നഗരം ഇഷ്ടമല്ല; അതിവിശാലമായ പുല്‍മേട് നിറഞ്ഞ ഗ്രാമത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധ ദമ്പതികള്‍ !

Published : Nov 15, 2023, 03:59 PM ISTUpdated : Nov 15, 2023, 04:03 PM IST
നഗരം ഇഷ്ടമല്ല; അതിവിശാലമായ പുല്‍മേട് നിറഞ്ഞ ഗ്രാമത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധ ദമ്പതികള്‍ !

Synopsis

വസന്തകാലത്ത് ഗ്രാമത്തിലേക്ക് വിനോദസഞ്ചാരികൾ വരുന്നുണ്ടെങ്കിലും വർഷത്തിൽ ഭൂരിഭാഗവും വളര്‍ത്ത്  മൃഗങ്ങളോടൊപ്പമാണ് ദമ്പതികള്‍ വിജനമായ ഈ ഗ്രാമത്തില്‍ ജീവിക്കുന്നത്. മറ്റൊരു മനുഷ്യനും ഈ ഗ്രാമത്തിലില്ല. 

ഹോളിവുഡ് സിനിമ ഐ ആം ലെജൻഡില്‍ മൃഗങ്ങള്‍ മാത്രമുള്ള മാന്‍ഹട്ടനില്‍ ഏകാന്ത ജീവിതം നയിക്കുന്ന കഥാപാത്രമായാണ് വില്‍ സ്മിത്ത് അഭിനയിക്കുന്നത്, മനുഷ്യരില്ലാതെ മൃഗങ്ങള്‍ മാത്രമുള്ള ഒരു ഭൂമി ഇന്ന് സങ്കല്പിക്കാന്‍ തന്നെ നമ്മുക്ക് അസാധ്യമാണ്. എന്നാല്‍ ഇടുക്കി, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കുടിയേറ്റക്കാരുടെ പിന്‍തലമുറ മലയിറങ്ങുന്നുവെന്ന വാര്‍ത്ത വന്ന് തുടങ്ങിയിട്ട് ഏറെ കാലമായില്ല. ഇപ്പോള്‍ കുടിയേറ്റ പ്രദേശങ്ങളില്‍ കൂടുതലും പ്രായമായവരാണ് താമസിക്കുന്നത്. സമാനമായ തരത്തിലുള്ള ഒരു പ്രദേശം അങ്ങ് റഷ്യയിലുമുണ്ട്. പടിഞ്ഞാറൻ റഷ്യയിലെ വോൾഗയ്ക്കും യുറൽ പർവതനിരകൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന റിപ്പബ്ലിക് ഓഫ് ബാഷ്കോർട്ടോസ്താനിൽ താമസിക്കുന്നത് യഥാക്രമം 75 ഉം 82 ഉം വയസ്സുള്ള ദമ്പതികളാണ്. അവരുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു ചെറിയ ഡോക്യുമെന്‍ററി  പത്രുഷേവ് (Patrushevs) എന്ന യൂട്യൂബ് ചാനലിൽ കാണാം. ഗ്രാമത്തിലുണ്ടായിരുന്ന മറ്റ് അന്തേവാസികളെല്ലാവരും പോയിട്ടും ഈ ദമ്പതികള്‍ മാത്രം ഗ്രാമത്തില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. 

വിശാലമായ പുല്‍മേടുകള്‍ നിറഞ്ഞ വിജനമായ ഗ്രാമത്തിലൂടെ വൃദ്ധയായ സ്ത്രീ ഒരു വടിയും കുത്തിപ്പിടിച്ച് നടക്കുന്നു. പിന്നീട് അവര്‍ ഒരു ബിർച്ച് മരത്തെ ആലിംഗനം ചെയ്യുന്നുണ്ട്. എല്ലാവരും മരിച്ച് പോയെന്നും മനോഹരമായ ഈ ഗ്രാമം വിട്ട് എല്ലാവരും പോയെന്നും അവര്‍ പരിതപിക്കുന്നു. മരം തന്‍റെ മരിച്ച് പോയ സഹോദരന്‍ നട്ട് വളര്‍ത്തിയതാണെന്ന് അവര്‍ പറയുന്നു.  തന്‍റെ മൂന്ന് സഹോദരന്മാരുടെ ഉടമസ്ഥതയിൽ മൂന്ന് വീടുകൾ ഉണ്ടായിരുന്നു. അവരിൽ ഒരാൾ മരം നട്ടു, എന്നാല്‍ ഇപ്പോൾ എല്ലാം പോയി, അവളും അവളുടെ ഭർത്താവും മാത്രമേ അവിടെ താമസിക്കുന്നുള്ളൂ. അവർ 36 വർഷമായി ഒരുമിച്ച് ജീവിക്കുന്നു. 

ജോലിക്കിടെ ഓണ്‍ലൈനില്‍ ഗെയിം കളിച്ചതിന് പിരിച്ച് വിട്ടു; മേലധികാരിയോട് പരസ്യമായി മാപ്പ് പറയാന്‍ കോടതി !

മദ്യത്തിന് എക്സ്പയറി ഡേ ഇല്ലേ? മദ്യം, ബിയർ, വൈൻ എന്നിവ മോശമാകാതെ എത്ര കാലം ഇരിക്കും?

ഡോക്യുമെന്‍ററിയില്‍ അവര്‍ മകളെന്ന് പരിചയപ്പെടുത്തുന്നത് ഒരു പശുവിനെയാണ്. പിന്നെ ഒരു പൂച്ച, കുറച്ച് പന്നികള്‍, ഒരു കോഴി, കോഴിക്കുഞ്ഞുങ്ങള്‍, ഒരു പട്ടി, "എനിക്ക് മൃഗങ്ങളില്ലാതെ ജീവിക്കാൻ കഴിയില്ല," സ്ത്രീ പറയുന്നു. “അവർ എന്നെ സന്തോഷിപ്പിക്കുന്നു. ഞാൻ അവരെ വളരെയധികം ഇഷ്ടപ്പെടുന്നു. ” ഡോക്യുമെന്‍റിയില്‍ ഇടയ്ക്ക് വൃദ്ധന്‍ നൃത്തം ചെയ്യുന്നതും കാണാം. നിലവില്‍ തങ്ങള്‍ക്ക് നഗരത്തിലേക്ക് പോകാന്‍ ഉദ്ദേശമില്ലെന്ന് അവര്‍ പറയുന്നു. എന്നാല്‍, പിന്നീട് എപ്പോഴെങ്കിലും അങ്ങനെ സംഭവിച്ചേക്കാമെന്നും ദമ്പതികള്‍ പറയുന്നു. വസന്തകാലത്ത് വിനോദസഞ്ചാരികള്‍ ഗ്രാമത്തിലേക്ക് എത്താറുണ്ട്. പക്ഷേ, വര്‍ഷത്തില്‍ ബാക്കി ദിവസങ്ങളില്‍ ദമ്പതികളും അവരുടെ വളര്‍ത്തുമൃഗങ്ങളും മാത്രമാണ് ഗ്രാമത്തിലുണ്ടാവുക. 

വസന്തകാലത്ത് ഗ്രാമത്തിലേക്ക് വിനോദസഞ്ചാരികൾ വരുന്നുണ്ടെങ്കിലും വർഷത്തിൽ ഭൂരിഭാഗവും മൃഗങ്ങളുമായി ഇവിടെ തനിച്ചായിരിക്കുമെന്ന് അവർ പറഞ്ഞു. “എനിക്ക് നടക്കാൻ കഴിയുമെങ്കിലും ഈ സ്ഥലം വിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ നഗരത്തെ ബഹുമാനിക്കുന്നില്ല. ഞങ്ങൾക്ക് ഒരു ഫ്ലാറ്റ് ഉണ്ട്, പക്ഷേ ഞാൻ അവിടെ താമസിക്കാൻ ഇഷ്ടപ്പെടുന്നില്ല. ” വൃദ്ധ പറയുന്നു. വിദൂരമായ ഈ പ്രദേശത്ത് താമസിക്കുന്നതില്‍ തനിക്ക് ഭയം തോന്നുന്നില്ലെന്നും അവര്‍‍ കൂട്ടിചേര്‍ക്കുന്നു.  “ഞങ്ങൾക്ക് ഇവിടെ ജീവിക്കാൻ ഭയമില്ല. വന്യജീവികളിൽ നിന്ന് ഞങ്ങളെ സംരക്ഷിക്കാൻ, ഞങ്ങൾക്ക് നായ്ക്കൾ ഉണ്ട്. " അവര്‍ ആത്മവിശ്വാസത്തോടെ പറയുന്നു. 

മുഖാമുഖം; വാലില്‍ പിടിച്ചപ്പോള്‍ പത്തി വിടര്‍ത്തി ഉയര്‍ന്ന് പൊങ്ങി രാജവെമ്പാല, ഭയം അരിച്ചിറങ്ങുന്ന വീഡിയോ !
 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ