ഭയക്കണം, ആർട്ടിക്കിലെ 'മെർക്കുറി ബോംബി'നെ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

Published : Aug 19, 2024, 08:37 PM ISTUpdated : Aug 19, 2024, 09:16 PM IST
ഭയക്കണം, ആർട്ടിക്കിലെ 'മെർക്കുറി ബോംബി'നെ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

Synopsis

 നദീതീരങ്ങളിലും പ്രദേശത്തെ മണൽത്തിട്ടകളിലും അവിടെ നിന്നും ലഭിച്ച അവശിഷ്ടങ്ങളിലും മണ്ണിന് അടിയില്‍ നിന്നും ഗവേഷകർക്ക് മെർക്കുറി സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞു. 


ഷ്യയുടെ വടക്ക് കിഴക്കന്‍ പ്രദേശമായ സൈബീരിയിലെയും യുഎസിന്‍റെ വടക്ക് പടിഞ്ഞാന്‍ പ്രദേശത്തെയും  പ്രശസ്തമായ പെർമാഫ്രോസ്റ്റ് ഇന്ന് അതികഠിനമായ മഞ്ഞുരുക്കം നേരിട്ട് കൊണ്ടിരിക്കുകയാണ്. കാലാകാലങ്ങളായി മഞ്ഞുരുക്കുന്നതിനിടെ ഇവിടെ നിന്നും പതിനായിരക്കണക്കിന് വര്‍ഷം മുമ്പ്, മനുഷ്യന്‍ ഉടലെടുക്കുന്നതിനും മുമ്പ് ജീവിച്ചിരുന്ന മാമോത്ത് അടക്കമുള്ള ജീവികളുടെ ഫോസിലുകളും മമ്മികളും ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഈ മഞ്ഞുരുക്കം മനുഷ്യരാശിക്ക് മറ്റൊരു വലിയ ഭീഷണി കൂടി ഉയര്‍ത്തുകയാണെന്ന് ഇപ്പോള്‍ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കുന്നു. ആർട്ടിക്കിലെ പെർമാഫ്രോസ്റ്റിലെ മഞ്ഞുരുക്കം പ്രദേശത്തെ ജല സംവിധാനത്തിലേക്ക് വിഷാംശമുള്ള മെർക്കുറിയെ പുറന്തള്ളുകയാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി, ഇത് പരിസ്ഥിതിക്ക് ഗുരുതരമായ ഭീഷണിയാണെന്നാണ് റിപ്പോര്‍ട്ട്. 

പതിനായിരക്കണക്കിന് വര്‍ഷങ്ങളായി ഉറഞ്ഞുകൂടിയ മഞ്ഞില്‍ അടങ്ങിയിരിക്കുകയായിരുന്നു ഈ മെർക്കുറി. എന്നാല്‍ മഞ്ഞ് ഉരുകാന്‍ തുടങ്ങിയതോടെ ഇത് സമീപത്തെ നദീജലത്തിലേക്ക് ലയിച്ച് ചേരുകയാണ്. "ആർട്ടിക്കിൽ ഭീമാകാരമായ 'മെർക്കുറി ബോംബ്' പൊട്ടിത്തെറിക്കാൻ കാത്തിരിക്കുന്നു,"  എന്നാണ് യുഎസ്‌സി ഡോർൺസൈഫ് കോളേജ് ഓഫ് ലെറ്റേഴ്‌സ്, ആർട്‌സ് ആൻഡ് സയൻസസിലെ എർത്ത് സയൻസസ് ആൻഡ് എൻവയോൺമെന്‍റൽ സ്റ്റഡീസ് പ്രൊഫസർ ജോഷ് വെസ്റ്റ് നല്‍കുന്ന മുന്നറിയിപ്പ്. നദീതീരങ്ങളിലും പ്രദേശത്തെ മണൽത്തിട്ടകളിലും അവിടെ നിന്നും ലഭിച്ച അവശിഷ്ടങ്ങളിലും മണ്ണിന് അടിയില്‍ നിന്നും ഗവേഷകർക്ക് മെർക്കുറി സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞു. നദിയില്‍ നിന്നും തീരത്ത് അടിഞ്ഞ് കൂടിയ മെർക്കുറി അവശിഷ്ടങ്ങള്‍ വടക്ക് പടിഞ്ഞാന്‍ യുഎസിലെ യുകോൺ നദിയുടെ ഗതി മാറ്റുന്നതെങ്ങനെ എന്ന് പഠിക്കാന്‍ ഗവേഷകര്‍ ഉപഗ്രഹ ഡാറ്റകള്‍ വിശകലനം ചെയ്തു. 'മെർക്കുറി അടങ്ങിയ അവശിഷ്ടങ്ങളുടെ വലിയൊരു അളവിനെ നദിക്ക് വേഗത്തിൽ ഏകീകരിക്കാന്‍ കഴിയു'മെന്ന് പഠനത്തിന്‍റെ സഹ രചയിതാവുമായ ഇസബെൽ സ്മിത്ത് കൂട്ടി ചേര്‍ക്കുന്നു. 

44,000 വർഷം പഴക്കമുള്ള ചെന്നായയുടെ മമ്മി കണ്ടെത്തി; ജീനോം പഠനത്തിന് ഗവേഷകര്‍

പെർമാഫ്രോസ്റ്റിലെ മഞ്ഞുരുക്കം മെര്‍ക്കുറി അടക്കം വിഷാംശമുള്ള ലോഹങ്ങളെ നദിയിലും നദീതീരത്തും നിക്ഷേപിക്കാന്‍ ഇടയാക്കുന്നു. ഇത് ആർട്ടിക് പ്രദേശത്ത് താമസിക്കുന്ന 5 ദശലക്ഷം ആളുകൾക്ക് പാരിസ്ഥിതികവും ആരോഗ്യപരവുമായ ഭീഷണി ഉയർത്തുന്നുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. കുടിവെള്ളത്തിലൂടെയുള്ള മലിനീകരണത്തിന് സാധ്യത കുറവാണെങ്കിലും, വിനാശകരമായ ദീർഘകാല പ്രത്യാഘാതങ്ങൾക്ക് ഇത് കാരണമാകുമെന്നാണ് ഗവേഷകർ നല്‍കുന്ന മുന്നറിയിപ്പ്. 

പ്രത്യേകിച്ചും വേട്ടയാടിയും മത്സ്യബന്ധനം നടത്തിയും ജീവിക്കുന്ന ആർട്ടിക് സമൂഹങ്ങളെ ഇത് വലിയ തോതില്‍ ദോഷകരമായി ബാധിക്കും. മനുഷ്യന്‍റെ ഭക്ഷ്യശൃംഖലയിലെ കണ്ണികളായ മത്സ്യങ്ങളിലും മറ്റ് മൃഗങ്ങളിലും മെർക്കുറി അടക്കമുള്ള ദോഷകരമായ ലോഹങ്ങള്‍ അടിഞ്ഞ് കൂടിയാല്‍ അത് കാലക്രമേണ മനുഷ്യ ശരീരത്തില്‍ വലിയ തോതിലുള്ള ആഘാതമാകും സൃഷ്ടിക്കുക. 'പതിറ്റാണ്ടുകളായുള്ള മഞ്ഞുരുക്കം പുറത്ത് വിടുന്ന മെർക്കുറിയുടെ അളവില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാക്കിയത്. ഇത് പ്രാദേശിക ജനതയുടെ പരിസ്ഥിതിക്കും ആരോഗ്യത്തിനും വലിയ നഷ്ടം വരുത്തും.' സ്മിത്ത് കൂട്ടിച്ചേര്‍ക്കുന്നു. 

സൈബീരിയയിലെ 'പാതാള കവാടം' വര്‍ഷാവര്‍ഷം വലുതാകുന്നതായി പഠനം

ഉത്തരധ്രുവത്തിലെ മഞ്ഞുരുക്കം ഭൂമിയുടെ മറ്റ് ഭാഗങ്ങളില്‍ സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് മുമ്പ് തന്നെ ഗവേഷകർ ചൂണ്ടിക്കാണിച്ചതാണ്. ഇതുവരെ കരുതിയിരുന്നതിലും വേഗത്തിലാണ് ഇപ്പോഴത്തെ മഞ്ഞുരുക്കമെന്ന് പഠനങ്ങള്‍ പറയുന്നു. ഭൂമിയുടെ രണ്ട് ധ്രുവങ്ങളിലും ഇന്ന് മഞ്ഞുരുക്കം ശക്തമാണ്. ഇത് സമുദ്രത്തിലെ ജലനിരപ്പ് ക്രമാധീതമായി ഉയർത്തുന്നു. ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾക്ക് സ്ഥിരതയില്ലെന്നും അത് ഉരുകുന്നത് ഭൂമിയിലെ വിവിധ വന്‍കരകളില്‍ പ്രത്യേകിച്ചും സമുദ്രതീര നഗരങ്ങളില്‍ താമസിക്കുന്ന 400 ദശലക്ഷം മനുഷ്യരെ വെള്ളപ്പൊക്കത്തിലേക്ക് തള്ളിവിടുമെന്നും അടുത്തകാലത്തിറങ്ങിയ നിരവധി പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

1,25,000 വര്‍ഷം മുമ്പ് അവര്‍ ആഫ്രിക്കയില്‍ നിന്ന് ഏഷ്യയിലേക്ക് കുടിയേറി; ആദിമമനുഷ്യന്‍റെ യാത്രയുടെ തുടക്കം !
 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ