'അമീന വീണ്ടും വിസയ്ക്ക് അപേക്ഷിക്കും. ഞാൻ പാകിസ്ഥാനിൽ വച്ച് വിവാഹം കഴിച്ചില്ല, കാരണം അത് അംഗീകരിക്കപ്പെടില്ല. അവള്‍ ഇന്ത്യയിൽ എത്തിയാൽ ഞങ്ങൾ വീണ്ടും വിവാഹം കഴിക്കേണ്ടിവരും' കഴിഞ്ഞ ബുധനാഴ്ച നടന്ന ചടങ്ങിന് ശേഷം  അർബാസ് മാധ്യമങ്ങളോട് പറഞ്ഞു.  

തിര്‍ത്തികള്‍ കടന്നും പ്രണയം പൂക്കുന്ന കാലമാണിത്. പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്കും ചൈനയില്‍ നിന്ന് പാകിസ്ഥാനിലേക്കും ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കും കാമുകിമാര്‍ വിസ ഉപയോഗിച്ചും വിസ ഇല്ലാതെ കള്ളവണ്ടി കയറിയും കാമുകന്മാരെ വിവാഹം കഴിക്കാനായി പോയ വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി നമ്മള്‍ വായിക്കുന്നു. ഇതിനിടെയാണ് വിസ കിട്ടാത്തതിനാല്‍ ഒരു പാകിസ്ഥാന്‍ വധു തന്‍റെ പ്രതിശ്രുത വരനും ജോധ്പൂര്‍ സ്വദേശിയുമായ ആളെ ഓണ്‍ലൈനില്‍ വിവാഹം കഴിച്ചെന്ന വാര്‍ത്ത പുറത്ത് വന്നത്. കൊവിഡ് കാലത്ത് വ്യാപകമായ ഒരു രീതിയായിരുന്നു ഓണ്‍ലൈന്‍ വിവാഹങ്ങള്‍. ഇപ്പോള്‍ വിസ കിട്ടാതെ വരുമ്പോഴും വിവാഹിതരാകാനുള്ള മാര്‍ഗ്ഗമായി ഓണ്‍ലൈന്‍ മാറിയിരിക്കുന്നു. 

പാകിസ്ഥാന്‍ കറാച്ചി സ്വദേശിയായ അമീനയാണ് വിവാഹത്തിന് ഇന്ത്യയിലേക്ക് വരാന്‍ വിസ കിട്ടാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രതിശ്രുതവരനും ജോധ്പൂര്‍ സ്വദേശിയുമായ അർബാസ് ഖാനെ ഓണ്‍ലൈനിലൂടെ വിവാഹം കഴിച്ചത്. "അമീന വീണ്ടും വിസയ്ക്ക് അപേക്ഷിക്കും. ഞാൻ പാകിസ്ഥാനിൽ വച്ച് വിവാഹം കഴിച്ചില്ല, കാരണം അത് അംഗീകരിക്കപ്പെടില്ല. അവള്‍ ഇന്ത്യയിൽ എത്തിയാൽ ഞങ്ങൾ വീണ്ടും വിവാഹം കഴിക്കേണ്ടിവരും' കഴിഞ്ഞ ബുധനാഴ്ച നടന്ന ചടങ്ങിന് ശേഷം അർബാസ് മാധ്യമങ്ങളോട് പറഞ്ഞു. 

വീഡിയോ ഷൂട്ടിന് വേണ്ടി മാലിന്യം വാരി, ഷൂട്ട് കഴിഞ്ഞപ്പോള്‍ അവിടെ തന്നെ ഉപേക്ഷിച്ച് മടക്കം; വൈറലായി ഒരു വീഡിയോ!

Scroll to load tweet…

ഇന്ത്യ വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ച വിദ്യാർത്ഥിനിക്ക് ജോലി വാഗ്ദാനം ചെയ്ത് ട്രൂകോളർ സിഇഒ !

ചാർട്ടേഡ് അക്കൗണ്ടന്‍റായ അർബാസ് ഖാൻ തന്‍റെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ജോധ്പൂരിലെ ഓസ്വാൾ സമാജ് ഭവനിൽ ബുധനാഴ്ച വിവാഹത്തിനായി എത്തിയിരുന്നു. ഇവിടെ വച്ചാണ് 'നിക്കാഹ്' നടന്നത്. വധു അമീന വിവാഹത്തിന് ഓണ്‍ലൈനിലൂടെ പങ്കെടുത്തു. ചടങ്ങുകള്‍ക്ക് ശേഷം ആഘോഷങ്ങളും നടന്നു. ജോധ്പൂർ ഖാസിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. അദ്ദേഹം, ദമ്പതികൾക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിച്ചു. "ഞങ്ങളുടെ കുടുംബാംഗങ്ങൾ ഈ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഈ ദിവസങ്ങളിൽ ശരിയല്ലെന്നതാണ് നിക്കാഹ് ഓൺലൈനിൽ നടത്താൻ കാരണം," അര്‍ബാസ് പറയുന്നു. അമീനയ്ക്ക് ഉടൻ വിസ ലഭിക്കുമെന്നും ഇന്ത്യയിലേക്ക് വരാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക