വിചാരണയ്‍ക്കിടെ അർദ്ധന​ഗ്നയായിരുന്നു, പുകവലിച്ചു; ജഡ്ജിക്ക് സസ്പെൻഷൻ

By Web TeamFirst Published Nov 27, 2022, 10:43 AM IST
Highlights

ജഡ്ജിയുടെ ക്യാമറ ഓൺ ആണെന്ന് അഭിഭാഷകനാണ് പോളാണിയയെ അറിയിച്ചത്. വിചാരണ തുടങ്ങി ഏറെ നേരം കഴിഞ്ഞാണ് പോളാണിയ തന്റെ ക്യാമറ ഓഫ് ചെയ്തത്.

കൊളംബിയയിൽ ഒരു ജഡ്ജിക്ക് മൂന്നുമാസത്തേക്ക് സസ്പെൻഷൻ. എന്താണ് കാരണം എന്നോ? ഓൺലൈൻ വിചാരണയ്ക്കിടെ അർദ്ധന​ഗ്നയായി ഇരുന്നു, പുകയും വലിച്ചു. ബെഡ്ഡിൽ കിടന്നു കൊണ്ടാണ് വിചാരണയ്ക്കിടെ ജഡ്ജി പുകവലിച്ചത്. വൈറലായ വീഡിയോയിൽ ജഡ്ജി ഉറക്കം തൂങ്ങുന്ന കണ്ണുകളോടെ ബെഡ്ഡിലിരിക്കുന്നതും പുകവലിക്കുന്നതും ഒക്കെ കാണാം.

ജഡ്ജി ആയ വിവിയാൻ പൊളാണിയ ആണ് ഇപ്പോൾ സസ്പെൻഷനിൽ ആയിരിക്കുന്നത്. നേരത്തെ തന്നെ 'സഭ്യമല്ലാത്ത' ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നു എന്ന് ആരോപിച്ച് വലിയ തരത്തിലുള്ള വിമർശനം നേരിടുന്ന ആളാണ് പോളാണിയ. 

ഇപ്പോൾ വീണ്ടും പോളാണിയയ്ക്കെതിരെ വലിയ വിമർശനം ഉയർന്നിരിക്കയാണ്. ഒരു ക്രിമിനൽ കേസിന്റെ വിചാരണയായിരുന്നു സൂം കോളിലൂടെ നടന്നിരുന്നത്. അതിനിടയിലാണ് പോളാണിയ അർദ്ധന​ഗ്നയായിരുന്നു എന്നും പുകവലിക്കുന്നു എന്നും വിമർശനം ഉയർന്നത്. ഇതിന്റെ വീഡിയോ വലിയ തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. 

En un video que circula por WhatsApp se ve a la jueza Vivian Polanía (trabaja en el Palacio de Justicia de Cúcuta) atendiendo una diligencia judicial en su cama, semidesnuda y fumando. No sé si esto pueda acarrearle alguna sanción, pero al menos el escándalo ya está servido. pic.twitter.com/9rgNx4C6pV

— Manolesco (@jhonjacome)

ചൊവ്വാഴ്ച അതായത് നവംബർ 22 -ന് നോർട്ടെ ഡി സാന്റാൻഡറിലെ ജുഡീഷ്യൽ ഡിസിപ്ലിനറി കമ്മീഷൻ ജഡ്ജിയായ പോളാണിയ കോടതി മര്യാദകൾ ഒന്നിലേറെത്തവണ ലംഘിച്ചു, വെർച്വൽ സെഷനിൽ അധികമായി ശരീരം കാണിച്ചു, അതിനാൽ 90 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുന്നു എന്ന് വിധിക്കുകയായിരുന്നു. 

ജഡ്ജിയുടെ ക്യാമറ ഓൺ ആണെന്ന് അഭിഭാഷകനാണ് പോളാണിയയെ അറിയിച്ചത്. വിചാരണ തുടങ്ങി ഏറെ നേരം കഴിഞ്ഞാണ് പോളാണിയ തന്റെ ക്യാമറ ഓഫ് ചെയ്തത്. ഏതായാലും, താൻ അർദ്ധന​ഗ്നയായിരുന്നു എന്നത് പോളാണിയ നിഷേധിക്കുകയായിരുന്നു. തനിക്ക് വയ്യായിരുന്നു രക്തസമ്മർദ്ദവും മറ്റും കൊണ്ടാണ് താൻ വിചാരണയ്ക്കിടെ കിടന്നത് എന്നും പോളാണിയ പറഞ്ഞു. അതുപോലെ, തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ നേരത്തെയും മറ്റ് ജഡ്ജിമാർ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പോളാണിയ പറഞ്ഞു. 

click me!