cannabis brownie : കഞ്ചാവ് വാരിക്കോരി ചേർത്ത് ലോകത്തേറ്റവും വലിയ കഞ്ചാവുബ്രൗണി, റെക്കോർഡിട്ട് കമ്പനി

Published : Dec 11, 2021, 12:33 PM IST
cannabis brownie : കഞ്ചാവ് വാരിക്കോരി ചേർത്ത് ലോകത്തേറ്റവും വലിയ കഞ്ചാവുബ്രൗണി, റെക്കോർഡിട്ട് കമ്പനി

Synopsis

കേക്ക് എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് കമ്പനി പറയുന്നത്. കഞ്ചാവ് കൂടാതെ 1344 മുട്ട, 81 പൗണ്ട് പൊടി, പഞ്ചസാര എന്നിവയെല്ലാം ഇതില്‍ ചേര്‍ത്തിട്ടുണ്ട്. 

ലോകത്തിലെ ഏറ്റവും വലിയ കഞ്ചാവ് കലര്‍ന്ന ബ്രൗണി(cannabis-infused brownie) നിര്‍മ്മിച്ച് റെക്കോര്‍ഡിട്ടതായി ഒരു മസാച്യുസെറ്റ്സ് കമ്പനി. 850 പൗണ്ട് ബ്രൗണിയിൽ 63 മരിജുവാന സിഗരറ്റുണ്ടാക്കാന്‍ ആവശ്യമായ ടിഎച്ച്സി(Tetrahydrocannabinol) അടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്. 20,000 മില്ലി​ഗ്രാം ടിഎച്ച്‍സി ആണത്രെ ഇതിലടങ്ങിയിരിക്കുന്നത്. ഈ മധുര പലഹാരം നിർമ്മിച്ച കഞ്ചാവ് കമ്പനിയായ മരിമെഡ് (MariMed Inc.), അതിന്റെ പുതിയ ബ്രാൻഡായ ബബ്ബീസ് ബേക്കഡിന്റെ ആഘോഷത്തോടനുബന്ധിച്ച് ഡിസംബർ 8 - ദേശീയ ബ്രൗണി ദിനത്തിൽ - ഇത് അനാച്ഛാദനം ചെയ്തു. 

ഏറ്റവും വലിയ ബ്രൗണിക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് അലബാമയിലെ ഡാഫ്‌നിലുള്ള സംതിംഗ് സ്വീറ്റ് ബേക്ക് ഷോപ്പിന്റേതാണ്, ഇത് 2013 സെപ്റ്റംബർ 12 -ന് 234 പൗണ്ട് ബ്രൗണിയാണ് ഉണ്ടാക്കിയത്. സാധൂകരിക്കപ്പെട്ടാൽ, മാരിമെഡിന്റെ സൃഷ്ടി അതിന്റെ മൂന്നര ഇരട്ടിയിലധികം വലിപ്പമുള്ള ബ്രൗണിയിലൂടെ ആ റെക്കോർഡിനെ തകർക്കും. 

കേക്ക് എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് കമ്പനി പറയുന്നത്. കഞ്ചാവ് കൂടാതെ 1344 മുട്ട, 81 പൗണ്ട് പൊടി, പഞ്ചസാര എന്നിവയെല്ലാം ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ മസാച്യുസെറ്റ്സില്‍ മാത്രമാണ് ഇത് ലഭ്യമാവുക. എന്നാല്‍, അടുത്ത വര്‍ഷത്തോടെ മേരിലാന്‍ഡ്, ഡെലാവര്‍ എന്നിവിടങ്ങളില്‍ കൂടി ഇത് വില്‍ക്കാന്‍ പദ്ധതിയിടുന്നതായി കമ്പനി പറയുന്നു. 

എന്നാല്‍, ഇത് കഴിച്ചാലുണ്ടാവുന്ന അവസ്ഥ എന്താകുമെന്ന് ഉറപ്പില്ല. ഇംഗ്ലണ്ടിലെ സ്റ്റാഫോർഡിൽ, കഞ്ചാവ് ബ്രൗണി കഴിച്ചതിന് ശേഷം 2020 നവംബറിൽ ഒരാൾ തന്റെ കാമുകിയെ ആവർത്തിച്ച് കുത്തുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസമായിരുന്നു കേസിന്‍റെ വാദം കേട്ടത്. 

PREV
click me!

Recommended Stories

എഐ ചിത്രങ്ങളോടുള്ള പ്രതിഷേധം: സഹപാഠിയുടെ കലാസൃഷ്ടികൾ ചവച്ചരച്ച് വിഴുങ്ങി വിദ്യാർത്ഥി, പിന്നാലെ അറസ്റ്റിൽ
ഇരട്ട സഹോദരന്മാരെ ഒരേസമയം ഡേറ്റ് ചെയ്ത് യുവതി; പിന്തുണച്ച് ഇരുകുടുംബങ്ങളും