പൊലീസ് പങ്കുവച്ച പ്രതിയുടെ ചിത്രം വൈറൽ, ജയിലിൽ നിന്നിറങ്ങി ഒരാഴ്ച കൊണ്ട് സമ്പാദിച്ചത് 19 ലക്ഷം

Published : Mar 01, 2024, 10:32 AM IST
പൊലീസ് പങ്കുവച്ച പ്രതിയുടെ ചിത്രം വൈറൽ, ജയിലിൽ നിന്നിറങ്ങി ഒരാഴ്ച കൊണ്ട് സമ്പാദിച്ചത് 19 ലക്ഷം

Synopsis

ഒരുപാട് പേർ അവളെ ചിത്രങ്ങളിൽ ടാ​ഗ് ചെയ്തു. ഒൺലിഫാൻസ് പേജിലും അതുപോലെ ആളുകൾ കൂടി എന്നും ജയിലിൽ നിന്നും ഇറങ്ങി ഒരാഴ്ചയ്ക്കുള്ളിൽ തനിക്ക് ഏകദേശം 19 ലക്ഷം രൂപ സമ്പാദിക്കാനായി എന്നുമാണ് അവൾ പറയുന്നത്.

കവർച്ചയ്ക്കും മോശം പെരുമാറ്റത്തിനും അറസ്റ്റിലായ യുവതി ജയിലിൽ നിന്നും തിരികെ എത്തുമ്പോഴേക്കും വൈറൽ. ഇതവൾക്ക് നേടിക്കൊടുത്തത് ഒരാഴ്ച കൊണ്ട് 19 ലക്ഷം രൂപയാണ്. അലബാമയിൽ നിന്നുള്ള എബി ന്യൂമാൻ എന്ന 28 -കാരിയാണ് ഒരു കടയിൽ നിന്നും കവർച്ച നടത്തിയതിന് പിന്നാലെ അറസ്റ്റിലായത്. 

സാധാരണയായി അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ ചിത്രങ്ങൾ പൊലീസ് എടുക്കുമല്ലോ, അതാണ് മ​ഗ്‍ഷോട്ട്. അങ്ങനെ പൊലീസ് എടുത്ത എബിയുടെ ചിത്രങ്ങളാണ് വൈറലായത്. മ​ഗ്‍ഷോട്ടുകൾ പങ്കുവയ്ക്കുന്ന ഇൻസ്റ്റ​ഗ്രാം പേജായ @mugshawtys പങ്കുവച്ച ചിത്രമാണ് വൈറലായത്. 750,000 ഫോളോവേഴ്സ് ഉള്ള പേജാണ് ഇത്. ജയിലിലായിരിക്കുമ്പോൾ തന്റെ ചിത്രം വൈറലായതിനെ കുറിച്ച് അവൾ ഒന്നും അറിഞ്ഞിരുന്നില്ല. എന്നാൽ, ജയിലിൽ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും അവളുടെ സോഷ്യൽ മീഡിയയിലെ ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ ഉയർന്നിരുന്നു. 

ഒരുപാട് പേർ അവളെ ചിത്രങ്ങളിൽ ടാ​ഗ് ചെയ്തു. ഒൺലിഫാൻസ് പേജിലും അതുപോലെ ആളുകൾ കൂടി എന്നും ജയിലിൽ നിന്നും ഇറങ്ങി ഒരാഴ്ചയ്ക്കുള്ളിൽ തനിക്ക് ഏകദേശം 19 ലക്ഷം രൂപ സമ്പാദിക്കാനായി എന്നുമാണ് അവൾ പറയുന്നത്. ജീവിതത്തിലെ വളരെ കഠിനമായ അവസ്ഥകളിലൂടെ കടന്നു പോകുന്ന സമയത്താണ് ആ മ​ഗ്‍ഷോട്ട് വൈറലായത്. അതിൽ തനിക്ക് വളരെ അധികം സന്തോഷമുണ്ട് എന്ന് അവൾ പറയുന്നു. 

താൻ നേരത്തെ മയക്കുമരുന്ന് ഉപയോ​ഗിക്കുന്ന ആളായിരുന്നു. പിന്നീട് അത് നിർത്തി. ശേഷം ​ഗർഭിണിയായി. എന്നാൽ, ആ ​ഗർഭം അലസിപ്പോയി. അങ്ങനെ ആകെ മോശം അവസ്ഥയിലായിരുന്നു. മാനസികമായ അസ്വസ്ഥതകൾക്ക് തെറാപ്പി ഉണ്ടായിരുന്നു. അങ്ങനെ മോശം കാലമായിരുന്നു. അതിനിടയിലാണ് അറസ്റ്റിലായത്. അത് ഏതായാലും നന്നായി. ഇപ്പോൾ തന്റെ ജീവിതം മാറിയിരിക്കുന്നു എന്നും അവൾ പറയുന്നു. 

ഏതായാലും, മ​ഗ്‍ഷോട്ട് വൈറലായതോടെ എബി ഇന്ന് ഫേമസ് ആണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?