തെറാപ്പിസ്റ്റിനെ കെട്ടിയിട്ട് പീഡിപ്പിച്ചു, രക്ഷിക്കാനുള്ള ശ്രമത്തിൽ പ്രതിയുടെ തലയ്ക്ക് വെടിവച്ച് പൊലീസ്

By Web TeamFirst Published Jul 9, 2022, 4:06 PM IST
Highlights

നാലോ അഞ്ചോ തവണ, ആൾസ്വാങ് തന്നെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നും യുവതി പറഞ്ഞു. അതേസമയം യുവതിയുടെ പങ്കാളി അവളെ ഫോണിൽ വിളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ, മറുപടി ഒന്നും ലഭിക്കാതായപ്പോൾ പൊലീസിൽ വിവരം അറിയിച്ചു.

20 വയസ്സുള്ള ഒരാൾ ഒരു മാനസികാരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടുപോയി 15 മണിക്കൂറോളം പീഡിപ്പിച്ചു. അയാളുടെ വീട്ടിൽ അവളെ ബന്ദിയാക്കി, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവളെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ പൊലീസിന് അക്രമകാരിയുടെ തലയ്ക്ക് വെടിവയ്‌ക്കേണ്ടി വന്നു.    

ഫ്ലോറിഡയിൽ നിന്നുള്ള ആൾസ്വാങിന് നേരെയാണ് പൊലീസ് നിറയൊഴിച്ചത്. തുടർന്ന് അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയാളുടെ നില ഗുരുതരമായിരുന്നു. എന്നാൽ ബുധനാഴ്ച ഗുരുതരാവസ്ഥ തരണം ചെയ്ത പ്രതിയെ പാം ബീച്ച് കൗണ്ടി ജയിലിലേക്ക് പൊലീസ് മാറ്റി. മാനസികവൈകല്യമുള്ള അയാളുടെ തെറാപ്പിസ്റ്റാണ് യുവതി. ജൂലൈ 1 -ന് തെറാപ്പിക്കായി അയാളുടെ വീട്ടിലേയ്ക്ക് പോയതായിരുന്നു യുവതി. സാധാരണയായി വീട്ടിൽ അയാൾക്കൊപ്പം മറ്റാരെങ്കിലും ഉണ്ടാകുമായിരുന്നു. എന്നാൽ, അന്ന് അയാൾ അവിടെ ഒറ്റക്കായിരുന്നു. ജോലിയ്ക്കുള്ള അഭിമുഖത്തിന് അയാളെ തയ്യാറാക്കാനായിരുന്നു അവൾ അവിടെ എത്തിയത്. അയാൾക്ക് ലൈംഗിക പ്രശ്നങ്ങൾ ഉള്ളതായി അവൾക്കും അറിയാമായിരുന്നു. അവൾ മുൻപ് പലതവണ ജോലിയുടെ ഭാഗമായി അവിടെ പോയിട്ടുള്ളതാണ്. എന്നാൽ, അന്ന് സെഷൻ അവസാനിച്ചതിന് ശേഷം, ആൾസ്വാങ് അവളോട് അനുചിതമായ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.  

എന്തോ അപകടം മണത്ത അവൾ അവിടെ നിന്ന് പോകാൻ തിടുക്കപ്പെട്ടു. എന്നാൽ, അവൾ വാതിലിനടുത്ത് എത്തിയപ്പോൾ വാതിൽ അടച്ചിരുന്നു. അയാൾ അക്രമാസക്തനായെന്നും, തനിക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ലെന്നും അവൾ പൊലീസിനോട് പറഞ്ഞു. തുടർന്ന് അയാൾ അവളുടെ ഫോൺ എടുത്ത് 'എയർപ്ലെയ്ൻ മോഡിൽ' ആക്കി. അലുമിനിയം ഫോയിലും ടേപ്പും ഉപയോഗിച്ച് ഫോൺ പൊതിഞ്ഞു. തുടർന്ന് അയാൾ അവളുടെ കൈകൾ കെട്ടി. അടുത്ത പതിനഞ്ചു മണിക്കൂറിൽ അവൾ അനുഭവിച്ചത് കൊടിയ പീഡനമാണ്. 

നാലോ അഞ്ചോ തവണ, ആൾസ്വാങ് തന്നെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നും യുവതി പറഞ്ഞു. അതേസമയം യുവതിയുടെ പങ്കാളി അവളെ ഫോണിൽ വിളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ, മറുപടി ഒന്നും ലഭിക്കാതായപ്പോൾ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പാം ബീച്ച് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ ആൾസ്വാങിന്റെ വീട്ടിലെത്തി. വാതിലിൽ മുട്ടിയപ്പോൾ പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ അവർ തിരികെ പോയി.

എന്നാൽ, ഏകദേശം രണ്ട് മണിക്കൂറിന് ശേഷം, അവളുടെ കാർ വീടിന് പുറത്ത് ഉണ്ടെന്ന് കോൾ ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ വീണ്ടും വീട്ടിലെത്തി. ഒരു സ്ത്രീ സഹായത്തിനായി നിലവിളിക്കുന്നത് കേട്ട് അവർ അകത്തേക്ക് കയറി. തുടർന്ന് ആൾസ്വാങ് അവളെ ബെഡ്‌റൂമിലെ ഒരു അലമാരയിൽ ഒളിപ്പിച്ചു. അവിടെ വെച്ച് ആൾസ്വാങ് അവളുടെ കഴുത്തിൽ കത്തി പിടിച്ച് നിലവിളിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ പൊലീസ് അവരെ കണ്ടെത്തുക തന്നെ ചെയ്തു. യുവതിയെ മോചിപ്പിക്കാൻ പലതവണ പൊലീസ് ആവശ്യപ്പെട്ടു.  

വിസമ്മതിച്ചപ്പോൾ ഒരു ഉദ്യോഗസ്ഥൻ അയാളുടെ തലയ്ക്ക് വെടിവച്ചു. വെടിയേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയ ആൾസ്വാങ്ങ് ഇപ്പോൾ കസ്റ്റഡിയിലാണ്. അതേസമയം വെടിവച്ച ഉദ്യോഗസ്ഥൻ സാർജന്റ് വില്യം നൊഗ്യൂറസ്, ശമ്പളത്തോടുകൂടിയ അവധിയിലാണ്.  
 

click me!