US : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പിതാവ് യുവാവിന് വിറ്റു, ഇയാള്‍ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കി!

Web Desk   | Asianet News
Published : Dec 10, 2021, 06:31 PM IST
US : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പിതാവ് യുവാവിന്  വിറ്റു, ഇയാള്‍ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കി!

Synopsis

അമേരിക്കയില്‍ സ്വന്തം മകളെ വിറ്റ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കെന്റക്കി സ്വദേശിയായ 34-കാരനെയാണ് അറസ്റ്റ് ചെയ്തത്. ഒരു ഇരുപതുകാരനാണ് ഇയാള്‍ മകളെ വിറ്റത്.  ഇയാള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണി ആക്കുകയും പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തു. 

അമേരിക്കയില്‍ സ്വന്തം മകളെ വിറ്റ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കെന്റക്കി സ്വദേശിയായ 34-കാരനെയാണ് അറസ്റ്റ് ചെയ്തത്. ഒരു ഇരുപതുകാരനാണ് ഇയാള്‍ മകളെ വിറ്റത്.  ഇയാള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണി ആക്കുകയും പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തു. 
ബലാല്‍സംഗ കുറ്റം ചുമത്തി 20-കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയും കുഞ്ഞും സര്‍ക്കാര്‍ അഗതിമന്ദിരത്തിലാണ്. 

2020-ലാണ് ഇയാള്‍ സ്വന്തം മകളെ അപരിചിതനായ ഒരു യുവാവിന് വിറ്റത്. തുടര്‍ന്ന് പെണ്‍കുട്ടി യുവാവിന്റെ കൂടെയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. മാസങ്ങള്‍ക്കു മുമ്പാണ് പെണ്‍കുട്ടി പ്രസവിച്ചത്. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും അഗതിമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നുവെന്ന് എ എഫ് പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

കുഞ്ഞിന്റെ പിതാവ് കൂടെ താമസിക്കുന്ന ചെറുപ്പക്കാരനാണെന്ന് പെണ്‍കുട്ടി അധികൃതരോട് പറഞ്ഞു. ഒപ്പം, സ്വന്തം പിതാവ് തന്നെ വിറ്റതിന്റെ കഥകളും  അവള്‍ വെളിപ്പെടുത്തി. മാസങ്ങളോളം നീണ്ട ലൈംഗിക പീഡനത്തിന്റെ അനുഭവങ്ങളും പെണ്‍കുട്ടി അധികൃതരോട് പറഞ്ഞു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തയയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 

പെണ്‍കുട്ടിയുടെ പിതാവ് കാശുവാങ്ങി അവളെ തനിക്ക് വിറ്റതാണെന്ന് ഇയാളും പൊലീസിനോട് സമ്മതിച്ചു. അതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പിതാവിനൊപ്പം ഈ യുവാവിനെയും അറസ്റ്റ് ചെയ്ത്. മനുഷ്യക്കടത്ത് അടക്കമുള്ള കുറ്റമാണ് പിതാവിനെതിരെ ചുമത്തിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതടക്കമുള്ള കുറ്റങ്ങള്‍ ചെറുപ്പക്കാരന് എതിരെയും ചുമത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെയയും കുഞ്ഞിനെയും സര്‍ക്കാര്‍ വക അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. 

പിതാവും ചെറുപ്പക്കാരനും ഓഹയോവിലുള്ള ജയിലില്‍ കഴിയുകയാണ്. പൊലീസ് പെണ്‍കുട്ടിയുടെ പ്രായം വെളിപ്പെടുത്തിയിട്ടില്ല. െപണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തുപോവാതിരിക്കാന്‍ വേണ്ടി പിതാവിന്റെയോ ചെുപ്പക്കാരന്റെയോ പേരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. ഇനിയും അറസ്റ്റുകള്‍ ഉണ്ടാവുമെന്ന് പൊലീസ് സൂചന നല്‍കി. 
 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!