അങ്ങേയറ്റം വേദനിപ്പിക്കുന്ന അനുഭവം; ചിത്രം പങ്കുവച്ച് എഴുത്തുകാരി, ഒറ്റപ്പോസ്റ്റിലൂടെ പിന്തുണയുമായി ആയിരങ്ങൾ

Published : Jun 09, 2025, 05:54 PM IST
Caytlyn Brooke

Synopsis

ആയിരങ്ങൾ പോസ്റ്റ് ഷെയർ ചെയ്തു. ചിലരെല്ലാം ഓൺലൈനിൽ കെയ്‍റ്റിലിന്റെ പുസ്തകം വാങ്ങും എന്നും അറിയിച്ചു. 'എനിക്ക് ഇവർ ആരാണ് എന്ന് അറിയില്ല, പക്ഷെ നമ്മളെല്ലാവരും അവരുടെ പുസ്തകങ്ങൾ വാങ്ങണം' എന്നാണ് ഒരാൾ കമന്റ് നൽകിയത്.

പല എഴുത്തുകാരും പുസ്തകവായന സംഘടിപ്പിക്കാറുണ്ട്. അല്ലെങ്കിൽ വ്യത്യസ്ത ക്ലബ്ബുകളും കൂട്ടായ്മകളും പുസ്തകവായന നടത്താറുണ്ട്. തങ്ങളുടെ പുസ്തകങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായും, വായനക്കാരുമായി അടുപ്പമുണ്ടാക്കുന്നതിനായും, തങ്ങളുടെ കൃതിയെ കുറിച്ച് കൂടുതൽ അഭിപ്രായങ്ങൾ കിട്ടുന്നതിനും ഒക്കെ വേണ്ടിയാണ് പലരും ഇത് ചെയ്യുന്നത്. എന്നാൽ, യുഎസ്സിൽ ഇങ്ങനെ പുസ്തകവായ സംഘടിപ്പിച്ച ഒരു എഴുത്തുകാരിക്ക് വളരെ നിരാശാജനകമായ ഒരു അനുഭവമാണ് ഉണ്ടായത്.

എഴുത്തുകാരിയായ കെയ്റ്റ്ലിൻ ബ്രൂക്കിനാണ് ഈ അനുഭവം ഉണ്ടായത്. പുസ്തകവായനയ്ക്ക് ആളുകളെ ക്ഷണിച്ചെങ്കിലും വേദിയിൽ എത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. ആരും ആ പരിപാടിയിൽ പങ്കെടുക്കാനെത്തിയില്ല. ഒടുവിൽ തന്റെ പുസ്തകങ്ങളുമായി തനിച്ചിരിക്കുന്ന ചിത്രം അവർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് നിന്നുള്ള തന്റെ ഒരു ചിത്രം അങ്ങനെ അവർ എക്‌സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തു.

 

 

തന്റെ ബുക്ക് റീഡിം​ഗ് ഇവന്റിന് ആരും എത്തിയില്ല എന്നും അവർ പറയുന്നു. തനിക്ക് വേണ്ടി ഇത് ചെയ്ത ഷോപ്പിന് താൻ കാരണം നഷ്ടം വന്നു എന്നതും കെയ്റ്റ്ലിനെ വേദനിപ്പിച്ചു. എന്നാൽ, ചിത്രം എക്സിൽ പങ്കുവച്ചതോടെ അനേകങ്ങളാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. വലിയ ശ്രദ്ധ തന്നെ പോസ്റ്റിന് ലഭിക്കുകയും ചെയ്തു.

ആയിരങ്ങൾ പോസ്റ്റ് ഷെയർ ചെയ്തു. ചിലരെല്ലാം ഓൺലൈനിൽ കെയ്‍റ്റിലിന്റെ പുസ്തകം വാങ്ങും എന്നും അറിയിച്ചു. 'എനിക്ക് ഇവർ ആരാണ് എന്ന് അറിയില്ല, പക്ഷെ നമ്മളെല്ലാവരും അവരുടെ പുസ്തകങ്ങൾ വാങ്ങണം' എന്നാണ് ഒരാൾ കമന്റ് നൽകിയത്. മറ്റൊരാൾ പറഞ്ഞത്, 'നിരാശപ്പെടരുത്, ഇനി വരുന്നത് നല്ല നാളുകളായിരിക്കും' എന്നാണ്.

 

 

ഇതിനൊക്കെ പിന്നാലെ എഴുത്തുകാരി തന്നെ ഒരു പോസ്റ്റുമായി എത്തി. തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു കെയ്റ്റ്ലിൻ പോസ്റ്റ് പങ്കുവച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?