ആരോ​ഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം സ്വന്തം മൂത്രം കുടിക്കുന്നത്, യുവാവിന്റെ വിചിത്രവാദം

Published : Apr 29, 2022, 03:33 PM IST
ആരോ​ഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം സ്വന്തം മൂത്രം കുടിക്കുന്നത്, യുവാവിന്റെ വിചിത്രവാദം

Synopsis

തന്റെ മൂത്രം സൂപ്പർ ക്ലീൻ ആണെന്നും അയാൾ കൂട്ടിച്ചേർത്തു. ഇങ്ങനെയൊക്കെയാണെങ്കിലും, അയാളുടെ ഈ വിചിത്രശീലം, വീട്ടുകാർക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. ഇതിന്റെ പേരിൽ വീട്ടുകാരിൽ നിന്നും പല തിരിച്ചടികളും അയാൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

സ്വന്തം മൂത്രം(urine) കുടിച്ചുകൊണ്ട് ആരോഗ്യവും യൗവ്വനവും നിലനിർത്താനാകുമെന്ന അവകാശവാദവുമായി ഒരാൾ. തന്റെ ആരോഗ്യത്തിന്റെ രഹസ്യം ഈ മൂത്രംകുടിയാണ് എന്നാണ് 34 -കാരനായ ഹാരി മതാദീ(Harry Matadeen)ന്റെ വാദം. ഇത് തന്നെ 10 വയസ്സ് ചെറുപ്പമാക്കുന്നുവെന്ന് ഹാംഷെയറിൽ നിന്നുള്ള അയാൾ അവകാശപ്പെടുന്നു. 2016 മുതലാണ് അയാൾ ഈ ശീലം ആരംഭിച്ചത്. അതിനുശേഷം സോഷ്യൽ ആങ്സൈറ്റി ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങളിൽ നിന്ന് സുഖം പ്രാപിച്ചതായി അയാൾ പറയുന്നു.

തന്റെ എല്ലാ ആരോഗ്യപ്രശ്‌നങ്ങളും അപ്രത്യക്ഷമായെന്നും, സംശയമുണ്ടെങ്കിൽ എല്ലാവരും ഇതൊന്ന് പരീക്ഷിച്ച് നോക്കാനും അയാൾ പറയുന്നു. "മൂത്രം കുടിക്കുന്നത് എന്റെ തലച്ചോറിനെ ഉണർത്തുകയും വിഷാദത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു" ഹാരി പറഞ്ഞു. ദിവസവും 200ml മൂത്രമാണ് ഹാരി കുടിക്കുന്നത്. അതും ഒരു മാസം പഴക്കമുള്ള മൂത്രത്തിനൊപ്പം ഫ്രഷ് മൂത്രം കലർത്തിയാണ് അയാൾ കുടിക്കുന്നത്. എന്നാൽ, എല്ലാവരും വിചാരിക്കുന്ന പോലെ മൂത്രത്തിന് വല്ലാത്ത ദുർഗന്ധമൊന്നുമില്ല എന്ന് ഹാരി പറയുന്നു. “എനിക്ക് ഒരു പുതിയ സമാധാനവും ശാന്തതയും നിശ്ചയദാർഢ്യവും കൈവന്നു. എപ്പോഴും സന്തോഷകരമായ ഒരു അവസ്ഥ നിലനിർത്താൻ ഇത് എന്നെ സഹായിക്കുന്നു“ എന്ന് അയാൾ പറയുന്നു.  

തന്റെ മൂത്രം സൂപ്പർ ക്ലീൻ ആണെന്നും അയാൾ കൂട്ടിച്ചേർത്തു. ഇങ്ങനെയൊക്കെയാണെങ്കിലും, അയാളുടെ ഈ വിചിത്രശീലം, വീട്ടുകാർക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. ഇതിന്റെ പേരിൽ വീട്ടുകാരിൽ നിന്നും പല തിരിച്ചടികളും അയാൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. “എന്റെ കുടുംബം ഒരിക്കലും ഇത് അംഗീകരിച്ചിരുന്നില്ല. തുടക്കം മുതൽ അവർക്ക് അതിനോട് വെറുപ്പായിരുന്നു" അയാൾ പറഞ്ഞു. സഹോദരി അയാളോട് കുറേ കാലം മിണ്ടാതെ നടന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ എല്ലാം മാറിയെന്ന് ഹാരി പറയുന്നു. മാത്രവുമല്ല തന്റെ പല സുഹൃത്തുക്കളും ഇപ്പോൾ യൂറിൻ തെറാപ്പി ചെയ്യുകയാണെന്നും ഹാരി പറയുന്നു. മൂത്രം കുടിക്കുന്നതിന് പുറമേ ചർമ്മസംരക്ഷണത്തിനായി മൂത്രം മുഖത്ത് തടവുകയും ചെയ്യുന്നു ഹാരി. ഇതാണ് തന്റെ ചർമ്മ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് അയാൾ അവകാശപ്പെടുന്നു. മൂത്രം മുഖത്ത് തടവുമ്പോൾ ആ വ്യത്യാസം വളരെ വ്യക്തമായി തിരിച്ചറിയാമെന്നും ഹാരി പറയുന്നു.  ചർമ്മ സംരക്ഷണത്തിനുള്ള ഒറ്റമൂലിയാണ് ഇതെന്നും ഹാരി കൂട്ടിച്ചേർത്തു. മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കളൊന്നും തന്നെ താൻ ഉപയോഗിക്കുന്നില്ല എന്നാണ് അയാൾ പറയുന്നത്.  

അതേസമയം മൂത്രം വെറുമൊരു മാലിന്യ പദാർത്ഥമാണ് എന്നും, അതിൽ 90 ശതമാനം വെള്ളവും, ബാക്കി ഉപ്പും, ചില ബാക്ടീരിയകളും, മാലിന്യവുമാണ് അടങ്ങിയിരിക്കുന്നത് എന്ന് ഡോക്ടർ ജെഫ് ഫോസ്റ്റർ പറയുന്നു. "മൂത്രം കുടിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ ശരീരത്തിൽ പുരട്ടുകയോ ചെയ്യുന്നത് കൊണ്ട് ആരോഗ്യപരമായ നേട്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇനി ഇത് കുടിക്കുകയാണെങ്കിൽ, അതിലേറെ ആരോഗ്യപ്രശ്നങ്ങളായിരിക്കും ഉണ്ടാവുക. ഇത് നിർജ്ജലീകരണ പ്രക്രിയയെ വേഗത്തിലാക്കുകയും, ശരീരത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു" അദ്ദേഹം പറയുന്നു.

PREV
click me!

Recommended Stories

രണ്ടേരണ്ട് സെക്കന്റ് വീഡിയോയിൽ വൈറലായ 'ബന്ദാന ​ഗേൾ', കിട്ടിയ പണത്തിൽ ഭൂരിഭാ​ഗം ദാനം ചെയ്തു, വീണ്ടും വൈറൽ
നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ