന്നാൽ, ഫ്ലൈറ്റ് അറ്റൻഡന്റുമാരുടെ കയ്യിൽ ഒരു സ്യൂട്ട്കേസ് കാണാം അല്ലേ? അതിൽ എന്താണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? 

അവരുടെ യാത്രകൾക്കും അതിനിടയിലെ ഇടവേളകൾക്കും ഒക്കെ വേണ്ടുന്ന കാര്യങ്ങളാവും അല്ലേ ആ പെട്ടിയിൽ. സൂസൻ ബ്രൗൺ ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് ആയിരുന്നു. എന്തൊക്കെയാണ് താൻ കൊണ്ടുനടക്കാറുള്ള ആ പെട്ടിയിൽ ഉള്ളത് എന്നാണ് അവർ പറയുന്നത്. ഓരോ യാത്രയിലും അവരുടെ കയ്യിൽ രണ്ടോ മൂന്നോ പെട്ടികൾ ഉണ്ടാവാറുണ്ട്. അവർക്ക് അത്യാവശ്യമുള്ള ചില വസ്തുക്കളാണ് ആ പെട്ടിയിൽ നിറച്ചിരിക്കുന്നത്. 

ക്വോറയിലെ ഒരു പോസ്റ്റിലാണ്, വിശ്രമവേളകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ സമയത്തും ആ ബാ​ഗ് നാം കൊണ്ടുപോകേണ്ടതുണ്ട് എന്ന് സൂസൻ വെളിപ്പെടുത്തിയത്. ഹാൻഡ്‍ബാ​ഗാണ് അതിൽ ഏറ്റവും പ്രധാനം. അതിൽ പാസ്‍പോർട്ട്, പേഴ്സ്, ലൈസൻസ് പോലുള്ള പ്രധാനപ്പെട്ട ഡോക്യുമെന്റുകളാണ് ഉള്ളത്. 

പിന്നെ ഉള്ളതാണ് നാം കാണുന്ന അവരുടെ കയ്യിലുള്ള പെട്ടികൾ. അത് വലിയ യാത്രകളാണ് എങ്കിലും ചെറിയ യാത്രകളാണ് എങ്കിലും എങ്ങനെ ഉള്ള യാത്രകളാണ് എങ്കിലും ആ പെട്ടികൾ കൂടെ കാണും. അതിൽ മാന്വൽസ്, ഷൂസ് തുടങ്ങി ആവശ്യമുള്ള വസ്തുക്കളെല്ലാം ഉണ്ടാവും. 

തന്റെ ബാ​ഗിൽ ഓവൻ ​ഗ്ലൗസും, ഒരു അധികം ഷർട്ടും ഉണ്ടാവാറുണ്ട് എന്ന് സൂസൻ പറയുന്നു. ധരിച്ചിരിക്കുന്ന ഷർട്ടിൽ എന്തെങ്കിലും പറ്റിയാൽ അത് മാറ്റിധരിക്കാനാണ് അധികമായി ഒരു ഷർട്ട് കൊണ്ടുപോകുന്നത്. ഇതെല്ലാം ചെറിയ പെട്ടിയുടെ കാര്യമാണ്. 

അതുപോലെ ഒരു വലിയ പെട്ടിയുണ്ടാകും. അത് പ്രധാനമായും കൊണ്ടുപോകുന്നത് ഇടവേളകൾ ഉണ്ടാകുമ്പോഴാണ്. അതിൽ, വസ്ത്രങ്ങൾ, ഷൂ ഒക്കെ ആണ് ഉണ്ടാവുക. ഉദാഹരണത്തിന് തണുപ്പുള്ള സ്ഥലത്തേക്കാണ് പോകുന്നതെങ്കിൽ ധരിക്കാനുള്ള ജാക്കറ്റ് ഒക്കെ അതിൽ കാണും. അതുപോലെ ഈ പെട്ടിക്കുള്ളിൽ ആവശ്യത്തിന് സ്ഥലം ബാക്കിയില്ലേ എന്നുകൂടി നോക്കും. അത് പോകുന്ന സ്ഥലങ്ങളിൽ നിന്നും എന്തെങ്കിലും വാങ്ങിയാൽ അത് വയ്ക്കാൻ ആണെന്ന് കൂടി സൂസൻ പറയുന്നു. 

tags
click me!