കുഞ്ഞുങ്ങളെ നോക്കാന്‍ ആളെ വേണം, സ്ത്രീയുടെ ഡിമാൻഡുകൾ കേട്ട് തലയിൽ കൈവച്ച് നെറ്റിസൺസ്!

Published : Oct 10, 2023, 04:13 PM ISTUpdated : Oct 10, 2023, 04:46 PM IST
കുഞ്ഞുങ്ങളെ നോക്കാന്‍ ആളെ വേണം, സ്ത്രീയുടെ ഡിമാൻഡുകൾ കേട്ട് തലയിൽ കൈവച്ച് നെറ്റിസൺസ്!

Synopsis

2,3,5,7 വയസുള്ള കുട്ടികളെയാണ് പരിചരിക്കേണ്ടത്. ജോലിക്ക് വരുന്ന ആൾ നന്നായി ഭക്ഷണം പാകം ചെയ്യുന്ന ആളും വീട് വൃത്തിയാക്കുന്ന ആളും ആയിരിക്കണം. ബിരുദാനന്തരബിരുദം കഴിഞ്ഞവരെയാണ് കുട്ടികളെ നോക്കാൻ വേണ്ടത്.

കുഞ്ഞിനെ നോക്കാൻ ഒരാളെ വേണം. എന്നാൽ, അതിനുവേണ്ട ഡിമാൻഡുകൾ കേട്ടാൽ അന്തംവിട്ടു പോകും. യുഎസ്സിലുള്ള ഒരു സ്ത്രീ ബേബിസിറ്ററിന് വേണ്ടി നൽകിയ പരസ്യമാണ് ഇപ്പോൾ ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. സ്ത്രീയുടെ ഡിമാൻ‌ഡുകൾ കേട്ടാൽ ആരും അമ്പരന്ന് പോകും. കുഞ്ഞിനെ കുറച്ച് നേരം നോക്കാനുള്ള ഒരാൾക്ക് വേണ്ടി തന്നെയാണോ ഈ പരസ്യം എന്നുപോലും അത് കാണുമ്പോൾ നാം ചിന്തിക്കും.

ഈ ജോലിക്ക് മണിക്കൂറിന് 500 -ൽ താഴെ ശമ്പളം മാത്രമാണ് നൽകുക. അതിനായിട്ടാണ് ഈ ലോകത്തിലെങ്ങുമില്ലാത്ത ഡിമാൻഡുകളുമായി സ്ത്രീ വന്നിരിക്കുന്നത് എന്ന് ഓർക്കണം. ഇനി എന്താണ് ഈ വിചിത്രങ്ങളായ ഡിമാൻഡുകൾ എന്നല്ലേ? മദ്യപിക്കരുത്, സി​ഗരറ്റ് വലിക്കരുത് തുടങ്ങി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാകരുത് എന്നത് വരെ ഈ ഡിമാൻഡുകളിൽ പെടുന്നു. പരസ്യം ശ്രദ്ധയിൽ പെട്ടതോടെ നിരവധി ആളുകൾ ഇതിനെ വിമർശിച്ചും പരിഹസിച്ചും മുന്നോട്ട് വന്നു. 

നാല് കുട്ടികളെ ദിവസം ആറ് മണിക്കൂർ നോക്കുക എന്നതാണ് ജോലി. അവധി ദിവസങ്ങളിലും മിക്കവാറും ജോലി ചെയ്യേണ്ടി വരും. ഈ ജോലിക്ക് വേണ്ടി അപേക്ഷിക്കുന്നവർ മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യരുത്. അതുപോലെ അവർ ദേഹത്ത് ടാറ്റൂ ചെയ്തിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യണം. തീർന്നില്ല, ജോലിക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ അതെല്ലാം ഡിലീറ്റ് ചെയ്യണം. അതിന് കാരണമായി പറയുന്നത് തന്റെ കുട്ടികൾ അത് കാണുന്നത് തനിക്ക് ഇഷ്ടമല്ല എന്നാണ്. 

2,3,5,7 വയസുള്ള കുട്ടികളെയാണ് പരിചരിക്കേണ്ടത്. ജോലിക്ക് വരുന്ന ആൾ നന്നായി ഭക്ഷണം പാകം ചെയ്യുന്ന ആളും വീട് വൃത്തിയാക്കുന്ന ആളും ആയിരിക്കണം. ബിരുദാനന്തരബിരുദം കഴിഞ്ഞവരെയാണ് കുട്ടികളെ നോക്കാൻ വേണ്ടത്. ഇനി ഇതൊന്നും പോരാ ഈ ജോലിക്ക് വരുന്ന ആൾക്ക് അഞ്ച് പ്രൊഫഷണൽ റെഫറൻസും വേണം. ഇനി ഇതെല്ലാം കഴിഞ്ഞ് ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്ന് വയ്ക്കട്ടെ, അതിന് ശേഷം മയക്കുമരുന്ന് വല്ലതും ഉപയോ​ഗിച്ചിട്ടുണ്ടോ എന്ന് ടെസ്റ്റും ചെയ്യുന്നതായിരിക്കും. 

ഏതായാലും ഈ പരസ്യം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ഈ ഡിമാൻഡുകളും വച്ച് നടന്നാൽ ഈ ജന്മം അവർക്ക് ഒരു ബേബിസിറ്ററിനെ കിട്ടില്ല എന്ന് പലരും കമന്റ് ചെയ്തു. 

വായിക്കാം: കൊച്ചുമകനെ അഞ്ചുവർഷം നോക്കി, മുത്തശ്ശിക്ക് 9 ലക്ഷം രൂപ നൽകാൻ കുട്ടിയുടെ മാതാപിതാക്കളോട് കോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്  കാണാം:

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ