ഡേറ്റിം​ഗാണ് ജോലി, ഒരു ഡേറ്റിന് യുവതി വാങ്ങുന്നത് 40,000 രൂപ!

Published : Feb 27, 2023, 01:06 PM IST
ഡേറ്റിം​ഗാണ് ജോലി, ഒരു ഡേറ്റിന് യുവതി വാങ്ങുന്നത് 40,000 രൂപ!

Synopsis

ആഹാ കൊള്ളാമല്ലോ ഈ ജോലി എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട് എങ്കിലും ലെക്സി പറയുന്നത് ഇത് കുറച്ച് കഷ്ടപ്പാടാണ് എന്നാണ്. ഇങ്ങനെ ഡേറ്റ് ചെയ്യുക തന്റെ ജോലിയാണ് എന്ന് അറിയുമ്പോൾ ഡേറ്റിന് തയ്യാറാകുന്നവർ അൺകംഫർട്ട് ആയി മാറാറുണ്ട് എന്നും അവൾ പറയുന്നു.

ലോകം വേ​ഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. ആ മാറ്റം ബന്ധങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നുണ്ട്. ഡേറ്റിം​ഗ് ഇപ്പോൾ സർവ സാധാരണമാണ്. അതിനായി നിരവധി ആപ്പുകളും നിലവിലുണ്ട്. എന്നാൽ, ഒരു ഡേറ്റിം​ഗിലൂടെ 40,000 രൂപയോളം സമ്പാദിക്കുന്ന ആരെങ്കിലും ഉണ്ടോ? ഈ യുവതി അങ്ങനെ ഒരാളാണ്. 

24 -കാരിയായ ലെക്സിയാണ് ആ യുവതി. നേരത്തെ ന്യൂജേഴ്സിയിൽ താമസിച്ചിരുന്ന ലെക്സി ഇപ്പോൾ ലോസ് ഏഞ്ചലസിലാണ് താമസിക്കുന്നത്. തനിക്ക് തന്റെ 'ജോലി'യിൽ പ്രശ്നമൊന്നും തോന്നുന്നില്ല എന്നാണ് ലെക്സി പറയുന്നത്. താൻ ഒരു പ്രൊഫഷണലാണ് അക്കാര്യത്തിൽ എന്നും അവൾ പറയുന്നു. ഉയരമുള്ള, ഇരുണ്ട നിറമുള്ള, അത്‍ലറ്റിക് ബോഡിയുള്ള ഒരാളെയാണ് ഡേറ്റിന് വേണ്ടി ലെക്സി തിരയുന്നത്. ഒപ്പം അയാൾക്ക് നല്ല നർമ്മബോധം വേണം എന്നും ലെക്സി പറയുന്നു. 

ആഹാ കൊള്ളാമല്ലോ ഈ ജോലി എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട് എങ്കിലും ലെക്സി പറയുന്നത് ഇത് കുറച്ച് കഷ്ടപ്പാടാണ് എന്നാണ്. ഇങ്ങനെ ഡേറ്റ് ചെയ്യുക തന്റെ ജോലിയാണ് എന്ന് അറിയുമ്പോൾ ഡേറ്റിന് തയ്യാറാകുന്നവർ അൺകംഫർട്ട് ആയി മാറാറുണ്ട് എന്നും അവൾ പറയുന്നു. ഈ ഫെബ്രുവരി 14 വാലന്റൈൻസ് ഡേയിൽ ഡോ​ഗ് ട്രെയിനറും വാക്കറുമായ 29 വയസുള്ള നിക്കിനെയാണ് അവൾ ഡേറ്റ് ചെയ്തത്. എന്നാൽ, തന്റെ പ്രൊഫഷൻ തന്നെയാണ് ഡേറ്റിം​ഗ് എന്ന് അറിഞ്ഞതോടെ ആളാകെ വല്ലാതെയായി എന്നും അവൾ പറയുന്നു. 

ട്രൂലി എന്നൊരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലെക്സി ഇതേ കുറിച്ചെല്ലാം വിശദീകരിച്ചത്. എന്നാൽ, ലെക്സിയുടെ പ്രൊഫഷൻ ഇതാണ് എന്ന് അറിയുമ്പോൾ ഞെട്ടുന്നുണ്ട് എങ്കിലും നിക്ക് പിന്നീട് മുൻവിധികളൊന്നും തന്നെ ഇല്ലാതെ തന്നെ അവളോട് ഇടപഴകി. മാത്രമല്ല, അവളെ കളിയാക്കുകയോ, പരിഹസിക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്തതും ഇല്ല. 

ഇതൊക്കെ കൊണ്ടുതന്നെ നിക്കിനെ തനിക്ക് ഇഷ്ടപ്പെട്ടു എന്നും ലെക്സി പറയുന്നുണ്ട്. ഇരുവരുടേയും ഡേറ്റിം​ഗും 'ട്രൂലി' ചിത്രീകരിച്ചിരുന്നു. ഏതായാലും വീഡിയോ കണ്ട ആളുകൾ ലെക്സിക്ക് ആശംസകൾ അറിയിച്ചു. 

PREV
click me!

Recommended Stories

16 വയസിൽ താഴെയുള്ളവർക്ക് ഇനി സോഷ്യൽ മീഡിയ വേണ്ട, നിയമം പ്രാബല്ല്യത്തിൽ, ആദ്യരാജ്യമായി ഓസ്ട്രേലിയ
ഡെലിവറി ബോയ്സ് ലിഫ്റ്റിൽ കയറണ്ട, സ്റ്റെപ്പുപയോ​ഗിച്ചാൽ മതി; നോട്ടീസ്, വിമർശനം, ഖേദപ്രകടനം