Legal Battle For Pig : ഭാര്യ പോയപ്പോള്‍ ആശ്വാസമായത് ഇവള്‍ മാത്രം; വളര്‍ത്തുപന്നിക്കായി നിയമപോരാട്ടം

Web Desk   | Asianet News
Published : Feb 15, 2022, 03:38 PM ISTUpdated : Feb 15, 2022, 03:39 PM IST
Legal Battle For Pig : ഭാര്യ പോയപ്പോള്‍ ആശ്വാസമായത് ഇവള്‍ മാത്രം;  വളര്‍ത്തുപന്നിക്കായി നിയമപോരാട്ടം

Synopsis

''ഭാര്യയുമായി വിവാഹമോചനം നടന്ന സമയത്ത് എന്നെ വൈകാരികമായി താങ്ങിനിര്‍ത്തിയത് എല്ലിയാണ്. അമ്മ മരിച്ചപ്പോഴും കൂട്ടിനാരുമില്ലാത്ത തനിക്ക് ആശ്രയമായത് ഈ പന്നിയാണ്.  അതെന്റെ കുടുംബാംഗമാണ്. ഈ ലോകത്ത് എനിക്കുള്ള ഒരേയൊരാള്‍. അതുകൊണ്ട് തന്നെ എന്തിന്റെ പേരിലായാലും അതിനെ ആര്‍ക്കും വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറല്ല. അതിനായി എത്ര വേണമെങ്കിലും പോരാടാന്‍ ഞാന്‍ തയ്യാറാണ്'- വൈവേണ്‍ ഫ്‌ലാറ്റ് പറയുന്നു. 

ജീവനുതുല്യം സ്‌നേഹിക്കുന്ന പന്നിയെ Pig വളര്‍ത്തുമൃഗമായി വീട്ടില്‍ താമസിപ്പിക്കുവാന്‍ നിയമയുദ്ധത്തിന് ഒരുങ്ങി ഒരാള്‍. അമേരിക്കയിലാണ് സംഭവം. ന്യൂയോര്‍ക്ക് പ്രാന്തപ്രദേശത്ത് താമസിക്കുന്ന വൈവേണ്‍ ഫ്‌ലാറ്റ് എന്ന 53-കാരനാണ് എല്ലി എന്നു പേരിട്ട പന്നിക്കുവേണ്ടി നിയമപോരാട്ടത്തിന് ഒരുങ്ങിയത്. കാനജോഹാരി ഗ്രാമത്തിലാണ് ഫ്‌ലാറ്റ്  താമസിക്കുന്നത്.  

പന്നി തന്റെ ഒരേയൊരു കുടുംബാംഗമാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. 110 പൗണ്ട് ഭാരമുള്ള പന്നി വിയറ്റ്‌നാമീസ് പോട്ട്-ബെല്ലിഡ് ഇനത്തില്‍ പെട്ടതാണ്. നാലു വര്‍ഷമായി തന്റെ കൂടെ കഴിയുന്ന ഈ പന്നി തനിക്കുള്ള ഏക ആശ്രയമാണെന്നും കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. 

''ഭാര്യയുമായി വിവാഹമോചനം നടന്ന സമയത്ത് എന്നെ വൈകാരികമായി താങ്ങിനിര്‍ത്തിയത് എല്ലിയാണ്. അമ്മ മരിച്ചപ്പോഴും കൂട്ടിനാരുമില്ലാത്ത തനിക്ക് ആശ്രയമായത് ഈ പന്നിയാണ്.  അതെന്റെ കുടുംബാംഗമാണ്. ഈ ലോകത്ത് എനിക്കുള്ള ഒരേയൊരാള്‍. അതുകൊണ്ട് തന്നെ എന്തിന്റെ പേരിലായാലും അതിനെ ആര്‍ക്കും വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറല്ല. അതിനായി എത്ര വേണമെങ്കിലും പോരാടാന്‍ ഞാന്‍ തയ്യാറാണ്'- വൈവേണ്‍ ഫ്‌ലാറ്റ് പറയുന്നു.  

2018 -ലാണ് അദ്ദേഹം എല്ലിയെ വാങ്ങുന്നത്. അന്ന് സൗത്ത് കരോലിനയിലായിരുന്നു ഫ്‌ലാറ്റിന്റെ താമസം. അവളെ ആദ്യമായി വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍, അവള്‍ക്ക്  ഒരു ഷൂവിന്റെ വലുപ്പമേ ഉണ്ടായിരുന്നുള്ളൂ എന്നദ്ദേഹം ഓര്‍മ്മിക്കുന്നു. അതിനുശേഷം അദ്ദേഹം സൗത്ത് കാരലിനയില്‍ നിന്ന് കാനജോഹാരി ഗ്രാമത്തിലേക്ക് താമസം മാറി. ക്രമേണ അത് വലുതായി. അവള്‍ക്ക് അദ്ദേഹം എല്ലി എന്ന് പേരിട്ടു. ''അവള്‍ക്കായി ഞാന്‍ വീട്ടില്‍ ഒരു  മുറിയൊരുക്കി. അതില്‍ ഒരു കിടക്കയും ഇട്ടു. പതുക്കെ ഞാന്‍ അതിനോട് വൈകാരികമായി അടുത്തു.''-ഫ്‌ലാറ്റ് പറയുന്നു.  

2019 -ലാണ് ഗ്രാമനിയമങ്ങള്‍ നടപ്പാക്കുന്ന കാനജോഹാരി വില്ലേജ് കോഡ് ഓഫീസര്‍ എല്ലിയെ കാണുന്നത്. പന്നി വീട്ടില്‍ വളരേണ്ട മൃഗമല്ല, ഫാമില്‍ വളര്‍ത്തേണ്ട മൃഗമാണെന്നും അതിനെ വീട്ടില്‍ പാര്‍പ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും അയാള്‍ ഫ്‌ലാറ്റിനെ അറിയിച്ചു. എന്നാല്‍ ഫ്‌ലാറ്റ് അത് കാര്യമാക്കിയില്ല. ആറ് മാസത്തിന് ശേഷവും എല്ലി ഫ്‌ലാറ്റിനൊപ്പമുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ട കോഡ് ഓഫീസര്‍ അദ്ദേഹത്തിനെതിരെ നോട്ടീസ് അയച്ചു. ഫാം മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് നിരോധിക്കുന്ന പ്രാദേശിക നിയമം  ലംഘിച്ചതിനായിരുന്നു അത്. 

വീട്ടില്‍ പന്നിയെ താമസിപ്പിച്ചതിന് തദ്ദേശ അധികാരികള്‍ അദ്ദേഹത്തിനെതിരെ നിലപാട് എടുത്തു.  ഇത് വളര്‍ത്തുമൃഗമല്ല എന്ന് അധികാരികള്‍. പറഞ്ഞു. അത് വളര്‍ത്തുമൃഗമാണെന്ന് ഫ്‌ലാറ്റ് അവകാശപ്പെട്ടു. ഏതെങ്കിലും ഫാം ഹൗസിലോ, വനത്തിലോ അതിനെ ഉപേക്ഷിക്കുന്നതാണ് അഭികാമ്യമെന്ന് അധികാരികള്‍ നിര്‍ദേശിച്ചപ്പോള്‍ സാധിക്കില്ലെന്ന് ഫ്‌ലാറ്റ്  മറുപടി നല്‍കി ഒരു കാരണവശാലും പന്നിയെ ഉപേക്ഷിക്കില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. ഇതോടെ പ്രകോപിതരായ അധികൃതര്‍ ഫ്ളാറ്റിനെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഒടുവില്‍ കോടതി വരെ എത്തി കാര്യങ്ങള്‍. 

കേസ് അടുത്ത മാസം വിചാരണയ്ക്ക് എത്തിയേക്കും. ഇതിനിടയില്‍ ഈ സംഭവം മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ ശ്രദ്ധ പിടിച്ചുപറ്റി. പന്നികളെ ഒരു ഭക്ഷ്യവസ്തുവായി മാത്രം കാണാതെ സഹജീവികളായി ബഹുമാനിക്കണമെന്ന് മൃഗസംരക്ഷണ  സംഘടനകള്‍ പറയുന്നു.

എല്ലിയെ ഇഷ്ടമാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അയല്‍ക്കാരില്‍ പലരും സത്യവാങ്മൂലത്തില്‍ ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍, കേസ് ക്രിമിനല്‍ വിചാരണയിലേക്ക് നയിച്ചേക്കുമെന്നാണ് സൂചന. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, ഫ്‌ലാറ്റിന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരാം അല്ലെങ്കില്‍ പന്നിയെ അദ്ദേഹത്തില്‍ നിന്ന് പിടിച്ചെടുക്കപ്പെടാം. പക്ഷേ, എന്തും നേരിടാന്‍ തയ്യാറായിട്ടാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. 

'ഏത് സാഹചര്യത്തിലും അവളെ ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല. എനിക്ക് അത് ചിന്തിക്കാന്‍ പോലും സാധ്യമല്ല. അവള്‍ മിടുക്കിയാണ്. എന്റെ നായ്ക്കളെക്കാള്‍ കൂടുതല്‍ ബുദ്ധിയുള്ളവള്‍. ഞാന്‍ ദുഃഖിച്ചിരിക്കുമ്പോള്‍ അവള്‍ എന്റെ അടുത്ത് നിന്ന് മാറില്ല'- ഫ്‌ലാറ്റ് വിശദീകരിച്ചു.  
 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ