'പ്രേമിക്കാതിരുന്നാൽ കാമുകൻ കത്തിക്കും, പ്രേമിച്ചാൽ അച്ഛൻ വെട്ടിക്കൊല്ലാം, വീട്ടിൽ പറയാതെ കല്യാണം കഴിച്ചാൽ ആങ്ങള അയാളെ കൊല്ലും...'

Published : Apr 04, 2019, 03:17 PM IST
'പ്രേമിക്കാതിരുന്നാൽ കാമുകൻ കത്തിക്കും, പ്രേമിച്ചാൽ അച്ഛൻ വെട്ടിക്കൊല്ലാം, വീട്ടിൽ പറയാതെ കല്യാണം കഴിച്ചാൽ ആങ്ങള അയാളെ കൊല്ലും...'

Synopsis

കുട്ടികൾ വളർന്നു വലുതാകുമ്പോൾ മറ്റുള്ളവരോട് ഇഷ്ടം തോന്നുന്നതും ഇണകളെ തേടുന്നതും സ്വാഭാവികമാണ്. ഇത് ആദ്യമേ സമൂഹം അംഗീകരിക്കണം. കുട്ടികൾക്ക് ഇഷ്ടം തോന്നിയാൽ അത് പരസ്പരം പറയാനും വീട്ടിൽ പറയാനുമുള്ള സ്വാതന്ത്ര്യം വേണം. 

ഇന്ന് രാവിലെയാണ് ചിയാരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് കഴുത്തില്‍ കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചത്. 22 വയസ്സുകാരി നീതുവാണ് കൊല്ലപ്പെട്ടത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസമാണ് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് അജിന്‍ ജെറി മാത്യു എന്ന യുവാവ് ഒരു പെണ്‍കുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം തീ കൊളുത്തിയത്.

സംഭവത്തില്‍ മുരളീ തുമ്മാരുക്കുടി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഇതൊരു പകര്‍ച്ച വ്യാധി പോലെ കേരളത്തെ ബാധിച്ചിരിക്കുകയാണ് എന്ന് അദ്ദേഹമെഴുതുന്നു. '‘ഇല്ല’ എന്ന് പറഞ്ഞാൽ ‘ഇല്ല’ എന്ന് മനസ്സിലാക്കാനുള്ള മാനസികാവസ്ഥ നമ്മുടെ ആൺകുട്ടികൾക്ക് ഉണ്ടായാലേ പറ്റൂ. ഇല്ലെങ്കിൽ അത് പറഞ്ഞു മനസ്സിലാക്കണം, എന്നിട്ടും മനസ്സിലായില്ലെങ്കിൽ അതിന് പ്രത്യാഘാതം ഉണ്ടാക്കണം. ഒരു കണക്കിന് ചിന്തിച്ചാൽ കേരളത്തിൽ പ്രണയത്തിന്റെ കാര്യം ഇതിലും വഷളാണ്. പ്രേമിക്കാതിരുന്നാൽ കാമുകൻ പെട്രോളൊഴിച്ചു കത്തിക്കും, കൊല്ലും. പ്രേമിച്ചാൽ വീട്ടിൽ പറഞ്ഞാൽ അച്ഛൻമാർ വെട്ടിക്കൊല്ലാം, ഇനി അഥവാ വീട്ടിൽ പറയാതെ കല്യാണം കഴിച്ചാൽ കല്യാണം കഴിച്ച ആളെ ആങ്ങള കൊന്നുകളയാം. ഇതെന്തൊരു ലോക'മെന്നും അദ്ദേഹം കുറിപ്പില്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്: 

കത്തുന്ന പ്രേമം.
ഇന്നിപ്പോൾ തൃശൂരിൽ ഒരു പെൺകുട്ടി കൂടി ‘പ്രണയാഭ്യർത്ഥന’ നിരസിച്ചതിൻറെ പേരിൽ കൊല്ലപ്പെട്ടിരിക്കുന്നു. എത്ര വേദനാജനകമായ അന്ത്യം. ചുറ്റുമുള്ളവരെ എത്ര വിഷമിപ്പിക്കുന്നുണ്ടാകും? എന്താണ് ഇതൊരു പകർച്ച വ്യാധി പോലെ കേരളത്തിൽ പടരുന്നത്?

ഈ വിഷയത്തിൽ ഞാൻ കഴിഞ്ഞ മാസം എഴുതിയത് കൊണ്ട് വീണ്ടും എഴുതുന്നില്ല. ‘ഇല്ല’ എന്ന് പറഞ്ഞാൽ ‘ഇല്ല’ എന്ന് മനസ്സിലാക്കാനുള്ള മാനസികാവസ്ഥ നമ്മുടെ ആൺകുട്ടികൾക്ക് ഉണ്ടായാലേ പറ്റൂ. ഇല്ലെങ്കിൽ അത് പറഞ്ഞു മനസ്സിലാക്കണം, എന്നിട്ടും മനസ്സിലായില്ലെങ്കിൽ അതിന് പ്രത്യാഘാതം ഉണ്ടാക്കണം.
ഒരു കണക്കിന് ചിന്തിച്ചാൽ കേരളത്തിൽ പ്രണയത്തിന്റെ കാര്യം ഇതിലും വഷളാണ്. പ്രേമിക്കാതിരുന്നാൽ കാമുകൻ പെട്രോളൊഴിച്ചു കത്തിക്കും, കൊല്ലും. പ്രേമിച്ചാൽ വീട്ടിൽ പറഞ്ഞാൽ അച്ഛൻമാർ വെട്ടിക്കൊല്ലാം, ഇനി അഥവാ വീട്ടിൽ പറയാതെ കല്യാണം കഴിച്ചാൽ കല്യാണം കഴിച്ച ആളെ ആങ്ങള കൊന്നുകളയാം. ഇതെന്തൊരു ലോകം?

കുട്ടികൾ വളർന്നു വലുതാകുമ്പോൾ മറ്റുള്ളവരോട് ഇഷ്ടം തോന്നുന്നതും ഇണകളെ തേടുന്നതും സ്വാഭാവികമാണ്. ഇത് ആദ്യമേ സമൂഹം അംഗീകരിക്കണം. കുട്ടികൾക്ക് ഇഷ്ടം തോന്നിയാൽ അത് പരസ്പരം പറയാനും വീട്ടിൽ പറയാനുമുള്ള സ്വാതന്ത്ര്യം വേണം. ഏതെങ്കിലും ഒരാൾ മകളോട് പ്രേമാഭ്യർത്ഥന നടത്തി എന്ന് കേട്ടാൽ ‘അവനു രണ്ടു കൊടുക്കണം’ എന്നോ, ‘ഇനി നീ കെട്ടി ഒരുങ്ങി പഠിക്കാൻ പോകേണ്ട’ എന്നോ പറയുന്ന മാതാപിതാക്കൾ ഉണ്ടാകുമ്പോൾ ഇത്തരം പ്രശ്നങ്ങൾ വീട്ടിൽ പറയാൻ കുട്ടികൾ മടിക്കും.

ഇക്കാര്യങ്ങളിൽ സമൂഹത്തിൽ ചർച്ചകൾ നടക്കണം, സ്‌കൂളുകളിലും കോളേജിലും കൗൺസലിംഗ് ആയി വിവരം അവതരിപ്പിക്കണം. അതിൽ കൂടുതൽ മാതാപിതാക്കൾക്ക് കൗൺസലിംഗ് വേണം, ഇതൊരു കുട്ടി പ്രശ്നമല്ല. ഇനിയും പ്രേമത്തിന്റെ പേരിൽ കുട്ടികൾ കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യാതിരിക്കട്ടെ.

മുരളി തുമ്മാരുകുടി
 


 

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം