'ഈ ന​ഗരത്തിൽ ജീവിക്കുന്നത് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതുപോലെയാണ്, സമ്മാനമില്ലെന്ന് മാത്രം', യുവാവിന്റെ പോസ്റ്റ്

Published : Dec 15, 2025, 03:08 PM IST
Gurgaon

Synopsis

ഗുഡ്ഗാവിൽ ജീവിക്കുന്നതിന്റെ യാഥാർത്ഥ്യങ്ങളെക്കുറിച്ച് യുവാവ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. നഗരത്തിലെ ജീവിതം സമ്മാനത്തുകയില്ലാത്ത ഒരു റിയാലിറ്റി ഷോ പോലെയാണെന്നാണ് യുവാവിന്‍റെ അഭിപ്രായം. 

ഗുഡ്‍​ഗാവിലെ ജീവിതത്തെ കുറിച്ച് സാധാരണയായി പറയുന്നത് ആഡംബരം നിറഞ്ഞ ജീവിതമെന്നാണ്. എന്നാൽ, ​ഗുഡ്‍​ഗാവിൽ ജീവിക്കുന്നതിന്റെ യാഥാർത്ഥ്യത്തെ കുറിച്ച് ഒരു യുവാവ് ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ന​ഗരത്തിൽ അതിജീവിക്കാൻ പ്രത്യേകം കഴിവ് തന്നെ വേണം എന്നാണ് പോസ്റ്റിൽ യുവാവ് പറഞ്ഞിരിക്കുന്നത്. 'ഗുഡ്ഗാവിൽ ഒറ്റയ്ക്ക് താമസിക്കുന്നത് അടിസ്ഥാനപരമായി ഒരു റിയാലിറ്റി ഷോ പോലെയാണ്... സമ്മാനത്തുക ഇല്ലെന്ന് മാത്രം' എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്.

അതിവേ​ഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ബിസിനസ് ഹബ്ബാണ് ​ഗുഡ്‍​ഗാവെങ്കിലും സാധാരണ ജീവിതം അല്പം പ്രയാസമാണ് എന്നാണ് യുവാവിന്റെ അഭിപ്രായം. നല്ല അതിജീവിക്കാനുള്ള കഴിവുണ്ടെങ്കിൽ മാത്രമേ അവിടെ നിലനിൽക്കാനാവൂ എന്നും യുവാവ് പറയുന്നു. രാവിലെകൾ തുടങ്ങുന്നത് തന്നെ നമ്മുടെ ക്ഷമ പരീക്ഷിച്ചു കൊണ്ടാണ്. അയൽക്കാരുടെ പ്രഷർ കുക്കർ പൊട്ടിത്തെറിക്കുന്നത്രയും വിസിൽ ശബ്ദം കേൾക്കേണ്ടി വരും. അടുത്തതായി പറയുന്നത് റോഡിലിറങ്ങുമ്പോഴുള്ള പ്രയാസത്തെ കുറിച്ചാണ്. ഓട്ടോക്കാർ നിങ്ങളെ ഇടിക്കാൻ വേണ്ടി പദ്ധതിയിട്ടതുപോലെയാണ് വരുന്നത് എന്നും യുവാവ് കുറിച്ചു.

 

 

അടുത്തതായി വാടകയെ കുറിച്ചാണ് യുവാവിന്റെ പരാമർശം. വലിയ തുകയാണ് ഇവിടെ വാടകയായി വേണ്ടി വരുന്നത് എന്നും യുവാവ് പോസ്റ്റിൽ കുറിച്ചു. എന്തിനാണ് ഇത്രയും വലിയ വാടക എന്ന ധ്വനിയും യുവാവിന്റെ പോസ്റ്റിൽ കാണാം. ഓഫീസിൽ എസിയും കോഫിയും ഉണ്ടെങ്കിലും അതുപോലെ തന്നെ ട്രോമയും നൽകുന്നുണ്ട് എന്നാണ് യുവാവ് പറയുന്നത്. പരിധിയില്ലാത്ത അസ്തിത്വ പ്രതിസന്ധിയാണ് ഇതൊക്കെ സമ്മാനിക്കുന്നത് എന്നും യുവാവ് പറയുന്നു. വളരെ പെട്ടെന്നാണ് യുവാവിന്റെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. അനേകംപേർ പോസ്റ്റിന് കമന്റുകളുമായി വന്നു. ന​ഗരത്തിൽ എങ്ങനെ അതിജീവിക്കാം എന്നുള്ള കമന്റുകളാണ് മിക്കവാറും ആളുകൾ നൽകിയത്.

 

PREV
Read more Articles on
click me!

Recommended Stories

ലോകത്തെ അമ്പരപ്പിച്ച 6,600 വർഷം പഴക്കമുള്ള സ്വർണ്ണ നിധി: മനുഷ്യചരിത്രം തിരുത്തിക്കുറിച്ച 'വർണ്ണ'
20 ലക്ഷം ജനങ്ങൾ, 400 മുതലകൾ; തിരക്കേറിയ നഗരമധ്യത്തിലൂടെ ഒഴുകുന്ന ഇന്ത്യയുടെ 'മുതല നദി'!