Melissa Sims McCann : നവജാതശിശുവിന്റെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചു, 27 വർഷങ്ങൾക്കുശേഷം പുറംലോകമറിഞ്ഞു

Published : Dec 14, 2021, 02:28 PM IST
Melissa Sims McCann : നവജാതശിശുവിന്റെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചു, 27 വർഷങ്ങൾക്കുശേഷം പുറംലോകമറിഞ്ഞു

Synopsis

1994 മാർച്ച് മുതൽ ഫ്രീസർ സ്റ്റോറേജ് യൂണിറ്റ് മെലിസ വാടകയ്‌ക്കെടുത്തിരിക്കയായിരുന്നു. അപ്പോൾ അവർക്ക് 30-കളുടെ മധ്യത്തിലായിരുന്നു പ്രായം. സ്‌റ്റോറേജ് യൂണിറ്റ് വാടകയ്‌ക്കെടുക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അവൾ കുട്ടിയെ വീട്ടിൽ വച്ച് പ്രസവിച്ചത്.

ഏകദേശം 27 വർഷം മുമ്പ് ജനിച്ച തന്റെ നവജാത ശിശു(newborn baby)വിന്റെ അവശിഷ്ടങ്ങൾ ഒരു ഫ്രീസർ സ്റ്റോറേജ് യൂണിറ്റിൽ സൂക്ഷിച്ചു എന്നാരോപിച്ച് ഒരു ടെന്നസി(Tennessee) സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടെയ്നർ ലേലം ചെയ്തതിന് ശേഷം കഴിഞ്ഞ മാസമാണ് സംഭവത്തെ കുറിച്ച് പുറംലോകം അറിഞ്ഞത്. മൃതദേഹം ദുരുപയോഗം ചെയ്തതിന് 62 -കാരിയായ മെലിസ സിംസ് മക്കാനെ(Melissa Sims McCann) വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.  
 
നവംബർ 13 -നാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. തുള്ളഹോമയിലെ വാട്ട്സ്-എൻ-സ്റ്റോറേജിൽ നിന്ന് തുള്ളഹോമ പൊലീസ് ഡിപ്പാർട്ട്‌മെന്റിന് ഒരു കോൾ ലഭിച്ചു. അടുത്തിടെ ലേലം ചെയ്ത ഒരു സ്റ്റോറേജ് യൂണിറ്റിനുള്ളിൽ അജ്ഞാത അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അവർ പൊലീസിനെ അറിയിച്ചു. അവശിഷ്ടങ്ങൾ പരിശോധിച്ചപ്പോൾ, അവ മനുഷ്യന്റേതാണോ എന്ന് ആദ്യം വ്യക്തമായില്ല. തുടർന്ന്, അവശിഷ്ടങ്ങൾ മെഡിക്കൽ എക്സാമിനറുടെ ഓഫീസിലേക്ക് അയച്ചു. അതോടെ അത് ഒരു നവജാതശിശുവിന്റേതാണെന്ന് കണ്ടെത്തി.  

1994 മാർച്ച് മുതൽ ഫ്രീസർ സ്റ്റോറേജ് യൂണിറ്റ് മെലിസ വാടകയ്‌ക്കെടുത്തിരിക്കയായിരുന്നു. അപ്പോൾ അവർക്ക് 30-കളുടെ മധ്യത്തിലായിരുന്നു പ്രായം. സ്‌റ്റോറേജ് യൂണിറ്റ് വാടകയ്‌ക്കെടുക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അവൾ കുട്ടിയെ വീട്ടിൽ വച്ച് പ്രസവിച്ചത്. പ്രസവത്തോടെ മരണപ്പെട്ട ആ കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കാൻ മടിച്ച് അവൾ അതിനെ ഫ്രീസറിൽ സൂക്ഷിക്കുകയായിരുന്നു. 27 വർഷത്തോളം ആരും അറിയാതെ അവൾ കുഞ്ഞിന്റെ ശവശരീരം അതിനകത്ത് വച്ചു.      

ഒടുവിൽ 2021 നവംബറിൽ ഫ്രീസർ സ്റ്റോറേജ് യൂണിറ്റ് ലേലം ചെയ്തതിന് ശേഷമാണ് നവജാതശിശുവിന്റെ അഴുകിയ അവശിഷ്ടങ്ങൾ ആളുകൾ കണ്ടെത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് കുഞ്ഞ് ആണാണോ പെണ്ണാണോ, ജനനം മറച്ചുവെച്ചതിന്റെ ഉദ്ദേശ്യം എന്താണ് ഇവയൊന്നും തന്നെ പുറത്തുവന്നിട്ടില്ല. വെള്ളിയാഴ്ച കോഫി കൗണ്ടിയിലെ ജഡ്ജിക്ക് മുമ്പാകെ മെലിസയെ ഹാജരാക്കും.  

PREV
click me!

Recommended Stories

മാസശമ്പളം 10,000 രൂപ മാത്രം; മൂന്നാമതും അച്ഛനായ വാച്ച്മാനെക്കുറിച്ച് ബീഹാർ സ്വദേശിയുടെ കുറിപ്പ് വൈറൽ
പണി എളുപ്പമാക്കാൻ ഭാര്യ ഡിഷ് വാഷർ വാങ്ങി, പിന്നാലെ വീട് അടിച്ച് തകർത്ത് ഭർത്താവ്