
മഴയൊന്ന് ചാറിയാല്‍, എന്നാല്‍ പിന്നെ ഇന്ന് വീട്ടിലിരിക്കാമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, അതിശക്തമായി വീശിയടിച്ച ബിപാര്‍ജോയ് ചുഴലിക്കാറ്റിനിടയില്‍ റോഡിലൂടെ മഴ വെള്ളം പുഴ പോലെ അതിശക്തമായി കുത്തിയൊഴുകുമ്പോഴും വീടുകളിലേക്ക് ഗ്യാസ് സിലിണ്ടര്‍ എത്തിക്കുന്ന ഗ്യാസ് ഏജന്‍സി തൊഴിലാളിയുടെ വീഡിയോ ട്വിറ്ററില്‍ വൈറലായി. വീഡിയോ വൈറലായതിന് പിന്നാലെ കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി തൊഴിലാളിയെ അഭിനന്ദിച്ച് രംഗത്തെത്തി. വീഡിയോ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മന്ത്രി പങ്കുവച്ചു.
"ഊർജ്ജ ലഭ്യത ഉറപ്പാക്കുന്നു. ഡ്യൂട്ടിയിൽ സ്തുത്യർഹമായ അർപ്പണബോധത്തോടെ, രാജസ്ഥാനിലെ ബാർമറിലെ ധോക്ക് ഗ്രാമത്തിലെ ഒരു ഉപഭോക്താവിന്‍റെ വീട്ടിൽ #ബിപാര്‍ജോയിയുടെ അന്തരഫലമായി ഒരു #ഇൻഡേൻ റീഫിൽ വിതരണം ചെയ്യാൻ ഇന്ത്യയുടെ ഊർജ്ജ മേഖലയിലെ ഈ നിർഭയ പാദസേവകൻ ധൈര്യം കാണിക്കുന്നു. " വീഡിയോ പങ്കുവച്ചുകൊണ്ട് മന്ത്രി എഴുതി. വീഡിയോയിൽ, കനത്ത മഴയ്ക്കിടയിൽ, റോഡിലൂടെ വെള്ളം കുത്തിയൊഴുകുമ്പോള്‍ ഇരുകൈകള്‍ കൊണ്ടും ഗ്യാസ് സിലിണ്ടർ താങ്ങിയെടുത്ത് ഒരാള്‍ ഒരു വീട്ടിലേക്ക് കയറുന്നത് കാണാം.
വീശിയടിക്കുന്ന ബിപാര്‍ജോയി ചുഴലിക്കാറ്റിനിടയിലും തന്‍റെ ജോലി ചെയ്യുന്ന ആ മനുഷ്യന്‍റെ അര്‍പ്പണബോധത്തെ നെറ്റിസണ്‍സും പ്രശംസിച്ചു. "പെട്രോളിയം മേഖലയിലെ എല്ലാ ജീവനക്കാർക്കും അഭിമാനകരമായ കാര്യം," ഒരു കാഴ്ചക്കാരന്‍ എഴുതി. “അദ്ദേഹത്തിന്‍റെ സമർപ്പണത്തെ അഭിവാദ്യം ചെയ്യുക,” മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. മൂന്നാമത്തെയാള്‍ കൂറച്ചുകൂടി വിശദമാക്കി. 'ഇത്തരം ഡെലിവറി ആളുകള്‍ക്ക് ഏറ്റവും കുറഞ്ഞ റേറ്റിംഗും കുറഞ്ഞ ശമ്പളവുമാണ് ഉള്ളതെന്ന് ഞാന്‍ തീര്‍ച്ചയായും പറയും. അവര്‍ ഭാരം ഉയര്‍ത്തുകയും നിരവധി അടുക്കളകള്‍ പ്രവര്‍ത്തിക്കാന്‍ ദിവസേന പല നിലകള്‍ കയറിയിറങ്ങുകയും ചെയ്യുന്നു. അവരുടെ ശമ്പളം അവലോകനം ചെയ്യാന്‍ പറ്റിയ സമയം. കൂടാതെ കാര്യക്ഷമമായ ഡെലിവറിക്ക് അവര്‍ക്ക് മികച്ച വാഹനങ്ങളും ആവശ്യമാണ്.' ഒരു ലക്ഷത്തിന് മേലെയാളുകള്‍ ഇതിനകം വീഡിയോ കണ്ടു.
ആദ്യ പ്രസവം 15 -ാം വയസില്‍, 33-ല്‍ മുത്തശ്ശി; വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് യുവതി !