'ഗൂ​ഗിൾ പേ ഇല്ല, എടിഎമ്മിൽ നിർത്തി തരികയുമില്ല'; ഓട്ടോയിലെ അറിയിപ്പ് വൈറൽ

Published : Apr 04, 2024, 03:18 PM ISTUpdated : Apr 05, 2024, 12:37 PM IST
'ഗൂ​ഗിൾ പേ ഇല്ല, എടിഎമ്മിൽ നിർത്തി തരികയുമില്ല'; ഓട്ടോയിലെ അറിയിപ്പ് വൈറൽ

Synopsis

ഓട്ടോയിൽ വച്ചിരിക്കുന്ന അറിയിപ്പ് ഇങ്ങനെയാണ്, ​'ഗൂ​ഗിൾ പേ സൗകര്യം ഇല്ല, എടിഎമ്മിൽ പൈസയെടുക്കാൻ നിർത്തി തരികയുമില്ല'. 

ഇന്ന് കയ്യിൽ കാശ് കൊണ്ടുനടക്കുന്നവർ കുറവാണ്. എല്ലാം ഡിജിറ്റൽ പേയ്‍മെന്റാണ്. ​ഗൂ​ഗിൾ പേ, ഫോൺ പേ ഒക്കെ ഉപയോ​ഗിച്ചാണ് പേയ്‍മെന്റ് നടത്തുന്നത്. എന്നാൽ, ചില കടകളിലും ടാക്സികളിലും ഒന്നും ​ഗൂ​ഗിൾ പേ, ഫോൺ പേ സൗകര്യങ്ങളുണ്ടാകില്ല. ഇത് ചിലപ്പോൾ അറിയുന്നത് വൈകിയാവും. പിന്നെ എങ്ങനെയെങ്കിലും പൈസ കിട്ടുമോ എന്ന് കണ്ടെത്താനുള്ള ഓട്ടമാണ്. 

എന്തായാലും, ഈ ഓട്ടോ ഡ്രൈവർ അത്തരം അനുഭവങ്ങളിലൂടെ കുറേ കടന്നു പോയിട്ടുണ്ട് എന്നാണ് തോന്നുന്നത്. അതുകൊണ്ട് തന്നെ തന്റെ ഓട്ടോറിക്ഷയിൽ ഒരു അറിയിപ്പ് തന്നെ ആള് വച്ചിട്ടുണ്ട്. ചെന്നൈയിൽ ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓട്ടോയിൽ വച്ചിരിക്കുന്ന അറിയിപ്പ് ഇങ്ങനെയാണ്, ​'ഗൂ​ഗിൾ പേ സൗകര്യം ഇല്ല, എടിഎമ്മിൽ പൈസയെടുക്കാൻ നിർത്തി തരികയുമില്ല'. 

അതായത് പണമായി കയ്യിൽ തന്നെ ഉണ്ടെങ്കിൽ മാത്രം ഈ ഓട്ടോയിൽ കയറിയാൽ മതി എന്ന് സാരം. No Context Suvee എന്ന യൂസറാണ് ഈ ഓട്ടോയിലെ അറിയിപ്പിന്റെ ചിത്രമെടുത്ത് തന്റെ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് ചിത്രം വൈറലായത്. താൻ ഒരു ആപ്പ് വഴിയാണ് ഓട്ടോ ബുക്ക് ചെയ്തത് എന്നും തന്റെ കയ്യിൽ പണമായിട്ട് ഒന്നും ഇല്ലായിരുന്നു എന്നും യുവതി പറയുന്നു. എന്നാൽ ഓട്ടോ പിക്കപ്പ് സ്പോട്ടിലെത്തുന്നത് വരെ ഇതൊന്നും പറഞ്ഞിരുന്നില്ല എന്നും അവർ പറയുന്നുണ്ട്. 

'ഓട്ടോ ഡ്രൈവർക്ക് മുൻപ് എന്തെങ്കിലും അനുഭവം ഉണ്ടാവും അതുകൊണ്ടായിരിക്കാം ഇങ്ങനെ അറിയിപ്പ് വച്ചത്' എന്നാണ് ഒരാൾ കമന്റ് നൽകിയത്. മറ്റൊരാൾ പറഞ്ഞത്, 'ഈ അറിയിപ്പ് ഓട്ടോയുടെ അകത്തല്ല പുറത്താണ് വെക്കേണ്ടിയിരുന്നത്' എന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ