1.5 ലക്ഷം രൂപ ശമ്പളം, ആകെ സേവ് ചെയ്യുന്നത് 20,000 രൂപ, ബെം​ഗളൂരു ജീവിതം കഠിനം തന്നെ! പോസ്റ്റ്

Published : Mar 15, 2026, 10:03 AM IST
bengaluru

Synopsis

ബെംഗളൂരുവിൽ 1.5 ലക്ഷം രൂപ മാസശമ്പളം വാങ്ങുന്ന ഒരു യുവാവിനെ കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ശമ്പളം ഉയര്‍ന്നതാണെങ്കിലും വാടകയും മറ്റ് ചിലവുകളും കഴിയുമ്പോള്‍ അധികമൊന്നും കയ്യില്‍ കാണില്ല എന്നതാണ് യുവാവിന്‍റെ അനുഭവം. 

ബെംഗളൂരു പോലുള്ള നഗരങ്ങളിലെ ഉയർന്ന ശമ്പളം കേൾക്കുമ്പോൾ വലിയ കാര്യമായി തോന്നുമെങ്കിലും, മാസാവസാനം കയ്യിൽ ബാക്കിയാകുന്നത് വളരെ തുച്ഛമായ തുകയായിരിക്കും എന്ന് പലരും പറയാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ എക്സിൽ (ട്വിറ്റർ) ശ്രദ്ധിക്കപ്പെടുന്നത്. @AlfinCodes എന്ന യൂസറാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. തന്റെ ബന്ധുവായ ഒരു യുവാവിന്റെ അനുഭവമാണ് ഇയാൾ പങ്കുവെച്ചിരിക്കുന്നത്.

പ്രതിമാസം 1.5 ലക്ഷം രൂപ ശമ്പളമുള്ള ഐടി ജോലിക്കാരനാണ് യുവാവ്. ജോലി കിട്ടി ബെം​ഗളൂരുവിലെത്തി ആറ് മാസത്തിനുള്ള വലിയ തിരിച്ചറിവാണ് യുവാവിനുണ്ടായത്. നാട്ടിലുള്ളവർക്ക് യുവാവിന് കിട്ടുന്ന വലിയ ശമ്പളം ഒരു നേട്ടമായി തോന്നിയെങ്കിലും നഗരത്തിലെ ചിലവുകൾ അല്പം പ്രയാസം തന്നെയാണ്.

ഓഫീസിന് അടുത്തുള്ള ചെറിയ ഫ്ലാറ്റിന് 36,000 രൂപയാണ് വാടക. നിത്യോപയോഗ സാധനങ്ങൾക്കും ഭക്ഷണത്തിനുമായി 13,000 - 15,000 രൂപ വരെ ചിലവ് വരും. നഗരത്തിലെ കനത്ത ഗതാഗതക്കുരുക്ക് കാരണം ടാക്സിക്കും ഓട്ടോയ്ക്കുമായി 6,000 - 8,000 രൂപ വേണം. ഓൺലൈൻ ഫുഡ് ഡെലിവറി, കോഫി, വീക്കെൻഡിലെ പാർട്ടികൾ ഒക്കെയായി 10,000 - 12,000 രൂപ വരും.

ഇവയ്ക്ക് പുറമെ സബ്‌സ്‌ക്രിപ്‌ഷനുകൾ, ചികിത്സാ ചിലവുകൾ, ബില്ലുകൾ, നാട്ടിലേക്ക് അയക്കുന്ന പണം എന്നിവ കൂടി കഴിയുമ്പോൾ മാസാവസാനം സേവിങ്‌സ് ആയി വെറും 15,000 - 20,000 രൂപ മാത്രമാണ് ബാക്കിയാകുന്നത്. നാട്ടിലിരുന്നു കേൾക്കുമ്പോൾ ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം വലിയ തുകയാണെങ്കിലും ബെംഗളൂരുവിൽ അത് വെറും തുടക്കം മാത്രമാണെന്ന് കുറിപ്പിൽ പറയുന്നു. 'ബിഗ് സാലറി, സ്മോൾ സേവിങ്‌സ്; വെൽക്കം ടു ബെംഗളൂരു ലൈഫ്' എന്നും പോസ്റ്റിൽ കുറിച്ചിരിക്കുന്നു.

 

 

ഈ പോസ്റ്റിന് താഴെ നിരവധി പേർ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചു. 'ഇതാണ് ബെംഗളൂരുവിലെ സങ്കടകരമായ യാഥാർത്ഥ്യം' എന്നാണ് പലരും പറഞ്ഞത്. ഇതിലും ഭേദം നാട്ടിലെ ചെറിയ ശമ്പളത്തിന്റെ ജോലിയാണെന്നും പലരും അഭിപ്രായപ്പെട്ടു.

 

PREV
Read more Articles on
click me!

Recommended Stories

ഓഫീസിൽ വന്ന് ഒരു കോഫി കുടിച്ച് മുങ്ങാം! ജെൻ സികളുടെ പുതിയ കോഫി ബാഡ്ജിംഗ് ട്രെൻഡ് സംഗതി ഉഷാറാണോ?
കൂടി വന്നാൽ അങ്ങ് പിരിച്ചുവിടാമായിരിക്കും, എങ്കിൽ അങ്ങോട്ട് ചെയ്യൂ എന്ന് മാനേജറോട് യുവതി; യാത്രയ്ക്ക് തൊട്ടുമുമ്പ് അവധി റദ്ദാക്കിയ ബോസിന് മറുപടി