പ്രേമം തകർന്നോ, എക്സിനോട് കലിപ്പു തീരുന്നില്ലേ? വൻ ഓഫറുമായി ഒരു കമ്പനി

Published : Feb 07, 2024, 10:24 AM ISTUpdated : Feb 07, 2024, 10:26 AM IST
പ്രേമം തകർന്നോ, എക്സിനോട് കലിപ്പു തീരുന്നില്ലേ? വൻ ഓഫറുമായി ഒരു കമ്പനി

Synopsis

എന്നാൽ, പ്രണയിക്കുന്നവർ നിങ്ങളെ ഉപേക്ഷിച്ച് പോവുകയും നിങ്ങളതിന്റെ ദേഷ്യത്തിലും സങ്കടത്തിലും ഇരിക്കുകയും ചെയ്യുകയാണെങ്കിൽ നിങ്ങളെ സഹായിക്കാൻ തയ്യാറായി ഒരു കമ്പനി എത്തിയിരിക്കുകയാണ്.

വാലന്റൈൻസ് ഡേയ്ക്ക് ഇനി കഷ്ടിച്ച് ഒരാഴ്ച മാത്രമേ ഉള്ളൂ. പ്രണയികളെല്ലാം വലിയ ആവേശത്തിലായിരിക്കും. ഈ പ്രണയദിനം തങ്ങളുടെ കാമുകനോടൊത്ത്, അല്ലെങ്കിൽ കാമുകിയോടൊത്ത് എങ്ങനെ ആഘോഷിക്കും എന്ന ചിന്തയിലും ആവേശത്തിലുമായിരിക്കും പലരും. എന്നാൽ, അതേസമയം ആ ദിവസം വളരെ അധികം വേദനയിലൂടെ കടന്നു പോകുന്നവരും ഉണ്ട്. അത് ബ്രേക്കപ്പുണ്ടായവരാണ്. 

എന്നാൽ, പ്രണയിക്കുന്നവർ നിങ്ങളെ ഉപേക്ഷിച്ച് പോവുകയും നിങ്ങളതിന്റെ ദേഷ്യത്തിലും സങ്കടത്തിലും ഇരിക്കുകയും ചെയ്യുകയാണെങ്കിൽ നിങ്ങളെ സഹായിക്കാൻ തയ്യാറായി ഒരു കമ്പനി എത്തിയിരിക്കുകയാണ്. യുകെയിലുള്ള സ്ക്രാപ്പ് കാർ കംപാരിസൺ എന്ന കമ്പനിയാണ് ബ്രേക്കപ്പായിരിക്കുന്നവരെ, പ്രത്യേകിച്ചും തങ്ങളുടെ എക്സിനോട് കലിപ്പുള്ളവരെ സഹായിക്കാൻ വാലന്റൈൻസ് ഡേയ്ക്ക് ഒരു ഓഫറുമായി എത്തിയിരിക്കുന്നത്. 

വർഷവും ആയിരക്കണക്കിന് കാറുകളാണ് ഈ കമ്പനി പൊളിക്കുന്നത്. എന്നാൽ, അതും ബ്രേക്കപ്പും തമ്മിൽ എന്താണ് ബന്ധം എന്നോ? ഇത്തവണ അങ്ങനെ കാറുകൾ പൊളിക്കുമ്പോൾ അത് ആർക്കെങ്കിലുമൊക്കെ ഉപകാരപ്രദമായിക്കോട്ടെ എന്നാണ് ഈ കമ്പനി പറയുന്നത്. അതിനാൽ തന്നെ നിങ്ങൾക്ക് നിങ്ങളുടെ എക്സിനോട് കലിപ്പുണ്ടെങ്കിൽ അയാളുടെ പേര് ഈ കമ്പനിക്ക് നൽകാം. കമ്പനി ഇടിച്ചുപൊളിച്ചു കളയുന്ന ഏതെങ്കിലും ഒരു കാറിന് നിങ്ങളുടെ ഈ എക്സിന്റെ പേര് നൽകും. അങ്ങനെ നിങ്ങളുടെ എക്സിന്റെ പേരിലുള്ള കാർ തവിടുപൊടിയാവും. ഇതിന്റെ ഒരു ചിത്രവും നിങ്ങൾക്ക് അയച്ചുതരും. 

ഇത് പ്രതീകാത്മകമായി നിങ്ങളുടെ എക്സിനെ നിങ്ങളുടെ മനസ്സിൽ നിന്നും ഓർമ്മകളിൽ നിന്നും മായ്‍ച്ചു കളയാൻ സഹായിക്കും എന്നാണ് കരുതുന്നത് എന്നാണ് സ്ക്രാപ്പ് കാർ കംപാരിസൺ ഓപ്പറേഷൻസ് മാനേജർ, ഡേവിഡ് കോട്ടൗൺ പറയുന്നത്. സ്ക്രാപ്പ് കാർ കംപാരിസണിന്റെ വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ഇതിൽ പങ്കാളികളാകാം. വാലന്റൈൻസ് ഡേ വരെയാണത്രെ ഈ ഓഫർ. 

വായിക്കാം: മരിച്ചുപോയ അച്ഛന്റെ നമ്പറിലേക്ക് 'മിസ് യൂ' എന്ന് മെസ്സേജ്, അപ്പോൾതന്നെ മറുപടി, ഞെട്ടി യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഒന്നിച്ച് റോബ്ലോക്സ് കളിച്ചു, പിന്നാലെ 26 -കാരി ജർമ്മൻ ഡോക്ടർ, 22 -കാരൻ പാക് കാമുകനെ വിവാഹം കഴിക്കാൻ പറന്നു
പത്താം നൂറ്റാണ്ടിലെ നിധി തേടിയ സംഘത്തിന് മുന്നിൽ പാമ്പ്, 'നിധി കാക്കുന്നവനെ'ന്ന് ഗ്രാമീണർ, പ്രദേശത്ത് സംഘർഷാവസ്ഥ