
മറ്റ് ഗ്രഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജീവന്‍ നിലനിര്‍ത്തുന്നതിന് അവശ്യമായ ജലം ഭൂമിക്ക് എവിടെ നിന്ന് ലഭിച്ചു എന്നത് ഒരു പ്രഹേളികയായിരുന്നു. ശാസ്ത്രലോകം അടുത്ത കാലം വരെ വിശ്വസിച്ചിരുന്നത് ബഹിരാകാശത്ത് നിന്നുള്ള ഛിന്നഗ്രഹങ്ങളുടെ ഭൂമിയിലേക്കുള്ള വരവാണ് ഭൂമിയില്‍ ജലമെത്തിച്ചതെന്നായിരുന്നു. എന്നാല്‍ ഈ സിദ്ധാന്തത്തെ തള്ളുന്നതാണ് പുതിയ പഠനം. ഭൂമിയുടെ രൂപീകരണ സമയത്ത് ഹൈഡ്രജൻ സമ്പുഷ്ടമായ അന്തരീക്ഷവും മാഗ്മ സമുദ്രങ്ങളും തമ്മിലുള്ള രാസപ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് ഭൂമിയില്‍ ജലം സൃഷ്ടിക്കപ്പെട്ടതെന്നാണ് പുതിയ പഠനം പറയുന്നത്.
അതായത് ഭൂമി തനിക്കാവശ്യമായ ജലത്തെ സ്വയം സൃഷ്ടിച്ചുവെന്നും അതിന് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടില്ലെന്നും ഈ പഠനം അവകാശപ്പെടുന്നു. എക്സോപ്ലാനറ്റ് ഗവേഷണത്തെ അടിസ്ഥാനമാക്കി കാര്‍നേജ് സയന്‍സിന്‍റെ അനറ്റ് സഹാഹരും യുസിഎല്‍എയുടെ എഡ്വേര്‍ഡ് യങും ഹൈക്ക് ഷിഹില്‍ടിംഗും നടത്തിയ പുതിയ ഗവേഷണമാണ് ഭൂമി സ്വയം തനിക്കാവശ്യമായ ജലത്തെ സൃഷ്ടിച്ചുവെന്ന് അവകാശപ്പെട്ടത്. പ്രോട്ടോ അറ്റ്മോസ്ഫിയറില്‍ വച്ച് മാഗ്മാ സമുദ്രവും മോളിക്യുളാര്‍ ഹൈഡ്രജനും തമ്മില്‍ നടന്ന രാസസംയോജനത്തിന്‍റെ ഫലമായി, ഭൂമിയുടെ പുറം പാളിയ്ക്ക് ചുറ്റം അതുവരെയുണ്ടായ ഹൈഡ്രജന്‍ ആവരണം അതോടെ ഇല്ലാതാകുന്നുവെങ്കിലും സ്വന്തം കൈയൊപ്പ് ചാര്‍ത്തിയാണ് ഹൈഡ്രജന്‍ വിടവാങ്ങിയതെന്നും അനറ്റ് സഹാഹര്‍ വിശദീകരിക്കുന്നു.
6.61 കോടി വിലയുള്ള ഇന്ത്യൻ സൈനികരുടെ പെയിന്‍റിംഗിന് ബ്രിട്ടന്‍റെ കയറ്റുമതി വിലക്ക്
ശീതീകരിച്ച ധൂമകേതുക്കളോ ഛിന്നഗ്രഹങ്ങളോ വരണ്ട ഭൂമിയിലേക്ക് വെള്ളം കൊണ്ടുവന്നുവെന്ന സിദ്ധാന്തത്തിന് വിരുദ്ധമായി ഭൂമി സ്വയം ജലം വികസിപ്പിച്ചെടുത്തതായി ഈ പഠനം അവകാശപ്പെടുന്നു. ഭൂമിയുടെ ഗ്രഹരൂപീകരണത്തിന്‍റെ തുടക്കത്തിൽ, മാഗ്മ സമുദ്രവും തന്മാത്രാ ഹൈഡ്രജനും പ്രോട്ടോ-അന്തരീക്ഷവും തമ്മിലുള്ള പ്രതിപ്രവർത്തനം വലിയ അളവിൽ ജലത്തിന് കാരണമാവുകയായിരുന്നു.
നേച്ചർ ആസ്ട്രോണമി ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം പോലും സൂചിപ്പിച്ചിരുന്നത് അസ്ഥിരവും ജൈവ സമ്പന്നവുമായ സി-ടൈപ്പ് ഛിന്നഗ്രഹങ്ങൾ ഭൂമിയിലെ ജലത്തിന്‍റെ പ്രാഥമിക സ്രോതസ്സുകളിൽ ഒന്നായിരിക്കാമെന്നായിരുന്നു. എന്നാല്‍ വിദൂര നക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്ന സാധാരണ എക്സോപ്ലാനറ്റുകളുടെ പഠനത്തെ അടിസ്ഥാനമാക്കി, ഭൂമിയിലേക്ക് പാഞ്ഞുവന്ന പാറകള്‍ അഥവാ ഛിന്നഗ്രഹങ്ങള്‍ പൂർണ്ണമായും വരണ്ടതായിരുന്നു. എന്നാല്‍, ഭൂമിയുടെ രൂപപ്പെടല്‍ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തില്‍ സജീവമായിരുന്ന തന്മാത്രാ ഹൈഡ്രജൻ, മാഗ്മ സമുദ്രവും തമ്മില്‍ പ്രതിപ്രവർത്തനത്തില്‍ ഏര്‍പ്പെടുകയും ഇങ്ങനെ ഭൂമിക്ക് ആവശ്യമായ ജലം ഉത്പാദിപ്പിക്കപ്പെടുകയുമായിരുന്നു. മറ്റ് ജലസ്രോതസ്സുകൾ സാധ്യമാണ് എന്നാല്‍, ഭൂമിയുടെ നിലവിലെ അവസ്ഥ വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും ഗവേഷകര്‍ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം; 'ഫ്ലാഷ് ഡ്രോട്ട്' ശക്തമാകുന്നുവെന്ന് പഠനം