വീഡിയോകോളിനിടെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു, പൊട്ടിത്തെറിച്ച് യുവതി

Published : May 24, 2025, 07:34 PM IST
വീഡിയോകോളിനിടെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു, പൊട്ടിത്തെറിച്ച് യുവതി

Synopsis

ജോലിക്ക് ശരിക്കും യോജിച്ച ആളല്ല എന്ന് പറഞ്ഞുകൊണ്ടാണ് ബ്രീയെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നത്. നിങ്ങളുടെ ആദ്യത്തെ വർക്കിൽ അക്ഷരത്തെറ്റുകളുണ്ടായിരുന്നു എന്നും പബ്ലിക്കേഷന് പറ്റിയ ഡിസൈനല്ല എന്നുമാണ് വിശദീകരണം ലഭിക്കുന്നത്. 

വീഡിയോകോളിനിടെ തന്നെ പിരിച്ചുവിട്ട മാനേജരോടും എച്ച്‍ആറിനോടും പൊട്ടിത്തെറിച്ച് യുവതി. ഒക്ലഹോമയിൽ നിന്നുള്ള കാർസൺ ബ്രീ എന്ന യുവതിയാണ് വീഡിയോ കോളിന്റെ റെക്കോർഡിം​ഗ് ഷെയർ ചെയ്തത്. കൃത്യമായ പരിശീലനം പോലും തരാതെയാണ് തനിക്ക് ജോലി ചെയ്യേണ്ടി വന്നത് എന്നും യുവതി ആരോപിച്ചു. 

കഴിഞ്ഞ വർഷം തന്നെ പിരിച്ചുവിട്ടപ്പോഴുണ്ടായ വീഡിയോ പങ്കുവയ്ക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് യുവതി വീഡിയോ ടിക്ടോക്കിൽ പങ്കുവച്ചിരിക്കുന്നത്. യുവതി പറയുന്നത്, താൻ ജോലി ചെയ്തു കൊണ്ടിരുന്ന ഈ പ്രാദേശിക കമ്പനി തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നതിൽ പേരുകേട്ട കമ്പനിയാണ് എന്നാണ്. ഒരു സ്ത്രീയുടെ ഉമസ്ഥതയിലാണ് കമ്പനി. എഡിറ്റർ, വോയ്സ് നോട്ടായിട്ടാണ് എഡിറ്റർ ലെറ്ററെഴുതുന്നത്. പിന്നീട് ഒരു എഡിറ്റർ അത് മാറ്റിയെഴുതുകയാണ് ചെയ്യുന്നത് തുടങ്ങിയ ആരോപണങ്ങളാണ് ബ്രീ ഉയർത്തുന്നത്. 

തനിക്ക് കൃത്യമായ പരിശീലനം ഒന്നും തന്നിരുന്നില്ല. സോഫ്‍റ്റ്‍വെയറൊക്കെ തനിയെ പഠിക്കേണ്ടി വന്നു എന്നും ബ്രീ പറയുന്നു. മീറ്റിം​ഗിൽ എച്ച് ആറിൽ നിന്നുള്ള ആളുകളാണ് ഉണ്ടായിരുന്നത്. ബ്രീക്ക് എച്ച് ആർ ടീമിലെ അം​ഗത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് മീറ്റിം​ഗ് തുടങ്ങുന്നത്. യാദൃച്ഛികമായി നിങ്ങളെ ജോലിയിൽ നിന്നും പിരിച്ചുവിടുകയാണ് എന്നും മീറ്റിം​ഗിൽ‌ ബ്രീയെ അറിയിക്കുകയായിരുന്നു. 

ജോലിക്ക് ശരിക്കും യോജിച്ച ആളല്ല എന്ന് പറഞ്ഞുകൊണ്ടാണ് ബ്രീയെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നത്. നിങ്ങളുടെ ആദ്യത്തെ വർക്കിൽ അക്ഷരത്തെറ്റുകളുണ്ടായിരുന്നു എന്നും പബ്ലിക്കേഷന് പറ്റിയ ഡിസൈനല്ല എന്നുമാണ് വിശദീകരണം ലഭിക്കുന്നത്. 

എന്നാൽ, തന്നോട് നേരത്തെ ആരും ഇക്കാര്യം സംസാരിച്ചിരുന്നില്ല എന്നാണ് അവൾ പറയുന്നത്. ഒപ്പം എഡിറ്ററോട് അവൾ ഇക്കാര്യം സൂചിപ്പിക്കുന്നതും കാണാം. ഒരേയൊരു തെറ്റാണ് തന്റെ വർക്കിൽ ഉണ്ടായത് എന്നാണ് ബ്രീ പറയുന്നത്. ഒപ്പം ഒരു ദിവസം വൈകുന്നേരം വിളിച്ച് പിറ്റേന്ന് മുതൽ ജോലിയുണ്ടാകില്ല എന്നാണ് തന്നെ അറിയിച്ചത് എന്നും ബ്രീ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ