
കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നാമെങ്കിലും രണ്ടാഴ്ചയായി കോമയിൽ ആയിരുന്ന ബ്രിട്ടീഷ് സ്വദേശിയായ മനുഷ്യൻ കോമയിൽ നിന്നും ഉണർന്നത് താൻ കോടീശ്വരൻ ആണെന്ന വിശ്വാസത്തിൽ. സ്‌കോട്ട്‌ലൻഡിലെ അയർഷയർ കൗണ്ടി സ്വദേശിയായ മാർക്ക് ഗിബ്‌സ് ആണ് കോടീശ്വരനാണെന്ന വിശ്വാസത്തിൽ കോമയിൽ നിന്നും ഉണർന്നത്. തനിക്ക് 52 ലക്ഷം രൂപ ലഭിച്ചുവെന്നും ശതകോടീശ്വരന്മാരും സെലിബ്രിറ്റികളുമാണ് തന്‍റെ ചങ്ങാതികൾ എന്നുമാണ് കോമയിൽ നിന്നും ഉണർന്ന മാർക്ക് ഗിബ്‌സ് കരുതിയത്.
2023 ഏപ്രിലിൽ ഗിബ്‌സിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബന്ധുക്കൾ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ അമിത മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും മൂലം ഗിബ്‌സിന്‍റെ കരളിനും വൃക്കകൾക്കും ഗുരുതരമായ തകരാർ സംഭവിച്ചതായി ഡോക്ടർമാർ കണ്ടെത്തി. അധികം വൈകാതെ തന്നെ അയാൾ കോമയിലേക്ക് വഴുതിവീണു. രണ്ടാഴ്ചയോളം അതേ അവസ്ഥയിൽ തുടർന്നു.
ഐ എ എസുകാരനാകണമെന്ന് ആഗ്രഹിച്ചു; എന്നാല്‍, കലാപം തോമസിനെ അഭയാര്‍ത്ഥിയാക്കി !
പിന്നീട് ബോധം വീണ്ടെടുത്തപ്പോൾ ഗിബ്‌സ് ഉണർന്നത് തന്‍റെത് മാത്രമായ മറ്റൊരു സാങ്കല്പിക ലോകത്തിലേക്കായിരുന്നു. അവിടെ അയാൾ താൻ അതിസമ്പന്നനാണെന്ന് ഉറച്ചു വിശ്വസിച്ചു. വ്യവസായികളും കോടീശ്വരന്മാരും സെലിബ്രിറ്റികളും ഒക്കെയാണ് തന്‍റെ സുഹൃത്തുക്കളെന്ന് വിശ്വസിച്ചു. അവരെ വ്യക്തിപരമായി കാണാനുള്ള അടുത്ത ബന്ധം പോലും തനിക്ക് ഉണ്ടെന്നാണ് ഗിബ്‌സ് കരുതിയിരുന്നത്. തീർന്നില്ല ഏറെ ആഡംബര പൂർണ്ണമായ ജീവിതം നയിക്കാൻ ശേഷിയുള്ള കോടീശ്വരനാണ് താനെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യന്‍ വിസ ലഭിച്ചില്ല, ജോധ്പൂരുകാരനായ പ്രതിശ്രുത വരനെ ഓണ്‍ലൈനില്‍ വിവാഹം ചെയ്ത് പാകിസ്ഥാന്‍ വധു !
എന്നാൽ, കുടുംബാംഗങ്ങൾ പതിയെ അദ്ദേഹത്തിന്‍റെ മിഥ്യാ ലോകത്തെക്കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തിയതോടെ ഗിബ്‌സ് തന്‍റെ സാങ്കല്പിക ലോകത്ത് നിന്നും മടങ്ങി വന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എല്ലാം തന്‍റെ തോന്നലുകൾ മാത്രമായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ ഏറെ നിരാശ തോന്നി എന്നാണ് പിന്നീട് മാർക്ക് ഗിബ്സ് മാധ്യമങ്ങളോട് പറഞ്ഞത്. തന്നെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ടത് മദ്യവും മയക്കുമരുന്നും ആണെന്നും അതുകൊണ്ട് സമാനമായ അനുഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ലഹരികളില്‍ നിന്നും അകലം പാലിക്കണമെന്ന് ഗിബ്സ് പറഞ്ഞതായി സ്കോട്ടിഷ് സൺ റിപ്പോർട്ട് ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക