വീട് വൃത്തിയാക്കിയാൽ മതി, ഭാരം കുറക്കാൻ ഏറെ നല്ലത്, വൈറലായി യുവതിയുടെ വെറൈറ്റി വർക്കൗട്ട്

Published : Jul 22, 2024, 11:25 AM IST
വീട് വൃത്തിയാക്കിയാൽ മതി, ഭാരം കുറക്കാൻ ഏറെ നല്ലത്, വൈറലായി യുവതിയുടെ വെറൈറ്റി വർക്കൗട്ട്

Synopsis

ശരീരം ഫിറ്റ് ആയി സൂക്ഷിക്കുന്നതിൽ വലിയ ശ്രദ്ധ നൽകുന്ന ആളാണ് വനേസ. എന്തിനേറെ പറയുന്നു, തന്റേതുപോലെ ഫിറ്റ്നെസ്സിൽ ശ്ര​ദ്ധിക്കുന്നില്ല എന്ന കാരണം പറഞ്ഞ് തന്റെ കാമുകനെ വരെ ഉപേക്ഷിച്ച ആളാണവൾ.

ശരീരഭാരം കുറക്കുക എന്നത് മിക്കവരെയും സംബന്ധിച്ച് വലിയ ബുദ്ധിമുട്ട് തന്നെയാണ്. അതിനായി പല മാർ​ഗങ്ങളും പരീക്ഷിക്കുന്നവരുണ്ട്. ഭക്ഷണം കുറക്കുക, വ്യായാമം ചെയ്യുക തുടങ്ങി പട്ടിണി കിടക്കുന്നതിലേക്ക് വരെ നീളുമത്. എന്നാൽ, ഇപ്പോൾ ഒരു മോഡൽ തന്റെ വ്യത്യസ്തമായ വെയ്‍റ്റ് ലോസ് മാർ​ഗങ്ങളെ കുറിച്ച് പറഞ്ഞതാണ് വൈറലായി മാറുന്നത്. 

ബ്രസീലിയൻ ഫാഷൻ മോഡൽ വാനുസ ഫ്രീറ്റസാണ് താൻ ശരീരഭാരം കുറക്കാൻ സ്വീകരിച്ച വഴികളെ കുറിച്ച് വിവരിക്കുന്നത്. സാധാരണ വർക്കൗട്ടുകളൊക്കെ മാറ്റിവച്ച് വീട്ടിലെ ചില ജോലികൾ ചെയ്ത് തുടങ്ങിയെന്നും അത് 600 കലോറി വരെ ഇല്ലാതാക്കാൻ സഹായിച്ചു എന്നുമാണ് വനേസ പറയുന്നത്. താൻ വീട്ടിൽ തന്നെ തുടരുകയും വീട് വൃത്തിയാക്കുകയും ചെയ്ത ദിവസങ്ങളിൽ കലോറി നല്ലപോലെ ഇല്ലാതാക്കാനായി എന്നും അവൾ പറയുന്നു. 

‌ജിമ്മിൽ പോകുന്ന സമയത്താണെങ്കിലും പോയി വന്ന ശേഷം വീട് വൃത്തിയാക്കുന്നതിലൂടെ നല്ലപോലെ ഭാരം കുറയാൻ അത് സഹായിക്കുന്നതായി അനുഭവപ്പെട്ടു എന്നും അതോടെ അത് ശീലമാക്കിയെന്നും മറ്റ് പല വർക്കൗട്ടുകളും ഒഴിവാക്കി എന്നും കൂടി അവൾ പറയുന്നുണ്ട്. ഹൗസ്‍വൈഫ് വർക്കൗട്ട് എന്നാണ് അവൾ ഇതിനെ വിശേഷിപ്പിക്കുന്നത്. 

ശരീരം ഫിറ്റ് ആയി സൂക്ഷിക്കുന്നതിൽ വലിയ ശ്രദ്ധ നൽകുന്ന ആളാണ് വനേസ. എന്തിനേറെ പറയുന്നു, തന്റേതുപോലെ ഫിറ്റ്നെസ്സിൽ ശ്ര​ദ്ധിക്കുന്നില്ല എന്ന കാരണം പറഞ്ഞ് തന്റെ കാമുകനെ വരെ ഉപേക്ഷിച്ച ആളാണവൾ. ആരോ​ഗ്യകരമായ ജീവിതരീതി പിന്തുടരുന്നവരുമായിട്ട് വേണം നമ്മളെപ്പോഴും കഴിയാൻ എന്നാണ് അവളുടെ അഭിപ്രായം. താൻ ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധയുള്ളവരുമായി മാത്രമേ ഇപ്പോൾ സൗഹൃദം സൂക്ഷിക്കാറുള്ളൂ എന്നും അവൾ പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?