നാലുകോടി ലോട്ടറിയടിച്ചയാൾ ലോട്ടറിയെടുത്ത കടയിലെ ജീവനക്കാരോട് ചെയ്‍തത് കണ്ടോ?

Published : Sep 07, 2023, 10:05 PM IST
നാലുകോടി ലോട്ടറിയടിച്ചയാൾ ലോട്ടറിയെടുത്ത കടയിലെ ജീവനക്കാരോട് ചെയ്‍തത് കണ്ടോ?

Synopsis

കെന്റക്കി ലോട്ടറിയോട് സംസാരിക്കവെ, ഡാനിയേൽ പറഞ്ഞത് "കുറച്ച് ആളുകൾ അവിടെ ഇരിക്കുന്നത് ഞാൻ കണ്ടു. അവരോട് ക്രിസ്മസ് ആശംസകൾ പറഞ്ഞ ശേഷം അവർക്ക് $100 വീതം വച്ച് ഞാൻ നൽകുകയായിരുന്നു എന്നാണ്. 

ഒരു അധ്വാനവും ഇല്ലാതെ വളരെ എളുപ്പത്തിൽ വലിയ ഒരു തുക കയ്യിൽ വരണമെങ്കിൽ ഒറ്റ വഴിയേ ഉള്ളൂ. വല്ല ലോട്ടറിയും അടിക്കണം. അങ്ങനെ വലിയ ഒരു തുക ലോട്ടറിയടിച്ചാൽ എന്ത് ചെയ്യും? അവരവർക്ക് ആവശ്യമുള്ള കാര്യങ്ങൾക്ക് വേണ്ടി അത് ചെലവഴിക്കും അല്ലേ? അതുപോലെ യുഎസ്സിൽ നിന്നുമുള്ള ഒരാൾക്ക് ലോട്ടറിയടിച്ചു. എന്നാൽ, ആ പൈസയിൽ നിന്നും മറ്റുള്ളവരെ സ​ഹായിക്കാൻ കൂടി അദ്ദേഹം തീരുമാനിച്ചു. 

യുഎസ്സിലെ കെന്റക്കിയിൽ നിന്നുമുള്ള ഡാനിയേൽ റെഫിറ്റ് എന്നയാൾക്കാണ് നാല് കോടി രൂപയോളം ലോട്ടറിയടിച്ചത്. റിപ്പോർട്ടുകൾ പ്രകാരം അടുത്തുള്ള സൂപ്പർമാർക്കറ്റിൽ നിന്നാണ് ഇയാൾ ലോട്ടറി വാങ്ങിയത്. ആ ലോട്ടറിയടിക്കുകയും ചെയ്തു. തുക ലഭിച്ച ശേഷം അതിൽ നിന്നും നൂറു ഡോളർ ​ഗ്രോസറി സ്റ്റോറിലെ ജീവനക്കാർക്ക് നൽകാൻ വേണ്ടി തീരുമാനിക്കുകയായിരുന്നു ഡാനിയേൽ. 

റിപ്പോർട്ടുകൾ പ്രകാരം ഈ പണം ഉപയോഗിച്ച് ഡാനിയേൽ തന്റെ ചില ബില്ലുകൾ അടയ്ക്കും. ഫ്ലോറൻസിലെ ഹൂസ്റ്റൺ റോഡിലുള്ള മൈജർ ഗ്രോസറി സ്റ്റോറിൽ നിന്നാണ് ഡാനിയൽ ടിക്കറ്റ് വാങ്ങിയത്. സൂപ്പർമാർക്കറ്റിന് ടിക്കറ്റ് വിറ്റതിന് $5,000 ലഭിക്കും. കെന്റക്കി ലോട്ടറിയോട് സംസാരിക്കവെ, ഡാനിയേൽ പറഞ്ഞത് "കുറച്ച് ആളുകൾ അവിടെ ഇരിക്കുന്നത് ഞാൻ കണ്ടു. അവരോട് ക്രിസ്മസ് ആശംസകൾ പറഞ്ഞ ശേഷം അവർക്ക് $100 വീതം വച്ച് ഞാൻ നൽകുകയായിരുന്നു എന്നാണ്. 

ഇവിടെ നിന്നും ടിക്കറ്റ് എടുത്താൽ രണ്ടായിരത്തിനും പതിനായിരത്തിനും ഇടയിൽ സമ്മാനം കിട്ടാൻ സാധ്യതയുണ്ട്. മിക്കവാറും ആളുകൾക്ക് ആ തുകയാണ് കിട്ടുന്നത്. എന്നാൽ, ഡാനിയേലിന് വലിയ ഭാ​ഗ്യം തന്നെ ഉണ്ടായിരുന്നു എന്നും കെന്റക്കി ലോട്ടറി പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ