പ്രകൃതിയോട് അടുക്കാൻ ജോലി ഉപേക്ഷിച്ച് കാട്ടിൽ താമസമാക്കി അമേരിക്കൻ സ്വദേശി

Published : May 26, 2023, 01:33 PM IST
പ്രകൃതിയോട് അടുക്കാൻ ജോലി ഉപേക്ഷിച്ച് കാട്ടിൽ താമസമാക്കി അമേരിക്കൻ സ്വദേശി

Synopsis

വടക്കൻ കാലിഫോർണിയയിലെ ഒരു സൂപ്പർമാർക്കറ്റിൽ കാഷ്യറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ആ ജീവിതം ഉപേക്ഷിച്ചാണ് ഇപ്പോൾ കാടിനോട് ചേർന്ന് ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

പ്രകൃതിയോട് ചേർന്ന് ജീവിക്കാൻ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. പക്ഷെ, അതിനായി സ്വന്തം ജോലിയും നാടും വീടും വീട്ടുകാരെയും ഒക്കെ ഉപേക്ഷിച്ച് കാട്ടിൽ താമസമാക്കാൻ ആരെങ്കിലും തയ്യാറാകുമോ? അമ്പരപ്പ് തോന്നുമെങ്കിലും അത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുകയാണ് വടക്കൻ കാലിഫോർണിയയിൽ നിന്നുള്ള ഒരാൾ. തന്റെ ജോലിയും വീടുമൊക്കെ ഉപേക്ഷിച്ച് ഹവായിയിലെ വനങ്ങളിലേക്ക് താമസം മാറിയിരിക്കുകയാണ് ഇദ്ദേഹം ഇപ്പോൾ. അതിനായി കാട്ടിൽ സ്വന്തമായി ഒരു ട്രീ ഹൗസും നിർമ്മിച്ചു കഴി‍ഞ്ഞു. മഴവെള്ളത്തെ മാത്രം ആശ്രയിച്ച് ജീവിക്കാനാണ് ഇദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ഒപ്പം ഭക്ഷണത്തിനാവശ്യമായവ കാട്ടിൽ തന്നെ നട്ടു വളർത്താനും.

ദി മെട്രോ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് റോബർട്ട് ബ്രെട്ടൻ എന്ന 35 -കാരനാണ് ഇത്തരത്തിൽ കാടുകയറാൻ തീരുമാനിച്ചിരിക്കുന്നത്. വടക്കൻ കാലിഫോർണിയയിലെ ഒരു സൂപ്പർമാർക്കറ്റിൽ കാഷ്യറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ആ ജീവിതം ഉപേക്ഷിച്ചാണ് ഇപ്പോൾ കാടിനോട് ചേർന്ന് ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2011 മുതൽ തന്നെ റോബർട്ട് ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. തനിക്ക് അനുയോജ്യമായ തരത്തിൽ ഒരു ട്രീ ഹൗസ് നിർമ്മിക്കാനുള്ള ശ്രമത്തിലായിരുന്നു ഇദ്ദേഹം ഇത്രയും കാലം.

തന്റെ പ്രതിമാസ ടിക് ടോക് വരുമാനം ഉപയോഗിച്ചാണ് അദ്ദേഹം ട്രീ ഹൗസ് നിർമ്മിക്കാനാവശ്യമായ ഭൂമി കാടിനോട് ചേർന്ന് വാങ്ങിയത്. 2020 -ൽ അദ്ദേഹം ഹവായിയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിക്കുകയും ഏകദേശം 29,850 ഡോളറിന് (ഏകദേശം 24,69,857 രൂപ) ഒന്നേകാൽ ഏക്കർ സ്ഥലവും നിർമ്മാണ സാമഗ്രികളും വാങ്ങുകയും ചെയ്തു.

തന്റെ കാനന ജീവിതത്തിന്റെ ചിത്രങ്ങളും വീഡോയോകളും ഇദ്ദേഹം സ്ഥിരമായി സോഷ്യൽ മീഡിയവഴി പങ്കുവയ്ക്കാറുണ്ട്. ഇദ്ദേഹത്തിന് ഇൻസ്റ്റഗ്രാമിൽ 1 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.
 

PREV
click me!

Recommended Stories

ലോകത്തെ അമ്പരപ്പിച്ച 6,600 വർഷം പഴക്കമുള്ള സ്വർണ്ണ നിധി: മനുഷ്യചരിത്രം തിരുത്തിക്കുറിച്ച 'വർണ്ണ'
20 ലക്ഷം ജനങ്ങൾ, 400 മുതലകൾ; തിരക്കേറിയ നഗരമധ്യത്തിലൂടെ ഒഴുകുന്ന ഇന്ത്യയുടെ 'മുതല നദി'!