Greta Thunberg Rainfrog: പനാമ കാട്ടിൽ നിന്ന് കണ്ടെത്തിയ മഴത്തവളയ്ക്ക് ഗ്രേറ്റാ തുന്‍ബെര്‍ഗിന്‍റെ പേര്

By Web TeamFirst Published Jan 14, 2022, 3:44 PM IST
Highlights


പതിറ്റാണ്ടുകൾക്ക് മുമ്പ് തകർന്നുവീണ രണ്ട് ഹെലികോപ്റ്ററുകളുടെ അവശിഷ്ടങ്ങൾക്ക് സമീപത്തായി ഏകദേശം 3,000 അടി താഴ്ചയിൽ കുത്തനെയുള്ള ചെളി നിറഞ്ഞ പാതകളിലൂടെ, കുതിരപ്പുറത്തും കാൽനടയായുമാണ് പര്യവേഷണം ഈ പ്രദേശത്തെത്തിയത്. 

നാമ കാട്ടിൽ നിന്ന് കണ്ടെത്തിയ ഒരു പുതിയ ഇനം മഴത്തവളയ്ക്ക് കാലാവസ്ഥാ പ്രവർത്തകയും കൗമാരക്കാരിയുമായ ഗ്രെറ്റ തുൻബെർഗിന്‍റെ പേര് നൽകി. ഗ്രെറ്റ തുൻബെർഗ് റെയിൻഫ്രോഗ് (Greta Thunberg Rainfrog - Pristimantis gretathunbergae) എന്നാണ് മഴത്തവളയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.  പുതുതായി ശാസ്ത്രീയമായി തിരിച്ചറിഞ്ഞ ചില ജീവജാലങ്ങളുടെ പേരിടൽ അവകാശം റെയിൻഫോറസ്റ്റ് ട്രസ്റ്റ്, തങ്ങളുടെ 30-ാം വാർഷിക പരിപാടിയുടെ ഭാഗമായി ലേലം ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ലേലം ഏറ്റയാളാണ് മഴത്തവളയ്ക്ക് തുൻബർഗിന്‍റെ പേര് നൽകിയത്. 

ആബേൽ ബാറ്റിസ്റ്റയുടെ നേതൃത്വത്തിൽ നടന്ന ഒരു പര്യവേഷണത്തിലാണ് വ്യത്യസ്തമായ വലിയ കറുത്ത കണ്ണുകളോടുകൂടിയ ചെറിയ, കടും നിറമുള്ള തവളയെ കണ്ടെത്തിയത്. (പനാമ) കൂടാതെ കോൺറാഡ് മെബർട്ട്, പിഎച്ച്.ഡി. (സ്വിറ്റ്സർലൻഡ്). മധ്യ അമേരിക്കൻ മഴത്തവളുമായി ഈ തവളയുടെ കണ്ണുകള്‍ക്ക് സാമ്യമുണ്ട്. 

പത്ത് വര്‍ഷത്തിന് മേലെയായി ബാറ്റിസ്റ്റയും മെബർട്ടും പനാമയിൽ ജോലി ചെയ്യുകയാണ്. ഇതിനിടെ അവർ 12 -ഓളം പുതിയ സ്പീഷീസുകൾ കണ്ടെത്തുകയും എട്ട് ശാസ്ത്ര ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. കിഴക്കൻ പനാമയിലെ ഒരു 'ആകാശ ദ്വീപിൽ' സെറോ ചുകാ‍ന്‍റി റിസർവിലെ (Cerro Chucantí reserve) ക്ലൗഡ് ഫോറസ്റ്റിലാണ് ഗ്രെറ്റ തൻബർഗ് റെയിൻഫ്രോഗിനെ കണ്ടെത്തിയത്. 

പതിറ്റാണ്ടുകൾക്ക് മുമ്പ് തകർന്നുവീണ രണ്ട് ഹെലികോപ്റ്ററുകളുടെ അവശിഷ്ടങ്ങൾക്ക് സമീപത്തായി ഏകദേശം 3,000 അടി താഴ്ചയിൽ കുത്തനെയുള്ള ചെളി നിറഞ്ഞ പാതകളിലൂടെ, കുതിരപ്പുറത്തും കാൽനടയായുമാണ് പര്യവേഷണം ഈ പ്രദേശത്തെത്തിയത്. എന്നാല്‍ അതിവേഗ വനനശീകരണം മൂലം ഗ്രെറ്റ തൻബർഗ് റെയിൻഫ്രോഗിന്‍റെ ആവാസവ്യവസ്ഥ അപകടത്തിലാണെന്ന് ഗവേഷകര്‍ പറയുന്നു. ഗ്രേറ്റ തൻബെർഗിന്‍റെ പേര് മഴത്തവളയ്ക്ക് ഇടുന്നതില്‍ അഗാധമായി ബഹുമാനിക്കുന്നുവെന്ന് റെയിൻഫോറസ്റ്റ് ട്രസ്റ്റ് സിഇഒ ജെയിംസ് ഡച്ച് ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ നവംബറില്‍ നടന്ന COP26 എന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടി ഒരു 'പിആർ ഇവന്‍റാ'ണെന്നും അത് 'പരാജയ'മാണെന്നും ഗ്രെറ്റാ പറഞ്ഞിരുന്നു. 
 

click me!