മദ്യമോ പുകയിലയോ ഇല്ല, 6-8 ഫോൺ ഉപയോ​ഗമില്ല, എല്ലാ ആഘോഷങ്ങളും ഒരുമിച്ച്, മഹാരാഷ്ട്രയിലെ ഗ്രാമത്തെ കുറിച്ച്

Published : Aug 27, 2024, 12:39 PM IST
മദ്യമോ പുകയിലയോ ഇല്ല, 6-8 ഫോൺ ഉപയോ​ഗമില്ല, എല്ലാ ആഘോഷങ്ങളും ഒരുമിച്ച്, മഹാരാഷ്ട്രയിലെ ഗ്രാമത്തെ കുറിച്ച്

Synopsis

നല്ല ഡ്രെയിനേജ് സംവിധാനം, പ്രായമായവർക്ക് ഇരുന്ന് വിശ്രമിക്കാനും വർത്തമാനം പറയാനും ഒക്കെയായി ബെഞ്ചുകൾ എല്ലാം ഇവിടെയുണ്ട്. അയ്യായിരത്തിലധികം ചെടികളാണ് ​ഗ്രാമീണർ നട്ടുപിടിപ്പിച്ചിരിക്കുന്നത്.

മദ്യപാനവും പുകവലിയും നിരോധിച്ചിരിക്കുന്ന ഒരു ​ഗ്രാമം. അങ്ങനെ ഒരു ​ഗ്രാമമുണ്ടോ ഇന്ത്യയിൽ? ഉണ്ട്. മദ്യപിക്കരുത്, പുകവലിക്കരുത് എന്ന് മാത്രമല്ല, ഇവ വിൽക്കാനും ഈ ​ഗ്രാമത്തിൽ അധികാരമില്ല. മാത്രമല്ല, മദ്യപിക്കുന്നവരെ നാട്ടുകാർ അങ്ങോട്ട് കയറ്റാറുപോലുമില്ലത്രെ. മഹാരാഷ്ട്രയിലെ ജാകേകുർവാഡി എന്ന ​ഗ്രാമമാണ് മദ്യവും പുകയിലയും പടിക്ക് പുറത്ത് നിർത്തിയിരിക്കുന്നത്. 

ഇവിടുത്തെ ​ഗ്രാമമുഖ്യൻ അമർ സൂര്യവംശി എന്നയാളാണ്. അമർ സൂര്യവംശിയുടെ നേതൃത്വത്തിൽ നാല് വർഷം കൊണ്ടാണ് ഈ മാറ്റം പൂർണമായും നടപ്പിലാക്കിയത്. ​ഗ്രാമത്തിൽ മദ്യപിച്ചവർക്ക് പ്രവേശനമില്ലെന്ന് മാത്രമല്ല, പുറത്ത് നിന്നും മദ്യവുമായി ​ഗ്രാമത്തിലേക്ക് കയറാനും അനുവാദമില്ലത്രെ. പുകയില ഉത്പ്പന്നങ്ങളൊന്നും തന്നെ ഉപയോ​ഗിക്കാനോ വിൽക്കാനോ അതുപോലെ ഈ ​ഗ്രാമത്തിൽ അനുവാദമില്ല. 

ഇത് മാത്രമല്ല, മറ്റൊരു സുപ്രധാന കാര്യവും ഈ ​ഗ്രാമം നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുണ്ട്. നമുക്കറിയാം ഫോൺ ഉപയോ​ഗിക്കാതെ കുറച്ച് നേരം പോലും ഇരിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇന്ന് ഏറിയ പങ്ക് ആളുകൾക്കും. വീഡിയോ കണ്ടും സോഷ്യൽ മീഡിയ നോക്കിയും എത്രനേരം വേണമെങ്കിലും നാം ചെലവഴിക്കും. എന്തിനേറെ പറയുന്നു, പരസ്പരം സംസാരിക്കാൻ പോലും സാധിക്കാത്ത അവസ്ഥ. എന്നാൽ, ഈ ​ഗ്രാമത്തിൽ വൈകുന്നേരം 6 മണി മുതൽ 8 മണി വരെ ഫോൺ ഉപയോ​ഗിക്കുന്നതിനും നിയന്ത്രണമുണ്ട്. കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണത്രെ ഇത്. 

ഇതുകൊണ്ടും തീർന്നില്ല, നല്ല ഡ്രെയിനേജ് സംവിധാനം, പ്രായമായവർക്ക് ഇരുന്ന് വിശ്രമിക്കാനും വർത്തമാനം പറയാനും ഒക്കെയായി ബെഞ്ചുകൾ എല്ലാം ഇവിടെയുണ്ട്. അയ്യായിരത്തിലധികം ചെടികളാണ് ​ഗ്രാമീണർ നട്ടുപിടിപ്പിച്ചിരിക്കുന്നത്. അതുപോലെ, എല്ലാ വാർഷികങ്ങളും ആഘോഷങ്ങളും ഉത്സവങ്ങളുമെല്ലാം എല്ലാവരും ഒരുമിച്ചാണ് കൊണ്ടാടാറുള്ളത്. നാല് വർഷം കൊണ്ട് മഹാരാഷ്ട്രയിലെ മാതൃകാ​ഗ്രാമമായി ഈ ​ഗ്രാമം മാറിക്കഴിഞ്ഞു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിലെ ഉമർഗ തഹ്‌സിലിലാണ് ജകേകുർവാദി ഗ്രാമം. 1,594 ആളുകളാണ് ഇവിടെയുള്ളത്. 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?