കാമുകിയുടെ അച്ഛനിട്ട് പണി കൊടുക്കണം, ഫോൺ മോഷ്ടിച്ച് യോ​ഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണിസന്ദേശമയച്ചു

Published : Apr 26, 2023, 10:43 AM IST
കാമുകിയുടെ അച്ഛനിട്ട് പണി കൊടുക്കണം, ഫോൺ മോഷ്ടിച്ച് യോ​ഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണിസന്ദേശമയച്ചു

Synopsis

കാമുകിയുടെ പിതാവ് ഇ റിക്ഷാ ഡ്രൈവറാണ്. അദ്ദേഹത്തിന് തന്റെ മകളും അമീനും തമ്മിലുള്ള ബന്ധം ഇഷ്ടമായിരുന്നില്ല. കാമുകിയുടെ പിതാവ് തങ്ങളുടെ ബന്ധത്തെ എതിർത്തതിനാലാണ് അയാളുടെ ഫോൺ മോഷ്ടിച്ച് ഭീഷണി സന്ദേശം അയച്ചത് എന്നാണ് അമീൻ വെളിപ്പെടുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയപ്പോൾ വധഭീഷണിയുമായി ഒരു ഊമക്കത്ത് വന്നത് നാം കണ്ടതാണ്. എന്നാൽ, അധികം വൈകാതെ തന്നെ പേരും വിലാസവും എല്ലാം വച്ച് വിശദമായി ഊമക്കത്ത് എഴുതിയ ആളെ പൊലീസ് പൊക്കുകയും ചെയ്തു. കത്ത് വന്നത് ജോസഫ് ജോൺ എന്നൊരാളുടെ പേരിലാണ് എങ്കിലും കത്ത് എഴുതിയത് ജോസഫ് ജോണിനോട് ശത്രുതയുള്ള സേവ്യർ എന്നയാളായിരുന്നു. ജോസഫ് ജോണിനിട്ടൊരു പണി കൊടുക്കാനാണത്രെ ഇയാൾ ഇത് ചെയ്തത്. ഏതായാലും സമാനമായ ഒരു സംഭവം അങ്ങ് ഉത്തർ പ്രദേശിലും നടന്നു. 

കാമുകിയുടെ അച്ഛനോടുള്ള വൈരാ​ഗ്യം തീർക്കാൻ ഒരു യുവാവ് അയാളുടെ ഫോൺ മോഷ്ടിച്ച ശേഷം ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ വധിക്കും എന്ന സന്ദേശം അയച്ചു. അമീൻ എന്ന് പേരുള്ള 19 -കാരനാണ് കാമുകിയുടെ അച്ഛന്റെ ഫോൺ മോഷ്ടിച്ച ശേഷം എമർജൻസി നമ്പറായ 112 -ലേക്ക് യോ​ഗി ആദിത്യനാഥിനെ വധിക്കും എന്ന സന്ദേശം അയച്ചത്. ഏപ്രിൽ 23 -ന് രാത്രി 10.22 -നാണ് സന്ദേശം അയച്ചത്. അധികം വൈകാതെ താൻ യോ​ഗി ആദിത്യനാഥിനെ വധിക്കും എന്നായിരുന്നു സന്ദേശം. 

പിന്നാലെ തന്നെ ബേഗംപൂർവയിൽ നിന്നും അമീനെ അറസ്റ്റ് ചെയ്യുകയും സന്ദേശം അയച്ച ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. കാമുകിയുടെ പിതാവ് ഇ റിക്ഷാ ഡ്രൈവറാണ്. അദ്ദേഹത്തിന് തന്റെ മകളും അമീനും തമ്മിലുള്ള ബന്ധം ഇഷ്ടമായിരുന്നില്ല. കാമുകിയുടെ പിതാവ് തങ്ങളുടെ ബന്ധത്തെ എതിർത്തതിനാലാണ് അയാളുടെ ഫോൺ മോഷ്ടിച്ച് ഭീഷണി സന്ദേശം അയച്ചത് എന്നാണ് അമീൻ വെളിപ്പെടുത്തിയത്. തന്റെ ഫോൺ 10 ദിവസം മുമ്പ് മോഷണം പോയതായി അമീന്റെ കാമുകിയുടെ അച്ഛനും പറഞ്ഞു. 

ഐപിസി സെക്ഷൻ 506, 507, ഐടി ആക്റ്റ് 66 എന്നിവ പ്രകാരം ലഖ്‌നൗവിലെ സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്‌റ്റേഷനിൽ അമീനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!