വിമാനത്താവളത്തിനുള്ളില്‍ നഗ്‌ന യുവതി, സുരക്ഷാ ഉദ്യോഗസ്ഥര്‍ കുഴങ്ങി

Web Desk   | Asianet News
Published : Oct 14, 2021, 05:47 PM IST
വിമാനത്താവളത്തിനുള്ളില്‍ നഗ്‌ന യുവതി,  സുരക്ഷാ ഉദ്യോഗസ്ഥര്‍ കുഴങ്ങി

Synopsis

കൈയിലൊരു വാട്ടര്‍ ബോട്ടിലുമായി എത്തിയ നഗ്‌നയായ യുവതിയെ ബ്ലാങ്കറ്റ് പുതപ്പിക്കാന്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെങ്കിലും അവര്‍ കുതറി മാറി. 

അമേരിക്കയിലെ ഡെന്‍വര്‍ വിമാനത്താവളത്തില്‍ പൂര്‍ണ്ണനഗ്‌നയായി പ്രത്യക്ഷപ്പെട്ട യുവതി സുരക്ഷാ ഉദ്യോഗസ്ഥരെ കുഴക്കി. കൈയിലൊരു വാട്ടര്‍ ബോട്ടിലുമായി എത്തിയ നഗ്‌നയായ യുവതിയെ ബ്ലാങ്കറ്റ് പുതപ്പിക്കാന്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെങ്കിലും അവര്‍ കുതറി മാറി. എങ്കിലും യുവതിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചു. അമിതമദ്യപാനത്തെ തുടര്‍ന്നുള്ള മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് യുവതി നഗ്‌നയായി വിമാനത്താവളത്തിനകത്ത് എത്തിയത് എന്നാണ് ഡെന്‍വര്‍ പൊലീസ് വിശദീകരിക്കുന്നത്. 

കഴിഞ്ഞ മാസം 19-ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് വിമാനത്താവളത്തിലെ എ 37 ഗേറ്റില്‍ യുവതി എത്തിയത്. ഇന്നലെയാണ്, സംഭവത്തില്‍ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദീകരണം പുറത്തുവന്നത്. യുവതി വിമാനത്താവളത്തില്‍ എത്തുന്ന വീഡിയോ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈമാറിയെങ്കിലും മനോരോഗമാണ് കാരണമെന്ന് അറിഞ്ഞതിനാല്‍, തങ്ങള്‍ അത് പുറത്തുവിടില്ലെന്ന് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്ത സിബിഎസ് ഫോര്‍ ചാനല്‍ വ്യക്തമാക്കി. 

ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്കു മാത്രമാണ് വിമാനത്താവളത്തിനുള്ളിലെ ഗേറ്റിലേക്ക് വരാന്‍ കഴിയുക. ഇവര്‍ എങ്ങനെയാണ് വന്നതെന്നോ എന്താണ് സംഭവിച്ചത് എന്നോ ഇതുവരെ വ്യക്തമായിട്ടില്ല. വിമാനത്താവള ഗേറ്റിനരികിലേക്ക് യുവതി വന്നെത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. കൈയില്‍ ലഗേജൊന്നും ഇല്ലാതെ കൂളായാണ് യുവതി വിമാനത്താവളത്തിനകത്തേക്ക് വന്നത്. കൈയിലാകെ വെള്ളക്കുപ്പി മാത്രമേ ഉണ്ടായിരുന്നുളളൂ. പൂര്‍ണ്ണ നഗ്‌നയായിരുന്നു യുവതി. 

ഗേറ്റിനു മുന്നില്‍ ക്യൂ നില്‍ക്കുന്നവരോട് ചിരിച്ചു കൊണ്ട് ഇവര്‍ സംസാരിക്കുന്നത് വീഡിയോയില്‍ കാണാമെന്ന് സിബിഎസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്തൊക്കെയുണ്ട് വിശേഷം, എവിടന്നു വരുന്നു എന്നൊക്കെ അവിടെയുള്ളവരോട് ഈ യുവതി ചോദിക്കുന്നത് കേള്‍ക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ, വിവരമറിഞ്ഞ് വന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയെ പുതപ്പ് പുതപ്പിക്കാന്‍ ശ്രമിക്കുന്നതും അവര്‍ കുതറിമാറുന്നതും വീഡിയോയില്‍ വ്യക്തമാണ്. അതിനു ശേഷമാണ്, വിനതാ പൊലീസ് അവരെ പുറത്തുകൊണ്ടുപോയി ആംബുലന്‍സില്‍ കയറ്റിയത്. 

മനോനില തെറ്റിയ അവസ്ഥയില്‍ ഒരു യുവതി നഗ്‌നയായി വന്നിരുന്നുവെന്നും അവരെ പിന്നീട് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഡെന്‍വര്‍ പൊലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇവരെക്കുറിച്ച് മറ്റ് വിശദാംശങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. 
 

PREV
click me!

Recommended Stories

ഇവരില്ലാതെ ഞാനും വരില്ല, വെള്ളപ്പൊക്കത്തിലും നായയേയും പൂച്ചയേയും കൈവിടാതെ സ്ത്രീ, അഭിനന്ദനപ്രവാഹം
മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്