ലോകത്തിലെ ഏറ്റവും ആഡംബര വോഡ്ക, വില  30 കോടി!

Published : Jun 30, 2023, 10:34 AM IST
ലോകത്തിലെ ഏറ്റവും ആഡംബര വോഡ്ക, വില  30 കോടി!

Synopsis

കുപ്പിയിൽ മായം കലരാത്ത സ്വർണ്ണ ലേബലുകളും ആയിരക്കണക്കിന് വജ്രങ്ങൾ കൊണ്ട് അലങ്കരിച്ച ഒരു നെക്ക് ബാൻഡും ഉണ്ട്. ഏറെ രഹസ്യമായ റഷ്യൻ പാചക കൂട്ടുകളാണ് വോഡ്കയുടെ നിർമ്മാണത്തിനും ഉപയോഗിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വിലകൂടിയ ഒരു പാനീയം നിങ്ങൾ കുടിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഏതായിരിക്കും? അത്തരത്തിൽ ഒരു പാനീയത്തെ കുറിച്ചാണ് ഇത്. ലോകത്തിലെ ഏറ്റവും ആഡംബര വോഡ്ക എന്നറിയപ്പെടുന്ന ഈ പാനീയത്തിന്റെ വില 3.7 മില്യൺ ഡോളർ ആണ്. അതായത് ഇന്ത്യൻ രൂപയിൽ 30 കോടിയോളം രൂപ വരും ഇത്. ബില്യണയർ വോഡ്ക എന്നാണ് ഇതിൻറെ പേര് പോലും. ലിയോൺ വെറസിന്റെ അസാധാരണമായ ഈ സൃഷ്ടി ലോകമെമ്പാടും വാങ്ങാൻ സാധിക്കുന്നതിൽ വച്ച് ഏറ്റവും വിലയേറിയ പാനീയമാണ്.

ഏറെ ആഡംബര പൂർവ്വമായാണ് ബില്യണയർ വോഡ്ക സൂക്ഷിച്ചിരിക്കുന്ന കുപ്പി അലങ്കരിച്ചിരിക്കുന്നത് പോലും. 3,000 വജ്രങ്ങൾ കൊണ്ട് അലങ്കരിച്ചതാണ് ഈ കുപ്പി. കൂടാതെ ഏറെ ആകർഷകമായ കടുപ്പമുള്ള വയലറ്റ് നിറത്തിലുള്ള ഗ്ലാസിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിനെല്ലാം പുറമേ ഏറെ ആകർഷണീയമായ രീതിയിൽ ആണ് കുപ്പി സൂക്ഷിക്കുന്നതിനായുള്ള കവറും നിർമ്മിച്ചിരിക്കുന്നത്. ഉപയോഗിക്കുന്നവരുടെ പരമാവധി ശ്രദ്ധയും പരിചരണവും ആവശ്യപ്പെടുന്ന രീതിയിലാണ് ഇതിൻറെ പാക്കിംഗ് എന്നതും എടുത്ത് പറയേണ്ടതാണ്. 

'ടൂറിസം വേണം; പക്ഷേ അത് കര്‍ഷകന്‍റെ അന്നം മുട്ടിച്ചിട്ടാകരുത്'; കടമക്കുടിയിലെ കര്‍ഷകര്‍ പറയുന്നു

കുപ്പിയിൽ മായം കലരാത്ത സ്വർണ്ണ ലേബലുകളും ആയിരക്കണക്കിന് വജ്രങ്ങൾ കൊണ്ട് അലങ്കരിച്ച ഒരു നെക്ക് ബാൻഡും ഉണ്ട്. ഏറെ രഹസ്യമായ റഷ്യൻ പാചക കൂട്ടുകളാണ് വോഡ്കയുടെ നിർമ്മാണത്തിനും ഉപയോഗിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഓരോ തുള്ളിക്കും ലക്ഷങ്ങൾ വില വരും എന്ന് അർത്ഥം. ഒരു ബില്യണയർ വോഡ്ക കുപ്പിയിൽ 5 ലിറ്റർ വോഡ്ക ആണ് ഉള്ളത്. വജ്രത്തിന് ഒരു രുചി ഉണ്ടെങ്കിൽ അത് തീർച്ചയായും ഈ വോഡ്കയിൽ ഉണ്ടാകും എന്നാണ് ബില്യണയർ വോഡ്കയെക്കുറിച്ച് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നത്.

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ