ഒമ്പത് മാസം ഗര്‍ഭിണി, ഒരു മൈൽ ദൂരം ഓടി തീര്‍ത്തത് 5.17 മിനിറ്റില്‍!

Published : Mar 21, 2023, 10:31 AM IST
ഒമ്പത് മാസം ഗര്‍ഭിണി, ഒരു മൈൽ ദൂരം ഓടി തീര്‍ത്തത് 5.17 മിനിറ്റില്‍!

Synopsis

എല്ലായിപ്പോഴും നിങ്ങളുടെ ശരീരം ശ്രദ്ധിക്കുകയും നിങ്ങൾക്ക് കഴിയുന്നത് മാത്രം ചെയ്യുകയുമാണ് പ്രധാനം, കാരണം ആരോഗ്യകരമായ ഗർഭധാരണമാണ് മറ്റെന്തിനെക്കാളും പ്രധാനമെന്നും മക്കെന്ന പറയുന്നു. 


ര്‍ഭിണികള്‍ അധികം ശാരീരികാധ്വാനമുള്ള ജോലികള്‍ ചെയ്യരുതെന്നാണ് നമ്മുടെ നാട്ടിലെ പതിവ് നാട്ടുനടപ്പ്. എന്നാല്‍ ഇവിടെ 30 കാരിയും ഒമ്പത് മാസം ഗര്‍ഭിണിയുമായ ഒരു സ്ത്രീ ഒരു മൈല്‍ ദൂരം അതായത് ഏതാണ്ട് ഒന്നര കിലോമീറ്ററിന് മുകളില്‍ ദൂരം 5.17 മിനിറ്റ് കൊണ്ട് ഓടിത്തീര്‍ത്തു. 2020 ല്‍ ഗര്‍ഭിണിയായ ഒരു സ്ത്രീ 5.25 സെക്കന്‍റ് കൊണ്ട് പൂര്‍ത്തിയാക്കിയതിനെക്കാള്‍ മികച്ച സമയം. 

കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിൽ നിന്നുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് മക്കെന്ന മൈലർ. അവരുടെ പരിശീലനം മുടക്കമില്ലാതെ എല്ലാ ദിവസവും തുടരുന്ന ഒന്നാണ്. 2020 ഗര്‍ഭിണിയായ ഒരു സ്ത്രീ അഞ്ച് മിനിറ്റും 25 സെക്കൻഡും കൊണ്ട് ഒരു മൈല്‍ ദൂരം ഓടിയ വാര്‍ത്തയെ കുറിച്ച് അറിയാമായിരുന്നെന്നും അത് സാധ്യമാണോയെന്ന് നോക്കാന്‍ വേണ്ടിയാണ് താനും ഓടിയതെന്നും മക്കെന്ന മൈലര്‍ പറഞ്ഞു. വീണ്ടും ട്രാക്കിലെ വേഗത്തിലേക്ക് തിരിച്ചെത്താനും തന്‍റെ പേരില്‍ എട്ട് സെക്കന്‍റിലുള്ള  റെക്കോര്‍ഡ് സമയം മറികടക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 

നിങ്ങളെ സ്നേഹിക്കുന്നു. കുത്തേറ്റിട്ടുണ്ട്; കുത്തേറ്റ് മരിക്കും മുമ്പ് മകന്‍ അച്ഛന് അയച്ച ഹൃദയഭേദകമായ സന്ദേശം

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മക്കെന്ന പ്രസവിക്കുമെന്നാണ് ഡോക്ടര്‍മാര്‍ കണക്കുകൂട്ടുന്നത്. 'ഗർഭകാലത്ത് പരിശീലനം നടത്തുന്നത് വളരെ സാധാരണമാണെന്നാണ് ഞാൻ കരുതുന്നതെന്നും എന്നാല്‍ ഇത് സാധാരണമല്ലെന്ന് കരുതുന്നവരാണ് കൂടുതലെന്നും മക്കെന്ന കൂട്ടിച്ചേര്‍ത്തു. ഒമ്പത് മാസം ഗർഭിണിയായിരിക്കെ സോഫയിൽ നിന്ന് ഇറങ്ങാൻ കഴിയാതെ വന്നപ്പോൾ എനിക്ക് അത് എങ്ങനെ ചെയ്യാമെന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഗർഭിണിയാകുന്നതിന് മുമ്പ് നിങ്ങളുടെ ശരീരത്തെ നിങ്ങള്‍ എങ്ങനെ ശക്തിപ്പെടുത്തുന്നു എന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ചില ദിവസങ്ങളിൽ തന്‍റെ ശരീരം വ്യായാമം ചെയ്യാൻ പാകത്തിലായിരുന്നില്ല. മറ്റുള്ളവർ ഇക്കാര്യത്തില്‍ അവരുടെ ശരീരം പറയുന്നത് കേൾക്കാനാണ് താന്‍ നിർദ്ദേശിക്കുന്നുവെന്നും മെക്കെന്ന പറഞ്ഞു. 

'ഗർഭിണിയായിരുന്നപ്പോൾ ഒരുപാട് ദിവസങ്ങൾ ഞാന്‍ ഓടാൻ ശ്രമിച്ചു, അത് നടന്നില്ല, അതിനാൽ എല്ലാ തവണയും നിങ്ങക്ക് വിജയിക്കാന്‍ കഴിയില്ല. പക്ഷേ നിങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കുക. എന്നാൽ എല്ലായിപ്പോഴും നിങ്ങളുടെ ശരീരം ശ്രദ്ധിക്കുകയും നിങ്ങൾക്ക് കഴിയുന്നത് മാത്രം ചെയ്യുകയുമാണ് പ്രധാനം, കാരണം ആരോഗ്യകരമായ ഗർഭധാരണമാണ് മറ്റെന്തിനെക്കാളും  പ്രധാനമെന്നും മക്കെന്ന  പറയുന്നു. ഗര്‍ഭിണിയാകും മുമ്പ്  ആഴ്ചയില്‍ ആറ് ദിവസം പരിശീലനത്തിനറങ്ങുന്ന മക്കെന്ന 5 km, 10 km ഓട്ട മത്സരത്തിലെ താരമായിരുന്നു. 

'പരസ്യമല്ല യാഥാര്‍ത്ഥ്യം'; യാത്രക്കാരന്‍റെ പരാതിയില്‍ ടിക്കറ്റ് വിലയില്‍ 10 ലക്ഷം തിരിച്ച് നല്‍കി എമിറേറ്റ്സ്

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?