ഇന്ത്യയിലെ അവസ്ഥ മോശം, സഹപ്രവർത്തകരെ തന്നെ കല്ല്യാണം കഴിക്കൂ, ​'ഗുണങ്ങൾ' ഇവയാണ്; ചർച്ചയായി പോസ്റ്റ് 

Published : Mar 23, 2025, 01:36 PM IST
ഇന്ത്യയിലെ അവസ്ഥ മോശം, സഹപ്രവർത്തകരെ തന്നെ കല്ല്യാണം കഴിക്കൂ, ​'ഗുണങ്ങൾ' ഇവയാണ്; ചർച്ചയായി പോസ്റ്റ് 

Synopsis

ഇന്ത്യയിലെ ജോലിസാഹചര്യങ്ങൾ തകർന്നിരിക്കയാണ്. കുടുംബത്തോടൊപ്പം ഇരിക്കാൻ നേരമില്ല. ജോലി ഉപേക്ഷിച്ചാലോ കുടുംബം നിങ്ങളോട് സംസാരിക്കുകയും ഇല്ല. അതിനുള്ള പരിഹാരം ഒരു സഹപ്രർത്തനെ/കയെ വിവാഹം കഴിക്കുക എന്നുള്ളതാണ് എന്നാണ് പോസ്റ്റിൽ പറയുന്നത്.

ഇന്ത്യൻ ജീവനക്കാരോട് വർക്ക് ലൈഫ് ബാലൻസ് കിട്ടണമെങ്കിൽ സഹപ്രവർത്തകരെ വിവാഹം കഴിക്കൂ എന്ന് പോസ്റ്റിട്ട് ബെംഗളൂരുവിൽ നിന്നുള്ള യുവാവ്. ഹർഷിത് മഹാവർ എന്ന യുവാവാണ് ലിങ്ക്ഡ്ഇനിൽ പോസ്റ്റുമായി എത്തിയത്. ഇത് വലിയ ചർച്ചയ്ക്ക് കാരണമായി. 

സഹപ്രവർത്തകരെ വിവാഹം കഴിച്ചാൽ എന്തൊക്കെ ​ഗുണങ്ങളുണ്ട് എന്നാണ് ഇയാൾ പറയുന്നത്. കാബുകൾ നൽകേണ്ടുന്ന പണം ലാഭിക്കാനാവും, വർക്ക് ഫ്രം ഹോം ഓഫീസിൽ നിന്ന് ചെയ്യുന്നതുപോലെ തോന്നിപ്പിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇയാളുടെ പോസ്റ്റിൽ പറയുന്നത്. 

എംഎസ് ടീം കോളുകൾക്കിടയിൽ പരസ്പരം ഫ്ലർട്ട് ചെയ്യുന്നത് മീറ്റിം​ഗുകൾ രസകരമാക്കാൻ സഹായിക്കും. അതുപോലെ ജോലി സ്ഥലത്ത് മറ്റ് ആളുകളുമായി ബന്ധത്തിലാവുന്നത് കുറക്കാൻ ഇത് സഹായകരമാകും എന്നും പോസ്റ്റിൽ പറയുന്നു. 

ഇന്ത്യയിലെ ജോലിസാഹചര്യങ്ങൾ തകർന്നിരിക്കയാണ്. കുടുംബത്തോടൊപ്പം ഇരിക്കാൻ നേരമില്ല. ജോലി ഉപേക്ഷിച്ചാലോ കുടുംബം നിങ്ങളോട് സംസാരിക്കുകയും ഇല്ല. അതിനുള്ള പരിഹാരം ഒരു സഹപ്രർത്തനെ/കയെ വിവാഹം കഴിക്കുക എന്നുള്ളതാണ് എന്നാണ് പോസ്റ്റിൽ പറയുന്നത്. ഇത് വർക്ക് ലൈഫ് ബാലൻസുണ്ടാക്കാൻ സഹായിക്കും എന്നും പോസ്റ്റിൽ പറയുന്നു. 

ഒപ്പം തന്റെ ഫോളോവേഴ്സിനോട് അങ്ങനെ വിവാഹം കഴിച്ച ആരെങ്കിലും ഉണ്ടോ എന്നും ചോദിക്കുന്നുണ്ട്. എന്തായാലും പോസ്റ്റ് പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത് ഒരുപാടുപേർ പോസ്റ്റിന് കമന്റുകളും നൽകിയിട്ടുണ്ട്. 

എന്നാൽ കമ്പനി എച്ച് ആറിനെ വിവാഹം കഴിക്കൂ എന്നാണ് ഒരാൾ കമന്റ് നൽകിയത്. എന്തുകൊണ്ട് ഓഫീസിൽ തന്നെ താമസിച്ചുകൂടാ, അപ്പോൾ വാടകയും പാർക്കിങ് ഫീയും ഇലക്ട്രിസിറ്റി ബില്ലും വാട്ടർ ബില്ലും ലാഭം കിട്ടും എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്. അതേസമയം പോസ്റ്റിട്ട യുവാവ് സ്റ്റാൻഡപ്പ് കൊമേഡിയൻ ആയതിനാൽ തന്നെ ഇയാളുടെ പോസ്റ്റിലെ ഹ്യൂമർ തിരിച്ചറിഞ്ഞ് കമന്റ് നൽ‌കിയവരും ഉണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ
ഇവരില്ലാതെ ഞാനും വരില്ല, വെള്ളപ്പൊക്കത്തിലും നായയേയും പൂച്ചയേയും കൈവിടാതെ സ്ത്രീ, അഭിനന്ദനപ്രവാഹം