
പല നഗരങ്ങളിലും അധികൃതരുടെയോ ബന്ധപ്പെട്ടവരുടെയോ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ അശ്രദ്ധകൾ വലിയ അപകടങ്ങളിലേക്ക് നയിക്കാറുണ്ട്. അത്തരത്തിലുള്ള ഒരുപാട് പോസ്റ്റുകൾ നാം സോഷ്യൽ മീഡിയയിലൂടെയും മറ്റും കാണുന്നുണ്ടാവും. അതുപോലെ, ഒരു ചിത്രമാണ് ഇപ്പോൾ ബെംഗളൂരുവിൽ നിന്നും പുറത്തുവരുന്നത്.
റോഡിലുള്ള ഒരു ഭീമൻ ഗർത്തമാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ കാണുന്നത്. നിരവധിപ്പേർ നടന്നു പോകുന്ന വഴിയിലാണ് ഈ കുഴിയുള്ളത്. എന്നാൽ, ഇതിനെ ഏറെ അപകടകാരിയാക്കുന്ന മറ്റൊരു സംഗതി കൂടിയുണ്ട്. നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്കൂളിന് സമീപത്തായിട്ടുള്ള വഴിയിലാണ് ഈ ഭീമൻ ഗർത്തം ഉള്ളത് എന്നതാണത്.
വൈറ്റ്‍ഫീൽഡിനടുത്തുള്ള ഈ സ്കൂളിൽ 3000 -ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇവിടെയുള്ള താമസക്കാർ തന്നെയാണ് ഈ ഭീമൻ ഗർത്തത്തിന്റെ ചിത്രം എക്സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ കാലമായി കാൽനടയാത്രക്കാർക്ക് തടസം സൃഷ്ടിച്ചു കൊണ്ട് ഈ കുഴി അവിടെ തന്നെയുണ്ട് എന്നും ഇവിടുത്തുകാർ പറയുന്നു. BBMP (Bruhat Bengaluru Mahanagara Palike) യോ സ്കൂൾ അധികൃതരോ ഈ കുഴി നികത്താൻ വേണ്ടതൊന്നും ചെയ്തിട്ടില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു.
മൂവായിരത്തിലധികം വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. വഴിയിൽ അപകടകാരിയായ കുഴി രൂപപ്പെട്ടിട്ട് ഏറെ കാലമായി. എന്നാൽ, BBMP യോ സ്കൂളോ എന്തെങ്കിലും നടപടികൾ എടുത്തിട്ടില്ല എന്നാണ് എക്സിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റിൽ പറയുന്നത്. അതിൽ ഈ ഭീമൻ ഗർത്തത്തിന്റെ ചിത്രങ്ങളും കാണാം.
പോസ്റ്റ് പിന്നീട് വൈറലായി മാറുകയും ചെയ്തു. അതോടെ BBMPയുടെ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ പരാതി എടുത്തിട്ടുണ്ട്. അതേസമയം നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. എന്തുകൊണ്ടാണ് ഈ പ്രശ്നം പരിഹരിക്കാൻ ഇത്രയും കാലമെടുത്തത് എന്നായിരുന്നു പലരുടേയും സംശയം.
ശിവനേ ഇതേത് ജില്ല? അഡ്‍മിഷനെടുക്കാൻ വന്നതാണോ? കോളേജിൽ എരുമ, 2 കോടി പേർ കണ്ട വീഡിയോ