പാട്ടുണ്ട്, ഡാൻസുണ്ട്, കിടിലൻ ഫുഡ്ഡുണ്ട്; കെഎസ്ആർ‌ടിസി -യുടെ ക്രൂയിസ് പാക്കേജ്

Published : Sep 19, 2022, 11:46 AM IST
പാട്ടുണ്ട്, ഡാൻസുണ്ട്, കിടിലൻ ഫുഡ്ഡുണ്ട്; കെഎസ്ആർ‌ടിസി -യുടെ ക്രൂയിസ് പാക്കേജ്

Synopsis

ഇതുകൊണ്ടൊന്നും തീർന്നില്ല, സം​ഗീതം, നൃത്തം, കൂടാതെ സ്പെഷ്യൽ അൺലിമിറ്റഡ് ബുഫെ ഡിന്നർ (2 നോൺവെജ് & 2 വെജ് ), മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, കുട്ടികളുടെ കളിസ്ഥലം, തിയേറ്റർ എന്നിവയെല്ലാം ഇതിൽ ഒരുക്കിയിട്ടുണ്ട്. 

കടലിൽ ഒരു ആഡംബര യാത്ര നടത്തണമെന്നുണ്ടോ? അതിനുള്ള അവസരം ഒരുക്കുകയാണ് കെഎസ്ആർടിസി. കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിലാണ് വിവിധ യൂണിറ്റുകളിൽ നിന്നും ആഡംബര ക്രൂയിസ് യാത്രാ കപ്പലായ 'നെഫെർറ്റിറ്റി'യിൽ ഉല്ലാസയാത്രക്ക് അവസരം ഒരുങ്ങുന്നത്. 

48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയും മൂന്നു നിലകളുമുള്ള യാത്രാ കപ്പലാണ് നെഫർറ്റിറ്റി. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻറെ നേതൃത്വത്തിലാണ് 'നെഫർറ്റിറ്റി' പ്രവർത്തിക്കുന്നത്. 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ തുടങ്ങിയവ നെഫർറ്റിറ്റിയിലുണ്ട്.

കെഎസ്ആർടിസി വഴി ബുക്ക് ചെയ്ത് പോകുമ്പോൾ ഇതിൽ അഞ്ച് മണിക്കൂറാണ് കടലിൽ ചെലവഴിക്കാൻ കഴിയുക. അല്ലാതെ ബുക്ക് ചെയ്യുമ്പോൾ ഇത് നാല് മണിക്കൂറാണ്. കെ.എസ്.ആർ.ടി.സിയും, കെ.എസ്.ഐ.എൻ.സി -യും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്ര സെപ്റ്റംബർ 19, 20, 21, 23, 25, 28 എന്നീ തീയതികളിൽ വിവിധ യൂണിറ്റുകളിൽ നിന്നുമാണ് ആരംഭിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് യാത്രയ്ക്ക് അവസരം ലഭിക്കുക.

ഇതുകൊണ്ടൊന്നും തീർന്നില്ല, സം​ഗീതം, നൃത്തം, കൂടാതെ സ്പെഷ്യൽ അൺലിമിറ്റഡ് ബുഫെ ഡിന്നർ (2 നോൺവെജ് & 2 വെജ് ), മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, കുട്ടികളുടെ കളിസ്ഥലം, തിയേറ്റർ എന്നിവയെല്ലാം ഇതിൽ ഒരുക്കിയിട്ടുണ്ട്. 

ബോൾഗാട്ടിയിൽ നിന്നുമാണ് ആഡംബര ക്രൂയിസ് കപ്പൽ യാത്ര  തിരിക്കുന്നത്. ഫോർട്ട് കൊച്ചിയിൽ നിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ എറണാകുളം കെഎസ്ആർടിസി യൂണിറ്റിൽ എത്തിച്ചേരാവുന്നതാണ്. നേരിട്ട് ബോൾഗാട്ടിയിലെത്തിയാലും കെഎസ്ആർടിസിയുടെ ഈ ടൂർ പാക്കേജിൽ ഉൾപ്പെടാനുമാകും. ഫോൺ: 9846655449, 9747557737.

PREV
Read more Articles on
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!