കുട്ടികൾ തെറ്റ് ചെയ്‍താൽ മാതാപിതാക്കൾക്ക് ശിക്ഷ, വിചിത്രനിയമം പാസാക്കാനൊരുങ്ങി ചൈന?

By Web TeamFirst Published Oct 22, 2021, 12:35 PM IST
Highlights

"കൗമാരക്കാർ മോശമായി പെരുമാറുന്നതിന് നിരവധി കാരണങ്ങളുണ്ട്, കുടുംബ വിദ്യാഭ്യാസത്തിന്‍റെ അഭാവമാണ് അതില്‍ പ്രധാനം" എന്ന് നാഷണൽ പീപ്പിൾസ് കോൺഗ്രസിന് കീഴിലുള്ള നിയമനിർമ്മാണ കമ്മീഷൻ വക്താവ് സാങ് ടൈവേ പറഞ്ഞു. 

കുരുത്തക്കേട് കാണിക്കുന്ന കുട്ടികളെ(children) കാണുമ്പോള്‍ ആളുകള്‍ വളര്‍ത്തുദോഷം എന്ന് കുറ്റപ്പെടുത്തുന്നത് നാം കാണാറുണ്ട് അല്ലേ? എന്നാല്‍, കുട്ടികളായാല്‍ അല്‍പസ്വല്‍പം വികൃതിയൊക്കെ കാണിക്കും. ഇപ്പോള്‍ ചൈന(china)യിലെ പാര്‍ലമെന്‍റ് ഒരു പുതിയ നിയമം പാസാക്കാനുള്ള ആലോചനയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത്, കുട്ടികളിലെ വളരെ മോശം പെരുമാറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുക എന്നതാണ് ആലോചന. 

രാജ്യത്തെ റബ്ബർ സ്റ്റാമ്പ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസ് (എൻപിസി) സ്റ്റാൻഡിംഗ് കമ്മിറ്റി ഈ ആഴ്ച ഒരു സെഷനിൽ നിയമത്തിന്റെ കരട് അവലോകനം ചെയ്യുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കുട്ടികൾ വളരെ മോശം പെരുമാറ്റം കാണിക്കുകയോ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുകയോ ചെയ്താൽ മാതാപിതാക്കളെ ശാസിക്കുകയും പരിശീലനം നൽകുകയും ചെയ്യുമെന്ന് നിയമം പറയുന്നു.

"കൗമാരക്കാർ മോശമായി പെരുമാറുന്നതിന് നിരവധി കാരണങ്ങളുണ്ട്, കുടുംബ വിദ്യാഭ്യാസത്തിന്‍റെ അഭാവമാണ് അതില്‍ പ്രധാനം" എന്ന് നാഷണൽ പീപ്പിൾസ് കോൺഗ്രസിന് കീഴിലുള്ള നിയമനിർമ്മാണ കമ്മീഷൻ വക്താവ് സാങ് ടൈവേ പറഞ്ഞു. കരട് ബിൽ അവരുടെ കുട്ടികൾ മോശമായി പെരുമാറിയാല്‍ മാതാപിതാക്കളെ കുറ്റപ്പെടുത്തുകയും അവരുടെ കുട്ടി സ്കൂൾ നിയമങ്ങൾ ഗുരുതരമായി ലംഘിക്കുകയാണെങ്കിൽ കുടുംബ വിദ്യാഭ്യാസ പരിപാടികളിൽ പങ്കെടുക്കാൻ അവരെ നിർബന്ധിക്കുകയും ചെയ്യും. 

16 വയസില്‍ താഴെയുള്ള കുട്ടികള്‍ കുറ്റകൃത്യം ചെയ്താൽ രക്ഷിതാക്കളെ ശിക്ഷിക്കാൻ അധികാരികളെ നിയമനിർമ്മാണം അനുവദിക്കും. വിശ്രമം, കളി, വ്യായാമം ഉൾപ്പെടെ കുട്ടികളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി അവരുടെ സമയം ക്രമീകരിക്കാൻ മാതാപിതാക്കളെയും പ്രോത്സാഹിപ്പിക്കും. ബിൽ അനുസരിച്ച് പാർട്ടി, രാഷ്ട്രം, ആളുകൾ, സോഷ്യലിസം എന്നിവയെ സ്നേഹിക്കാൻ മാതാപിതാക്കള്‍ പ്രായപൂർത്തിയാകാത്ത കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. 


 

click me!