ഇത്ര ക്രൂരത വേണ്ടിയിരുന്നില്ല, കൊതുകിനെ കൊല്ലുന്ന 'ടോർച്ചർ ചേംബറി'നെതിരെ രൂക്ഷവിമർശനം

Published : Jan 07, 2024, 04:16 PM IST
ഇത്ര ക്രൂരത വേണ്ടിയിരുന്നില്ല, കൊതുകിനെ കൊല്ലുന്ന 'ടോർച്ചർ ചേംബറി'നെതിരെ രൂക്ഷവിമർശനം

Synopsis

സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വേഗത്തിൽ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ, ഏറെ ക്രൂരമായ ഒരു പ്രവൃത്തി എന്നാണ് നെറ്റിസൺസിൽ പലരും ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. 

നിങ്ങളുടെ സുഖനിദ്രകളെ പലപ്പോഴും പാതിവഴിയിൽ മുറിച്ചു കളയുന്ന ആ വില്ലനെ കയ്യിൽ കിട്ടിയാൽ എന്ത് ചെയ്യാനാണ് ആഗ്രഹിക്കുന്നത്? പറഞ്ഞുവരുന്നത് മറ്റാരെക്കുറിച്ചുമല്ല, നമ്മുടെയെല്ലാം പൊതുശത്രുവായ കൊതുകിനെ കുറിച്ചാണ്. പലപ്പോഴും കയ്യിൽ കിട്ടിയാൽ ചതച്ചരച്ച് കൊല്ലാനുള്ള ദേഷ്യം ഉറക്കം കെടുത്തികളായ ഈ കൊതുകുകളോട് നമുക്ക് തോന്നാറില്ലേ? പക്ഷേ, സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ചയായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ കൊതുകുകൾക്കായി തീർത്ത ഒരു ടോർച്ചർ ചേംബറിനെ കുറിച്ചാണ്. നിരവധി ആളുകൾ ഈ വീഡിയോ കാണുകയും സംഗതി വൈറലാവുകയും ചെയ്തെങ്കിലും അത്ര നല്ല അഭിപ്രായമല്ല നെറ്റിസൺസിന് ഈ വീഡിയോയെ കുറിച്ച് ഉള്ളത്.

കാഴ്ചക്കാരെ അലോസരപ്പെടുത്തും വിധമുള്ള ഒരു പ്രതികാര നടപടിയാണ് ഈ വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇങ്ങനെയാണ്, ഒരു സിറിഞ്ചിനുള്ളിൽ ജീവനോടെ പിടിച്ചിട്ടിരിക്കുന്ന രണ്ടു കൊതുകുകൾ. സിറിഞ്ചിന്റെ ചെറിയ തുറന്ന ദ്വാരത്തിലൂടെ അവ രക്ഷപ്പെടാൻ തീവ്രമായി ശ്രമിക്കുന്നു. അപ്പോൾ സിറിഞ്ച് കയ്യിൽ പിടിച്ചിരിക്കുന്ന വ്യക്തി തന്റെ വിരലുകൾ ഉപയോഗിച്ച് ആ ദ്വാരം അടയ്ക്കുന്നു. പിന്നീട് സിറിഞ്ചിന്റെ വാൽവ് ഉപയോഗിച്ച് അവയെ തുടരെത്തുടരെ അകത്തേക്ക് വലിച്ചു കയറ്റുകയും പുറത്തേക്ക് തള്ളുകയും ചെയ്യുന്നു. സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വേഗത്തിൽ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ, ഏറെ ക്രൂരമായ ഒരു പ്രവൃത്തി എന്നാണ് നെറ്റിസൺസിൽ പലരും ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. 

എക്സിൽ 'അർഹതപ്പെട്ടത്' എന്ന ക്യാപ്ഷനോട് കൂടിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. 29 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. പക്ഷേ, ഇത്രയും വലിയ ക്രൂരത വേണ്ടിയിരുന്നില്ല എന്നാണ് വീഡിയോ കണ്ടവരിൽ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?