ബോണ്ടി ബീച്ചിൽ പൂർണന​ഗ്നരായി 2500 പേർ അണിനിരന്നു, വ്യത്യസ്തമായി ഫോട്ടോഷൂട്ട്, ലക്ഷ്യം...

Published : Nov 27, 2022, 12:32 PM ISTUpdated : Nov 27, 2022, 12:50 PM IST
ബോണ്ടി ബീച്ചിൽ പൂർണന​ഗ്നരായി 2500 പേർ അണിനിരന്നു, വ്യത്യസ്തമായി ഫോട്ടോഷൂട്ട്, ലക്ഷ്യം...

Synopsis

ഇതിന് മുമ്പും ഇതുപോലെ ആളുകളെ വച്ച് ന​ഗ്ന ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ള ട്യൂണിക് ഈ പുതിയ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് സ്കിൻ ചെക്ക് ചാമ്പ്യൻസ് എന്ന ചാരിറ്റിയുമായി ചേർന്നു കൊണ്ടാണ്. 

ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ 2500 ആളുകൾ ന​ഗ്നരായി അണി നിരന്നു. സ്കിൻ കാൻസറിനെ കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള ഒരു കലാസൃഷ്ടിയുടെ ഭാ​ഗമായിട്ടാണ് ആളുകൾ ബീച്ചിൽ തങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റിയത്. 

ശനിയാഴ്ച രാവിലെയാണ് നൂറുകണക്കിന് ആളുകൾ സിഡ്‌നിയിലെ ബോണ്ടി ബീച്ച് തീരത്ത് അണിനിരന്നത്. ഓസ്ട്രേലിയക്കാരെ പതിവായി ത്വക് പരിശോധന നടത്താൻ പ്രേരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. പ്രശസ്ത അമേരിക്കൻ ഫോട്ടോഗ്രാഫർ സ്പെൻസർ ട്യൂണിക്കിന്റെ നേതൃത്വത്തിലാണ് ഈ ന​ഗ്ന ഫോട്ടോഷൂട്ട് നടന്നത്. 

ഇങ്ങനെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതോടൊപ്പം ഓർ​ഗനൈസേഷനു വേണ്ടി പണവും സംഘം ശേഖരിച്ചു. ഇത് ത്വക് പരിശോധന നടത്തുന്ന ഒരു പൈലറ്റ് പ്രൊജക്ടിന് വേണ്ടി ചെലവഴിക്കും എന്നാണ് കരുതുന്നത്. ഇതിന് മുമ്പും ഇതുപോലെ ആളുകളെ വച്ച് ന​ഗ്ന ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ള ട്യൂണിക് ഈ പുതിയ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് സ്കിൻ ചെക്ക് ചാമ്പ്യൻസ് എന്ന ചാരിറ്റിയുമായി ചേർന്നു കൊണ്ടാണ്. 

ഓസ്‌ട്രേലിയയിലെ ഏറ്റവും സാധാരണമായ നാലാമത്തെ ക്യാൻസറാണ് മെലനോമ എന്ന് പറയുന്നു. ഇതേ കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. ഫെഡറൽ ​ഗവൺമെന്റ് കണക്കാക്കുന്നത് ഈ വർഷം ഓസ്‌ട്രേലിയയിൽ 17,756 പുതിയ സ്കിൻ കാൻസർ കേസുകൾ കണ്ടെത്തുമെന്നാണ്. അതുപോലെ, 1,281 ഓസ്‌ട്രേലിയക്കാർ ഈ രോഗം മൂലം മരിക്കുമെന്നും ഫെഡറൽ ഗവൺമെന്റ് കണക്കാക്കുന്നു.

സ്കിൻ കാൻസറിനെ കുറിച്ച് അവബോധം വളർത്തുന്നതിന് വേണ്ടി ഇങ്ങനെ ഒരു ഫോട്ടോഷൂട്ട് നടത്താനായതിൽ സന്തോഷമുണ്ട് എന്നാണ് ഫോട്ടോഷൂട്ടിനെ കുറിച്ച് ട്യൂണിക് പറഞ്ഞത്. ഫോട്ടോഷൂട്ടിന്റെ വീഡ‍ിയോ ട്യൂണിക് തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്ക് വച്ചിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങൾക്ക് എന്നെ തിരിച്ചറിയാൻ കഴിയില്ല. പക്ഷേ, നിങ്ങൾ ഡെലിവറി ചെയ്ത കുട്ടികളാണ് അവ‍ർ'; റെസ്റ്റോറൻറ് ബില്ല് നൽകിയ ദമ്പതികൾ ഡോക്ടറോട്, കുറിപ്പ് വൈറൽ
'വിവാഹം ഒരു അത്യാഹിതമല്ല': വിവാഹ നിശ്ചയത്തിന് തൊട്ടുമുമ്പ് ജീവനക്കാരനോട് ജോലി ചെയ്യാൻ ആവശ്യപ്പെട്ട ബോസ്!