ഡേറ്റിംഗിലെ കൺഫ്യൂഷൻ ഇനി വേണ്ട! 2026-നെ ഇളക്കിമറിക്കാൻ 'ക്ലിയർ കോഡിംഗ്' വരുന്നു; ജെൻ സികൾ പ്ലാൻ മാറ്റുകയാണോ?

Published : Mar 09, 2026, 11:36 AM IST
2026

Synopsis

‘പ്രണയത്തിലാണോ അതോ വെറുമൊരു സൗഹൃദമാണോ?’ ഈ ഒരു കൺഫ്യൂഷനിൽ മാസങ്ങളോളം തല പുകയ്ക്കുന്ന കാലം കഴിയുകയാണ്. ബന്ധങ്ങളിൽ ഒളിച്ചുകളിയും 'മിക്സഡ് സിഗ്നലുകളും' നൽകി മടുത്ത ജെൻ സികൾ ഇപ്പോൾ പുതിയൊരു വഴി തേടുകയാണ്; അതാണ് ‘ക്ലിയർ കോഡിംഗ്’.

'നമ്മൾ തമ്മിൽ ഇപ്പോൾ എന്താണ് ?' ഈ ഒരൊറ്റ ചോദ്യം മതി ഏതൊരു റിലേഷൻഷിപ്പിനെയും ഒരു മൈൻഫീൽഡ് ആക്കി മാറ്റാൻ. മറുപടി എന്തായിരിക്കും എന്ന പേടി കാരണംെ പലരും ചോദിക്കാൻ മടിക്കുന്ന ഈ ചോദ്യത്തിന് ഇനി പ്രസക്തിയില്ല. കാരണം, 2026-ലെ ഡേറ്റിംഗ് ലോകം ഭരിക്കാൻ പോകുന്നത് 'ക്ലിയർ കോഡിംഗ്' എന്ന പുതിയ ട്രെൻഡാണ്. തങ്ങളുടെ വികാരങ്ങളും താല്പര്യങ്ങളും ഒളിച്ചുവെക്കാതെ, വെട്ടിത്തുറന്ന് പറയുന്ന ഈ രീതി ഡേറ്റിംഗ് രംഗത്ത് വലിയൊരു വിപ്ലവത്തിനാണ് തുടക്കമിടുന്നത്.

എന്താണ് ഈ 'ക്ലിയർ കോഡിംഗ്'?

കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ 'ക്ലീൻ കോഡ്' എഴുതുന്നത് പോലെ, സങ്കീർണതകളില്ലാതെ ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിനെയാണ് ക്ലിയർ കോഡിംഗ് എന്ന് വിളിക്കുന്നത്. അതായത്, ഒരു ബന്ധം തുടങ്ങുമ്പോൾ തന്നെ തന്റെ ലക്ഷ്യം എന്താണെന്ന് പങ്കാളിയോട് തുറന്നു പറയുക. നിങ്ങൾ ആഗ്രഹിക്കുന്നത് ഒരു ഗൗരവകരമായ ബന്ധമാണോ അതോ താൽക്കാലികമായ ഒന്നാണോ എന്ന് തുടക്കത്തിലേ വ്യക്തമാക്കുന്നു. ഇതിലൂടെ പരസ്പരം ഊഹിച്ചെടുക്കേണ്ട അവസ്ഥ ഇല്ലാതാകുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മിക്സഡ് സിഗ്നലുകളോട് വിട; ജെൻ സി സീൻ മാറ്റുന്നു!

2025-ലെ ഡേറ്റിംഗ് ലോകം ഭരിച്ചിരുന്നത് സിറ്റുവേഷൻഷിപ്പുകളും വ്യക്തതയില്ലാത്ത പെരുമാറ്റങ്ങളുമായിരുന്നു. എന്നാൽ ടിൻഡറിന്റെ ഏറ്റവും പുതിയ 'ഇയർ ഇൻ സ്വൈപ്പ്' റിപ്പോർട്ട് പ്രകാരം, ജെൻ സികൾ ഇപ്പോൾ കൂടുതൽ സത്യസന്ധതയും വൈകാരികമായ സുരക്ഷിതത്വവുമാണ് ആഗ്രഹിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 64 ശതമാനം ഡേറ്റർമാരും വൈകാരികമായ സത്യസന്ധതയ്ക്ക് മുൻഗണന നൽകുന്നു. 60 ശതമാനം പേരും ബന്ധം എങ്ങോട്ടാണ് പോകുന്നത് എന്ന കാര്യത്തിൽ വ്യക്തമായ കമ്മ്യൂണിക്കേഷൻ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. വെറുതെ സമയം കളയാൻ താല്പര്യമില്ലാത്ത പുതിയ തലമുറ, 'ഗസ്സിംഗ് ഗെയിമുകൾ' പാടെ ഒഴിവാക്കി ക്ലിയർ കോഡിംഗിനെ സ്വീകരിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പണ്ട് നിലനിന്നിരുന്ന 'പ്ലേ ഇറ്റ് കൂൾ' എന്ന രീതിക്ക് പകരം, തനിക്ക് താല്പര്യമുണ്ടെങ്കിൽ അത് തുറന്നു പറയുന്നതിൽ ഒരു കുറച്ചിലുമില്ലെന്ന് ഇവർ വിശ്വസിക്കുന്നു. ഇതിന്റെ ഭാഗമായി ഡേറ്റിംഗ് ആപ്പുകളും ഇപ്പോൾ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. താൻ ആഗ്രഹിക്കുന്നത് ഒരു 'ലോങ്ങ് ടേം' ബന്ധമാണോ അതോ 'സ്ലോ പേസ്ഡ്' ഡേറ്റിംഗ് ആണോ എന്ന് പ്രൊഫൈലിൽ തന്നെ രേഖപ്പെടുത്താൻ സാധിക്കും. ഇത് ആദ്യത്തെ ഇടപെടലിൽ തന്നെ ഒരു വിശ്വാസം കെട്ടിപ്പടുക്കാൻ സഹായിക്കുന്നു.

മാത്രമല്ല, ഒരാളെ ഇഷ്ടപ്പെട്ടില്ലെങ്കിൽ അറിയിക്കാതെ മുങ്ങുന്ന 'ഗോസ്റ്റിംഗ്' രീതിക്ക് പകരം മാന്യമായ ഒരു പിന്മാറ്റം നടത്താനും ക്ലിയർ കോഡിംഗ് പ്രേരിപ്പിക്കുന്നു. ഇതിനുപുറമെ 2026-ൽ മറ്റ് ചില പ്രധാന മാറ്റങ്ങളും നമ്മൾ കാണാനിടയുണ്ട്. സുഹൃത്തുക്കളുടെ അഭിപ്രായങ്ങൾക്ക് വലിയ വില നൽകുന്ന 'ഫ്രണ്ട്ഫ്ലുവൻസ്', ശാരീരിക സൗന്ദര്യത്തേക്കാൾ നിലപാടുകൾക്ക് പ്രാധാന്യം നൽകുന്ന 'ഹോട്ട് ടേക്ക് ഡേറ്റിംഗ്' എന്നിവയും വരും വർഷങ്ങളിൽ ഡേറ്റിംഗ് ലോകത്തെ സ്വാധീനിക്കും. ചുരുക്കത്തിൽ, കള്ളക്കളികൾക്കും നാടകീയതയ്ക്കും പകരം പക്കാ ക്ലിയറായ, മര്യാദയുള്ള ഒരു പ്രണയകാലത്തിനാണ് 2026 സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'സോംബിയിംഗും പിന്നെ 'ത്രോണിംഗും' ; ജെൻ സികളുടെ പ്രണയ ലോകത്തെ പുത്തൻ വാക്കുകൾ..
യാത്രകളിൽ 'പെൺകരുത്ത്': ഇന്ത്യൻ സ്ത്രീകൾക്കിടയിൽ സോളോ ട്രാവൽ ഒൻപത് മടങ്ങ് വർദ്ധിച്ചു; പ്രിയം കടലോരങ്ങളോട്