എന്റെ കണ്ണുകൾ ചെറുതായിരിക്കാം, പക്ഷേ; വീണ്ടും ഇന്റർനെറ്റിൽ വൈറലായി നാഗാലാൻഡ് മന്ത്രിയുടെ തമാശ

Published : Oct 10, 2022, 11:07 AM IST
എന്റെ കണ്ണുകൾ ചെറുതായിരിക്കാം, പക്ഷേ; വീണ്ടും ഇന്റർനെറ്റിൽ വൈറലായി നാഗാലാൻഡ് മന്ത്രിയുടെ തമാശ

Synopsis

ഞായറാഴ്ച രാവിലെയാണ് ഇമ്ന അലോംഗ് ഫോട്ടോ പങ്കിട്ടത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ, പോസ്റ്റിന് 10000 കണക്കിന് ലൈക്കുകളും നൂറുകണക്കിന് കമന്റുകളും ലഭിച്ചു.

ആമുഖങ്ങൾ ആവശ്യമില്ലാത്ത രാഷ്ട്രീയക്കാരിൽ ഒരാളാണ് നാഗാലാൻഡ് മന്ത്രി ടെംജെൻ ഇംന അലോങ്. തൻ്റെ നർമ്മം നിറഞ്ഞ പോസ്റ്റുകളിലൂടെ സോഷ്യൽ മീഡിയയിൽ അത്രയേറെ താരമാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ തരംഗം ആകാറുണ്ട്. ചെറിയ കണ്ണുകൾ ഉള്ളവനും അവിവാഹിതനാണെന്നതുമടക്കമുള്ള പരാമർശങ്ങൾ നടത്തിയത് മുതൽ സോഷ്യൽ മീഡിയയിൽ അദ്ദേഹം ജനപ്രിയനാണ്.

ഇപ്പോൾ അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം ആകുകയാണ്. എപ്പോഴും പോസ് ചെയ്യാൻ തയ്യാറാണ് എന്ന് പറഞ്ഞു കൊണ്ടാണ് തന്റെ പുതിയ ഫോട്ടോ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. "എന്റെ കണ്ണുകൾ ചെറുതായിരിക്കാം, പക്ഷേ ഒരു മൈൽ അകലെ നിന്ന് എനിക്ക് ക്യാമറ കാണാൻ കഴിയും. എപ്പോഴും പോസ് ചെയ്യാൻ റെഡിയാണ്. നിങ്ങൾ അത് വായിക്കുമ്പോൾ നിങ്ങൾ പുഞ്ചിരിക്കുന്നത് എനിക്ക് കാണാം!" പോസ്റ്റിന്റെ അടിക്കുറിപ്പിൽ നാഗാലാൻഡ് മന്ത്രി എഴുതി.

ഞായറാഴ്ച രാവിലെയാണ് ഇമ്ന അലോംഗ് ഫോട്ടോ പങ്കിട്ടത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ, പോസ്റ്റിന് 10000 കണക്കിന് ലൈക്കുകളും നൂറുകണക്കിന് കമന്റുകളും ലഭിച്ചു. ചിരിക്കുന്ന ഇമോജികളുമായി ഇന്റർനെറ്റ് ഉപയോക്താക്കൾ കമന്റ് വിഭാഗത്തിൽ നിറഞ്ഞു. പോസ്റ്റ് കണ്ട ഒരാൾ കുറിച്ചത് നിങ്ങൾ എപ്പോഴും ഞങ്ങളെ പുഞ്ചിരിപ്പിക്കും എന്നതിൽ സംശയമില്ല" എന്നാണ്. സുവർണ്ണഹൃദയവും നിറഞ്ഞ നന്മയും ഉള്ള നേതാവ് എന്നാണ് മറ്റൊരാൾ കുറിച്ചത്.

നാഗാലാൻഡിലെ ഉന്നത വിദ്യാഭ്യാസ, ഗോത്രകാര്യ മന്ത്രിയും ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) സംസ്ഥാന പ്രസിഡന്റുമാണ് ഇൻമ അലോങ്. അദേഹം ശരിക്കും ഒരു ഇന്റർനെറ്റ് സെൻസേഷൻ ആണ്.  മുമ്പ്, ഒരു കൂട്ടം ആളുകൾ തന്നോടൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതായി കണ്ട ഒരു ഫോട്ടോയും  അദ്ദേഹം പങ്കിട്ടിരുന്നു.

PREV
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം