നീൽ ആംസ്ട്രോങ്ങിന്റെ വീട് വില്പനയ്ക്ക്, നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിന് സമീപമുള്ള വീടിന് വില നാലുകോടി 

Published : Sep 04, 2023, 02:24 PM IST
നീൽ ആംസ്ട്രോങ്ങിന്റെ വീട് വില്പനയ്ക്ക്, നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിന് സമീപമുള്ള വീടിന് വില നാലുകോടി 

Synopsis

മുൻ വീട്ടുടമകളായ മെലിൻഡയും റിച്ചാർഡ് സതർലാൻഡും 25 വർഷമായി ഈ വസ്തുവിൽ താമസിച്ചിരുന്നു. എന്നാൽ അവർ സ്ഥലം സ്വകാര്യമായി സൂക്ഷിച്ചു, വാർത്താ സംഘങ്ങൾ ഉൾപ്പെടെയുള്ളവർക്ക് വളരെ അപൂർവമായി മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.

ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ്ങിന്റെ ടെക്സസിലെ എൽ ലാഗോയിലെ വീട് വില്പനയ്ക്ക്. നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിന് സമീപമുള്ള ഈ വീടായിരുന്നു ചന്ദ്രനിലേക്കുള്ള ചരിത്രപരമായ അപ്പോളോ ദൗത്യത്തിനിടെ ആംസ്ട്രോങ്ങിന്റെ വസതി. 

ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 550,000 ഡോളറിന് അതായത് ഏകദേശം 4 കോടി രൂപയ്ക്കാണ് വീട് വിൽപ്പനയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വസ്തു സ്വന്തമാക്കുന്നു എന്നതിനേക്കാൾ ഉപരിയായി ചരിത്രത്തിൻറെ ഭാഗമായി മാറാനുള്ള അവസരമാണ് ഈ വീട് സ്വന്തമാക്കുന്നവർക്ക് ലഭിക്കുകയെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

വീടിൻറെ നിർമ്മിതിയുമായി ബന്ധപ്പെട്ട അതിഗംഭീരമായ സവിശേഷതകൾ ഒന്നുമില്ലെങ്കിലും നീൽ ആംസ്ട്രോങ്ങ് ഒരുകാലത്ത് താമസിച്ചിരുന്ന വീട് എന്നതാണ് ഈ വീടിനെ മൂല്യവത്താക്കുന്നത്. ഇത് ബഹിരാകാശ പ്രേമികൾക്ക് വീടിനോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കും. നാസയുടെ ജോൺസൺ സ്പേസ് സെന്റർ, ഹ്യൂസ്റ്റൺ സ്പേസ് സെന്റർ എന്നിവയ്ക്ക് സമീപമാണ് ഈ വസതി സ്ഥിതി ചെയ്യുന്നത്. നീൽ ആംസ്ട്രോങ്ങും അദ്ദേഹത്തിന്റെ കുടുംബവും 1964 മുതൽ 1971 വരെ ഈ വീട്ടിലാണ് താമസിച്ചത്. ഈ കാലഘട്ടത്തിലായിരുന്നു നാസയുടെ സുപ്രധാന ജെമിനി, അപ്പോളോ ദൗത്യങ്ങൾ.

നാല് കിടപ്പുമുറികളും മൂന്ന് കുളിമുറിയും ആണ് ഈ വീട്ടിലെ പ്രധാന സൗകര്യങ്ങൾ. ആദ്യത്തെ കിടപ്പുമുറിയിൽ ഒരു ബിൽറ്റ്-ഇൻ ഡെസ്ക്, മൂന്ന് കാർ ഗാരേജ് എന്നിവ ഉൾപ്പെടുന്നു. ഒരു ക്ലാസിക് സ്റ്റെയർകേസ്, ഒരു പിങ്ക് പൂൾ ഡെക്ക് എന്നിവയുമുണ്ട് ഈ വീട്ടിൽ. കിടപ്പുമുറികൾക്ക് പുറമെ വീട്ടുമുറ്റത്തെ കുളത്തിന്റെ കാഴ്ചകൾ കാണാൻ സാധിക്കുന്ന ഒരു ലീവിങ് റൂമും ഈ വീട്ടിലുണ്ട്.

മുൻ വീട്ടുടമകളായ മെലിൻഡയും റിച്ചാർഡ് സതർലാൻഡും 25 വർഷമായി ഈ വസ്തുവിൽ താമസിച്ചിരുന്നു. എന്നാൽ അവർ സ്ഥലം സ്വകാര്യമായി സൂക്ഷിച്ചു, വാർത്താ സംഘങ്ങൾ ഉൾപ്പെടെയുള്ളവർക്ക് വളരെ അപൂർവമായി മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. എന്നിരുന്നാലും, 2020 -ൽ, വീടിൻറെ ആദ്യത്തെ ഫൂട്ടേജ് പകർത്താനുള്ള അതുല്യമായ അവസരം ഫോക്‌സ് 26 -ന് ലഭിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ