മകൻ സ്കൂളിൽ പോയത് അമ്മയുടെ വിവാഹവസ്ത്രം ധരിച്ച്, എന്ത് മോശം അമ്മയാണിത് എന്ന് നാട്ടുകാരും വീട്ടുകാരും

Published : Sep 19, 2022, 10:50 AM IST
മകൻ സ്കൂളിൽ പോയത് അമ്മയുടെ വിവാഹവസ്ത്രം ധരിച്ച്, എന്ത് മോശം അമ്മയാണിത് എന്ന് നാട്ടുകാരും വീട്ടുകാരും

Synopsis

മകൻ ആ വസ്ത്രത്തിൽ സ്കൂളിൽ പോയതിന്റെ ചിത്രമെടുത്ത് ഇൻസ്റ്റ​ഗ്രാമിലിട്ടു. പിന്നീട് അത് ഫേസ്ബുക്കിലും വ്യാപകമായി പ്രചരിച്ചു. അത് കണ്ട് തന്റെ അമ്മയും അച്ഛനും തന്നെ വിളിച്ച് വഴക്ക് പറഞ്ഞു. അതുപോലെ നാട്ടുകാരും തന്നെ എന്തൊക്കെയോ പറഞ്ഞു.

ഏതെങ്കിലും അമ്മ മകനോട് തന്റെ വിവാഹവസ്ത്രം ധരിച്ച് സ്കൂളിൽ പോകൂ എന്ന് പറയുമോ? ഇവിടെ ഒരമ്മ അതിന് അനുവദിച്ചിരിക്കയാണ്. കാരണം വേറൊന്നുമല്ല, അവന്റെ കൂട്ടുകാരിയെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു. അതിനോടുള്ള പ്രതിഷേധമായിട്ടാണ് ഇങ്ങനെ വിചിത്രമായ ഒരു കാര്യം ആ അമ്മ ചെയ്തത്. 

16 -കാരനായ വിദ്യാർത്ഥിയുടെ സുഹൃത്തിനെ ക്രോപ് ടോപ്പ് ധരിച്ച് ചെന്നതിന് സ്കൂളിൽ നിന്നും മൂന്ന് ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയായിരുന്നു. അതിനോടുള്ള പ്രതിഷേധമായിട്ടാണ് അമ്മയുടെ വിവാഹവസ്ത്രം ധരിച്ച് മകൻ സ്കൂളിൽ പോയത്. മകൻ ചിലപ്പോൾ അങ്ങനെ വ്യത്യസ്തമായി വസ്ത്രം ധരിച്ച് സ്കൂളിൽ പോകാറുണ്ട് എന്നും അമ്മ പറയുന്നു. മകൻ തന്നോട് തന്റെ വിവാഹ വസ്ത്രം ധരിച്ച് സ്കൂളിൽ പോയിക്കോട്ടെ എന്ന് ചോദിച്ചു. താനത് സന്തോഷത്തോടെ സമ്മതിച്ചു. ഒറ്റക്കണ്ടീഷൻ മാത്രമാണ് അമ്മയ്ക്ക് ഉണ്ടായിരുന്നത്. ആ വസ്ത്രം വൈകുന്നേരം വരുമ്പോഴേക്കും നാശമാക്കരുത്. 

u/Beautiful_Move7646 എന്ന യൂസർ നെയിമിലുള്ള സ്ത്രീയാണ് റെഡ്ഡിറ്റിൽ തന്റെ അനുഭവം പങ്ക് വച്ചിരിക്കുന്നത്. മാത്രമല്ല തനിക്ക് ആ വിവാഹവസ്ത്രത്തോട് വൈകാരികമായ അടുപ്പം ഒന്നുമില്ലായിരുന്നു. കാരണം അവളുടെ ഭർത്താവ് ഒരു ഉപദ്രവകാരി ആയിരുന്നു. അതുകൊണ്ട് തന്നെ മകന് ആ വസ്ത്രം ധരിക്കാൻ കൊടുക്കുക എന്ന് പറയുന്നത് അത്ര വലിയ ഡീലൊന്നും ആയിരുന്നില്ല. 

എന്നാൽ, അതേ തുടർന്ന് വീട്ടിലും നാട്ടിലും വലിയ ചർച്ചകൾ നടന്നു എന്നും സ്ത്രീ പറയുന്നു. മകൻ ആ വസ്ത്രത്തിൽ സ്കൂളിൽ പോയതിന്റെ ചിത്രമെടുത്ത് ഇൻസ്റ്റ​ഗ്രാമിലിട്ടു. പിന്നീട് അത് ഫേസ്ബുക്കിലും വ്യാപകമായി പ്രചരിച്ചു. അത് കണ്ട് തന്റെ അമ്മയും അച്ഛനും തന്നെ വിളിച്ച് വഴക്ക് പറഞ്ഞു. അതുപോലെ നാട്ടുകാരും തന്നെ എന്തൊക്കെയോ പറഞ്ഞു. താനൊരു മോശം അമ്മയാണ് എന്നാണ് അവരെല്ലാം കരുതുന്നത് എന്നും സ്ത്രീ എഴുതി. തന്റെ രക്ഷിതാക്കൾ അങ്ങനെ പറഞ്ഞത് തന്നെ വേദനിപ്പിച്ചു എന്നും എന്താണ് ഇതേക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്നും സ്ത്രീ റെഡ്ഡിറ്റിൽ ചോദിച്ചു. 

എന്നാൽ, അവരുടെ മകൻ ചെയ്തത് വളരെ നല്ല കാര്യമാണ് എന്നും അതിന് അവനെ അനുവദിച്ചതിൽ പ്രശ്നം തോന്നേണ്ട ഒരു കാര്യവും ഇല്ലെന്നാണ് റെഡ്ഡിറ്റിൽ ആളുകൾ അഭിപ്രായപ്പെട്ടത്. 

PREV
Read more Articles on
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!