വീടിന്റെ മേൽക്കൂര തകരുന്നതിന് സെക്കന്റുകൾക്ക് മുമ്പ് അമ്മയുടെ ഇടപെടൽ; കുഞ്ഞു രക്ഷപ്പെട്ടത് തലനാരിഴയ്‍ക്ക്

Published : Jul 21, 2023, 03:19 PM IST
വീടിന്റെ മേൽക്കൂര തകരുന്നതിന് സെക്കന്റുകൾക്ക് മുമ്പ് അമ്മയുടെ ഇടപെടൽ; കുഞ്ഞു രക്ഷപ്പെട്ടത് തലനാരിഴയ്‍ക്ക്

Synopsis

തൊട്ടടുത്ത നിമിഷം അതിഭീകരമായ ശബ്ദത്തോടെ അവരുടെ വീടിൻറെ മേൽക്കൂര തകർന്നു താഴേക്ക് വീഴുന്നു. ഒരു നിമിഷം ആ അമ്മ വൈകിയിരുന്നെങ്കിൽ ആ കുഞ്ഞു ജീവൻ നഷ്ടമായേനെ എന്ന് തീർച്ച.

ഓരോ അമ്മയും കുഞ്ഞും തമ്മിലും വാക്കുകൾക്ക് അതീതമായ ഒരു ആത്മബന്ധം ഉണ്ട്. അതുകൊണ്ടുതന്നെ തന്റെ കുഞ്ഞിന് സംഭവിച്ചേക്കാവുന്ന അപകടത്തെക്കുറിച്ച് അമ്മമാർക്ക് മുൻകൂട്ടി സൂചന ലഭിക്കും എന്നുപോലും പറയാറുണ്ട്. എന്തുതന്നെയായാലും കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ സെക്കൻഡുകളുടെ വ്യത്യാസത്തിൽ തന്റെ കുഞ്ഞിന് സംഭവിച്ചേക്കാമായിരുന്നു വലിയ അപകടത്തിൽ നിന്നും രക്ഷിച്ച ഒരമ്മയാണ് താരം. 

കംബോഡിയയിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. തൻറെ വീടിൻറെ മേൽക്കൂര തകർന്നു വീഴുന്നതിന് നിമിഷങ്ങൾക്കു മുൻപ് ഒരു അമ്മ തന്റെ കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോയാണ് ഇത്. ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്  ജൂലൈ 3 -ന് തലസ്ഥാന നഗരമായ നോം പെനിലാണ് സംഭവം നടന്നത്.

അമ്മയ്ക്ക് സ്വരശുദ്ധി ചൊല്ലിക്കൊടുത്ത് കൊച്ചു മിടുക്കി; 'സ്വര കോകില' എന്ന് പേര് ചൊല്ലി നെറ്റിസണ്‍സ് !

പിപ് ശ്രീ എന്നു പേരുള്ള അമ്മ തൻറെ ഒരു കുഞ്ഞിനെ കയ്യിൽ പിടിച്ചും മറ്റൊരു കുഞ്ഞിനെ ബേബി വാക്കറിൽ ഇരുത്തിയും മുതിർന്ന രണ്ടു കുട്ടികളെ സമീപത്ത് നിർത്തിയും വീടിൻറെ ഒരു മുറിയിൽ നിൽക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പെട്ടെന്ന് ഒരു ശബ്ദം അവർ കേൾക്കുന്നു. ശബ്ദം കേട്ടതും അമ്മയും മുതിർന്ന രണ്ടു കുട്ടികളും ഓടി മാറുന്നു. പെട്ടെന്നാണ് അമ്മ ശ്രദ്ധിച്ചത് ബേബി വാക്കറിലായിരുന്നു കുട്ടി തങ്ങളോടൊപ്പം ഇല്ലെന്ന്. അവർ തിരികെ ഓടിവന്ന് കുട്ടിയെ വലിച്ചു നീക്കുന്നു. 

തൊട്ടടുത്ത നിമിഷം അതിഭീകരമായ ശബ്ദത്തോടെ അവരുടെ വീടിൻറെ മേൽക്കൂര തകർന്നു താഴേക്ക് വീഴുന്നു. ഒരു നിമിഷം ആ അമ്മ വൈകിയിരുന്നെങ്കിൽ ആ കുഞ്ഞു ജീവൻ നഷ്ടമായേനെ എന്ന് തീർച്ച. വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ വൈറൽ ആയതോടെ അമ്മയുടെ ആത്മധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?