
1954-ലെ സ്പെഷ്യൽ മാരേജ് ആക്ടിന്‍റെ സെക്ഷൻ 4 പ്രകാരം ഇന്ത്യയില്‍ വിവാഹ പ്രായം പെണ്‍കുട്ടികള്‍ക്ക് 18 ഉം ആണ്‍ കുട്ടികള്‍ക്ക് 21 മാണ്. അടുത്തിടെ അതായത് 2022 ല്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ഉയര്‍ത്തി നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഇത് പാര്‍ലമെന്‍റിന്‍റെ പരിഗണനയിലാണ്. ഇന്ത്യ സ്വതന്ത്രമായി ഏഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ വിവാഹ പ്രായത്തില്‍ സര്‍ക്കാര്‍ പ്രായം നിജപ്പെടുത്തിയതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മതവിഭാഗമായ ഹിന്ദു സമൂഹത്തില്‍ വിവാഹ പ്രായം എന്നൊന്ന് ഉണ്ടായിരുന്നില്ല. ശൈശവ വിവാഹം വളരെ സര്‍വ്വത്രികമായിരുന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഇത് സംബന്ധിച്ച് ഏറെ ചര്‍ച്ചകളും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയില്‍ വിവാഹ പ്രായം സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വന്നത്.
എന്നാല്‍, നൂറ്റാണ്ടുകളോളും ഇന്ത്യ ഭരിച്ച ഇംഗ്ലണ്ടില്‍ ഇപ്പോഴാണ് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവാഹ പ്രായം 18 ആയി നിജപ്പെടുത്തിയത്. ഒടുവില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക്കിന്‍റെ ഭരണകാലത്താണ് ഇംഗ്ലണ്ടില്‍ വിവാഹ പ്രായം നിജപ്പെടുത്തി നിയമം വരുന്നതെന്നതും ശ്രദ്ധേയം. ഇംഗ്ലണ്ടിലും വെയില്‍സിലും വിവാഹ പ്രായം സംബന്ധിച്ച പുതിയ നിയമം നിലവില്‍ വന്നു. നേരത്തെ രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കില്‍ 16, 17 വയസില്‍ കുട്ടികള്‍ക്ക് വിവാഹം ചെയ്യാന്‍ നിയമം അനുവദിച്ചിരുന്നു. മാത്രമല്ല, പ്രാദേശിക ഭരണകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ ഇതിലും ചെറിയ പ്രായത്തില്‍ കുട്ടികള്‍ വിവാഹം ചെയ്തിരുന്നു. ഇതിനെതിരെ പ്രത്യേക നിയമവും ഇല്ലായിരുന്നു. എന്നാല്‍, പുതിയ നിയമത്തോടെ ഇത് അപ്രസക്തമായി. ദുർബലരായ കുട്ടികളെ വിവാഹത്തിന് നിർബന്ധിതില്‍ നിന്ന് സംരക്ഷിക്കാൻ ഈ മാറ്റങ്ങൾ ആവശ്യമാണെന്നാണ് പുതിയ നിയമത്തെ കുറിച്ച് സര്‍ക്കാര്‍ പറയുന്നത്.
കൂടുതല്‍ വായനയ്ക്ക്: വെങ്കലയുഗത്തില്‍ മനുഷ്യന്‍ മസ്തിഷ്ക ശസ്ത്രക്രിയ ചെയ്തെന്ന് പുരാവസ്തു ഗവേഷകര്‍ !
മുമ്പ് ഇംഗ്ലണ്ടില്‍ നിര്‍ബന്ധിത വിവാഹം, ഭീഷണിപ്പെടുത്തിയുള്ള വിവാഹം എന്നിവ മാത്രമാണ് കുറ്റകരമായി കണക്കാക്കിയിരുന്നത്. അതേ സമയം വിവാഹ, സിവിൽ പാർട്‍ണർഷിപ്പ് (മിനിമം പ്രായം) നിയമപ്രകാരം, ബലപ്രയോഗത്തിലൂടെയോ അല്ലാതെയോ ഏത് സാഹചര്യത്തിലും കുട്ടികളെ വിവാഹം കഴിക്കുന്നത് നിയമവിരുദ്ധമാണ് താനും. നിയമ പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ഏഴ് വർഷം വരെ തടവ് ലഭിക്കും. അതേ സമയം പുതിയ നിയമം സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻഡിലും ബാധകമല്ല, അവിടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 16 ആയി തുടരും. അതേ സമയം വടക്കൻ അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം ആവശ്യമാണ്. എന്നാൽ സ്കോട്ട്ലൻഡിൽ ഇതും ബാധകമല്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. നോർത്തേൺ അയർലണ്ടില്‍ വിവാഹത്തിന്‍റെ കുറഞ്ഞ പ്രായം 18 ആയി ഉയർത്താൻ നേരത്തെ പദ്ധകികള്‍ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് പദ്ധതി നടന്നില്ല.
കൂടുതല്‍ വായനയ്ക്ക്: കുഴിച്ചെടുത്ത് 2 കോടിയോളം മൂല്യമുള്ള 865 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍!
17 -ാം വയസില്‍ വിവാഹിതയായ ബനാറസ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് വീട്ടിലെത്തിയതിന് പിന്നാലെ ദുരഭിമാനക്കൊലയ്ക്ക് വിധേയയായിരുന്നു. സഹോദരിയുടെ കൊലയ്ക്ക് പിന്നാലെ ശൈശവ വിവാഹത്തിനെതിരെയുള്ള പെയ്‌സി മഹ്‌മോദിന്‍റെ പോരാട്ടമാണ് ഇപ്പോള്‍ പുതിയ വിവാഹ പ്രായ നിയമം കൊണ്ടുവരുന്നതിന് കാരണം. ഇംഗ്ലണ്ടിലും വെയില്‍സിലും പുതിയ നിയമം കൊണ്ട് വന്നത് തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണെന്ന് പെയ്‌സി പറഞ്ഞു. ഇത് വളരെ വൈകാരികമാണ്. കാരണം ശൈശവ വിവാഹത്തിന്‍റെ ദോഷങ്ങള്‍ എനിക്ക് വിശദമായി അറിയാമെന്നും അവര്‍ കൂട്ടിചേര്‍ത്തു. എന്‍റെ സഹോദരി അതിലൂടെ കടന്ന് പോയി. വ്യക്തിപരമായി ഞാനും. കൂടാതെ നിരവധി സ്ത്രീകളും പെണ്‍കുട്ടികളും ഇതിന്‍റെ ഭീകരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും പെയ്സി കൂട്ടിച്ചേര്‍ത്തു. പ്രായപൂർത്തിയാകാത്തവരെ വിവാഹം കഴിക്കാൻ കുട്ടികളുടെ പ്രായത്തില്‍ കൃത്രിമം കാണിക്കുന്നവർ ഇപ്പോൾ നിയമത്തിന്‍റെ മുഴുവൻ ശക്തിയും നേരിടേണ്ടിവരുമെന്ന് നീതിന്യായ സെക്രട്ടറി ഡൊമിനിക് റാബ് കൂട്ടിച്ചേര്‍ത്തു. കൺസർവേറ്റീവ് എംപി പോളിൻ ലാതം പാർലമെന്‍റില്‍ കൊണ്ടുവന്ന ബില്ലിലൂടെയാണ് വിവിധ പാര്‍ട്ടികളുടെ പിന്തുണയോടെ പുതിയ നിയമം പ്രബല്യത്തിലായത്.
കൂടുതല്‍ വായനയ്ക്ക്: പുറത്തുവരുന്നത് മോശം വാര്‍ത്തകള്‍, എന്നാല്‍ സംഭവിക്കുന്നത് നല്ലത് മാത്രം; ഇന്ത്യന്‍ അനുഭവം പങ്കുവച്ച് യുഎസ് യാത്രിക