രണ്ട് ഭാര്യമാരും ഒമ്പത് കുട്ടികളും, ജീവിതം ഹാപ്പിയാണ് എന്ന് 46 -കാരൻ

Published : Mar 21, 2023, 11:20 AM IST
രണ്ട് ഭാര്യമാരും ഒമ്പത് കുട്ടികളും, ജീവിതം ഹാപ്പിയാണ് എന്ന് 46 -കാരൻ

Synopsis

തങ്ങൾ മനോപിനൊപ്പം തുടരുന്നത് പണം കണ്ടല്ല എന്നും മക്കളെ സ്നേഹിക്കുന്ന മനോപിന്റെ രീതി തങ്ങളെ എപ്പോഴും ആകർഷിക്കുന്നു എന്നും ഇരുവരും പറയുന്നു.

കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോവുക എന്നത് കുറച്ച് അധ്വാനമുള്ള ജോലിയാണ്. അതിൽ നാം നമ്മെ പൂർണമായും നൽകേണ്ടി വരും. വ്യത്യസ്തമായ രണ്ട് ആളുകൾ ഒരുമിച്ച് ജീവിക്കുമ്പോൾ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും കുടുംബജീവിതങ്ങളിൽ ഉണ്ടാകും. എന്നാൽ, രണ്ട് ഭാര്യമാരും ഒമ്പത് മക്കളുമായി ജീവിക്കുന്ന ഒരു യുവാവ് പറയുന്നത് തങ്ങൾ വളരെ വളരെ ഹാപ്പി ആയിട്ടാണ് ജീവിക്കുന്നത് എന്നാണ്. 

2018 -ൽ ഭാര്യമാരെയും കുട്ടികളെയും കുറിച്ച് വ്യക്തമാക്കുന്ന ഒരു അഭിമുഖം നൽകിയതിന് പിന്നാലെയാണ് യുവാവ് വൈറലായത്. മനോപ് നുട്ടയോതിൻ എന്നാണ് യുവാവിന്റെ പേര്. തായ്‍ലാൻഡുകാരനാണ് യുവാവ്. 46 വയസ്സായ മനോപിന്റെ ഭാര്യമാർ - 36-കാരിയായ വാരിസാര പോക്‌സൃച്ചനും 30 -കാരിയായ നട്ടായ ടോങ്‌പാനുമാണ്. 2018 -ലെ വാലന്റൈൻസ് ഡേയിൽ വാരിസാരയാണ് മൂവരും ഒരുമിച്ചുള്ള ഫോട്ടോ ഷെയർ ചെയ്യുന്നത്. ആ പോസ്റ്റ് അനേകം പേർ ഷെയർ ചെയ്യുകയും അത് വൈറലാവുകയും ചെയ്തു. അതിൽ വാരിസാര തന്റെ ഭർത്താവിന് രണ്ട് ഭാര്യമാരുണ്ട് എന്ന് പറയുന്നുണ്ട്. 

ശരിക്കും മനോപിന് മൂന്ന് ഭാര്യമാരാണ്. എന്നാൽ, ആദ്യത്തെ ഭാര്യ ഡിയർ നേരത്തെ മരിച്ചുപോയി. അതിൽ മൂന്ന് കുട്ടികളും ഉണ്ട്. കൂടാതെ വാരിസാരയിലും നട്ടായയിലും മൂന്ന് മൂന്ന് വീതം കുട്ടികളുമുണ്ട്. അങ്ങനെ ഇപ്പോൾ മനോപിന് രണ്ട് ഭാര്യമാരും ഒമ്പത് കുട്ടികളുമായി. 

തായ്‌ലൻഡിലെ പ്രധാന റേസ് കാർ ഇവന്റുകളിൽ കാർ പാർട്സ് വിൽക്കുകയാണ് മനോപ്. ഭാര്യമാർ രണ്ടുപേരും അതിൽ സഹായിക്കുന്നു. അതിൽ നിന്നും നല്ല സമ്പാ​ദ്യം മനോപ് ഉണ്ടാക്കുന്നുണ്ട് എന്നാണ് ഭാര്യമാർ പറയുന്നത്. എന്നാൽ, തങ്ങൾ മനോപിനൊപ്പം തുടരുന്നത് പണം കണ്ടല്ല എന്നും മക്കളെ സ്നേഹിക്കുന്ന മനോപിന്റെ രീതി തങ്ങളെ എപ്പോഴും ആകർഷിക്കുന്നു എന്നും ഇരുവരും പറയുന്നു. ഒരച്ഛൻ എന്ന നിലയിൽ മനോപ് തന്റെ നൂറ് ശതമാനവും നൽകുന്നു എന്നാണ് ഭാര്യമാർ പറയുന്നത്. 

PREV
Read more Articles on
click me!

Recommended Stories

ഭർത്താവിന്‍റെ ഏഴ് വർഷത്തെ രഹസ്യബന്ധം പുറത്തുവിട്ട് ഭാര്യ; 180 ഹോട്ടലുകൾ, 1.5 മില്യൺ ഡോളറിന്‍റെ ഇൻഷുറൻസ്!
'ലാളിച്ചു വഷളാക്കി, ഇനിയവൾ അധ്വാനിച്ച് ജീവിക്കട്ടെ'; വീട്ടിൽ നിന്നും പണവും സ്വർണവും മോഷ്ടിച്ച കൊച്ചുമകൾക്ക് 'എട്ടിന്‍റെ പണി' കൊടുത്ത് വൃദ്ധദമ്പതികൾ